View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മായും മായാ മേഘങ്ങളേ ...

ചിത്രംകളക്‍ടര്‍ (2011)
ചലച്ചിത്ര സംവിധാനംഅനിൽ സി മേനോൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംരഘുകുമാര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Indu Ramesh

Maayum maayaameghangale
mannil pozhiyum maampookkale.. (maayum.. )
neerum novin verpaadumaay
nizhal pole nilppaanu shyaamayaamam
ninnodu priyamaarnna mookayaamam...
(maayum... )

poovaankurunnaay puzhayoramannum
pularum nilaavaay olichu nammal
kaathil kadukkan kannaadi sooryan
chiri than chilampil manimuthu naam
raavurangum neramo pediyellaam maaruvaan
raamanaama keerthanam naam.. (raavurangum.. )
(maayum... )

achan viralthumpil naaraayamaayi
ammayo neythiri naalamaayi
veyilil viyarkkumpol panineeru peyyum
ilaneer kinaavin naruthulliyaayi
kaanal vazhiyoramee kaathirippu maathramo
kaaladikal nerthu poke.. (kaanal.. )
(maayum... )
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

മായും മായാമേഘങ്ങളേ
മണ്ണിൽ പൊഴിയും മാമ്പൂക്കളേ.. (മായും.. )
നീറും നോവിൻ വേർപാടുമായ്
നിഴൽ പൊലെ നിൽപ്പാണു ശ്യാമയാമം
നിന്നോടു പ്രിയമാർന്ന മൂകയാമം...
(മായും... )

പൂവാങ്കുരുന്നായ് പുഴയോരമന്നും
പുലരും നിലാവായ് ഒളിച്ചു നമ്മൾ
കാതിൽ കടുക്കൻ കണ്ണാടി സൂര്യൻ
ചിരി തൻ ചിലമ്പിൽ മണിമുത്തു നാം
രാവുറങ്ങും നേരമോ പേടിയെല്ലാം മാറുവാൻ
രാമനാമ കീർത്തനം നാം... (രാവുറങ്ങും.. )
(മായും... )

അച്ഛൻ വിരൽത്തുമ്പിൽ നാരായമായി
അമ്മയോ നെയ്ത്തിരി നാളമായി
വെയിലിൽ വിയർക്കുമ്പോൾ പനിനീരു പെയ്യും
ഇളനീർക്കിനാവിൻ നറുതുള്ളിയായി
കാനൽ വഴിയോരമീ കാത്തിരിപ്പു മാത്രമോ
കാലടികൾ നേർത്തുപോകേ.. (കാനൽ.. )
(മായും... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രംഗീലാ രേ
ആലാപനം : രഞ്ജിനി ജോസ്‌   |   രചന : സുധാംശു   |   സംഗീതം : രഘുകുമാര്‍
രൌദ്രം
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : സുധാംശു   |   സംഗീതം : രഘുകുമാര്‍