ഒരുപോലെ ചിമ്മും ...
ചിത്രം | ഇന്നാണ് ആ കല്യാണം (2011) |
ചലച്ചിത്ര സംവിധാനം | രാജസേനന് |
ഗാനരചന | വയലാര്‍ ശരത്ചന്ദ്ര വർമ്മ |
സംഗീതം | ബിജിബാല്‍ |
ആലാപനം | രാജലക്ഷ്മി അഭിരാം, സുദീപ് കുമാര്‍ |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical Orupole chimmum orupole vingum orupole chaanjonnurangum oru viral doorame thammilulloo orumichu maathrame yaathrayulloo orikkalum kaanaattha mizhakal nammal (orupole chimmum) Parasparam nammal ariyunnuvenkilum parichithamaayilla pranayam (parasparam ) parayuvaanaavaathe pankidaan kazhiyaathe paribhavam cholliyo hridayam (parayuvaanaavaathe) palakuri cholliyo hridayam (orupole chimmum) Nirantharam thediyalayunnuvenkilum ninavukal ennennum thaniye (nirantharam ) uravidum neerthulli peyyuvaanariyaathe imakale pulkiyo pathiye (uravidum ) inakalaam nammale pathiye (orupole chimmum) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഒരുപോലെ ചിമ്മും ഒരുപോലെ വിങ്ങും ഒരുപോലെ ചാഞ്ഞൊന്നുറങ്ങും ഒരു വിരല്‍ ദൂരമേ തമ്മിലുള്ളൂ ഒരുമിച്ചു മാത്രമേ യാത്രയുള്ളൂ ഒരിക്കലും കാണാത്ത മിഴികള്‍ നമ്മള്‍ (ഒരുപോലെ ചിമ്മും) പരസ്പരം നമ്മള്‍ അറിയുന്നുവെങ്കിലും പരിചിതിതമായില്ല പ്രണയം (പരസ്പരം ) പറയുവാനാവാതെ പങ്കിടാന്‍ കഴിയാതെ പരിഭവം ചൊല്ലിയോ ഹൃദയം (പറയുവാനാവാതെ) പലകുറി ചൊല്ലിയോ ഹൃദയം (ഒരുപോലെ ചിമ്മും) നിരന്തരം തേടിയലയുന്നുവെങ്കിലും നിനവുകള്‍ എന്നെന്നും തനിയെ (നിരന്തരം ) ഉറവിടും നീര്‍ത്തുള്ളി പെയ്യുവാനറിയാതെ ഇമകളെ പുല്‍കിയോ പതിയെ (ഉറവിടും ) ഇണകളാം നമ്മളെ പതിയെ (ഒരുപോലെ ചിമ്മും) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മധുരമീ ശുഭയാത്ര
- ആലാപനം : ശ്വേത മോഹന്‍, രവിശങ്കര്‍ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : ബിജിബാല്‍
- കള്ളിപ്പെണ്ണേ കമലപ്പെണ്ണേ
- ആലാപനം : അരുണ്‍ ഏലാട്ട് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : ബിജിബാല്‍