View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അറിവിലുമേറിയറിഞ്ഞിടുന്നവന്‍ (Solo) ...

ചിത്രംനൊമ്പരം (2005)
ചലച്ചിത്ര സംവിധാനംസുനീഷ് നീണ്ടൂർ
ഗാനരചനശ്രീനാരായണ ഗുരു
സംഗീതം
ആലാപനം

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

arivilumeriyarinjidunnavan than-
uruvilumothu purathumujwalikkum
karuvinu kannukalanchum ulladakki
theruthere veenu vanangiyothidenam.

aparanuvendi aharnnisham prayatnam
kripanatha vittu kripaalu cheythidunnu;
kripanan adhomukhanaaykkidannu cheyyu-
nnapajaya karmmamavannu vendi maathram.

avanivanennariyunnathokke orthaal
avaniyilaadimamaayoraathmaroopam
avanavanaathmasukhathinaacharikku-
nnavayaparannu sukhathinaay varenam.

oruvanu nallathumanyanallalum cher-
pporuthozhilaathmavirodhiyorthidenam
paranu param parithaapamekidunno-
neri narakaabdhiyil veenerinjidunnu.
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

അറിവിലുമേറിയറിഞ്ഞിടുന്നവന്‍ തന്നു-
രുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി
ത്തെരുതെരെ വീണുവണങ്ങിയോതിടേണം

അപരനുവേണ്ടിയഹര്‍ന്നിശം പ്രയത്നം
കൃപണത വിട്ടു കൃപാലു ചെയ്തിടുന്നു;
കൃപണനധോമുഖനായ്ക്കിടന്നു ചെയ്യു-
ന്നപജയകര്‍മ്മമവന്നു വേണ്ടി മാത്രം.

അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താല്‍
അവനിയിലാദിമമായൊരാത്മരൂപം
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.

ഒരുവനു നല്ലതുമന്യനല്ലലും ചേര്‍ -
പ്പൊരുതൊഴിലാത്മവിരോധിയോര്‍ത്തിടേണം
പരനു പരം പരിതാപമേകിടുന്നോ-
നെരിനരകാബ്ധിയില്‍ വീണെരിഞ്ഞിടുന്നു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അറിവിലുമേറിയറിഞ്ഞിടുന്നവന്‍
ആലാപനം :   |   രചന : ശ്രീനാരായണ ഗുരു   |   സംഗീതം :