View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Amme ...

MovieKalikaalam (2012)
Movie DirectorReji Nair
LyricsONV Kurup
MusicOuseppachan
SingersKJ Yesudas

Lyrics

Lyrics submitted by: Dr. Susie Pazhavarical

Amme...
mizhineerilaliyum nilaave ...

Ekaanthathayude thadavarayil
shokaandhakaarathin nilavarayil
nirmala snehathin nidhi kaathu vaykkunnoramme
nin kanneerum punyatheertham
ekaanthathayude thadavarayil
shokaandhakaarathin nilavarayil

Ullile dukhangalaal vellaripraavukale
nenmaniyoottunna vaalsalyame
amme ...
prakrithi than avathaarame
amminjappaalinte maadhuryame
nee apaaratha pole
parannethaanaakaathoraakaasham pole
ekaanthathayude thadavarayil
shokaandhakaarathin nilavarayil

Thannilekkozhukiyethum kannuneercholakale
than nenchilaliyikkum saagarame
amme ...
sahanathin pon thidambe
anpinte paalkkadal kadayunnole
nee ananthatha pole
vaayichu theeraathorithihaasam pole

Ekaanthathayude thadavarayil
shokaandhakaarathin nilavarayil
nirmala snehathin nidhi kaathu vaykkunnoramme
nin kanneerum punyatheertham
nin kanneerum punyatheertham ...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

അമ്മേ ...
മിഴിനീരിലലിയും നിലാവേ ...

ഏകാന്തതയുടെ തടവറയിൽ
ശോകാന്ധകാരത്തിൻ നിലവറയിൽ
നിർമ്മല സ്നേഹത്തിൻ നിധി കാത്തുവയ്ക്കുന്നൊരമ്മേ
നിൻ കണ്ണീരും പുണ്യതീർത്ഥം
ഏകാന്തതയുടെ തടവറയിൽ
ശോകാന്ധകാരത്തിൻ നിലവറയിൽ

ഉള്ളിലെ ദുഖങ്ങളാൽ വെള്ളരി പ്രാവുകളെ
നെന്മണിയൂട്ടുന്ന വാത്സല്യമേ
അമ്മേ ...
പ്രകൃതി തൻ അവതാരമേ
അമ്മിഞ്ഞപ്പാലിന്റെ മാധുര്യമേ
നീ അപാരത പോലെ
പറന്നെത്താനാകാത്തൊരാകാശം പോലെ
ഏകാന്തതയുടെ തടവറയിൽ
ശോകാന്ധകാരത്തിൻ നിലവറയിൽ

തന്നിലേക്കൊഴുകിയെത്തും കണ്ണുനീർച്ചോലകളെ
തൻ നെഞ്ചിലലിയിക്കും സാഗരമേ
അമ്മേ ...
സഹനത്തിൻ പൊൻ തിടമ്പേ
അൻപിന്റെ പാൽക്കടൽ കടയുന്നോളേ
നീ അനന്തത പോലെ
വായിച്ചു തീരാത്തൊരിതിഹാസം പോലെ

ഏകാന്തതയുടെ തടവറയിൽ
ശോകാന്ധകാരത്തിൻ നിലവറയിൽ
നിർമ്മല സ്നേഹത്തിൻ നിധി കാത്തുവയ്ക്കുന്നൊരമ്മേ
നിൻ കണ്ണീരും പുണ്യതീർത്ഥം
നിൻ കണ്ണീരും പുണ്യതീർത്ഥം ...


Other Songs in this movie

Muthaaram Kunnin
Singer :   |   Lyrics : ONV Kurup   |   Music : Ouseppachan
Sa Ri Ga Ma
Singer : KS Chithra   |   Lyrics : Traditional   |   Music : Ouseppachan
Thoovella Kasavulla
Singer : Shreya Ghoshal   |   Lyrics : ONV Kurup   |   Music : Ouseppachan
Pranayamoranda (M)
Singer : Rajalakshmi Abhiram   |   Lyrics : ONV Kurup   |   Music : Ouseppachan
Pranayamoranda (F)
Singer : P Jayachandran   |   Lyrics : ONV Kurup   |   Music : Ouseppachan