View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരു നീ അഗതിയോ ...

ചിത്രംപാടാത്ത പൈങ്കിളി (1957)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനതിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ആലാപനംകമുകറ, സി എസ്‌ രാധാദേവി, ശാന്ത പി നായര്‍

വരികള്‍

Added by devi pillai on December 24, 2009
aaru nee agathiyo.. alayumen pichakkaara?

enganeyevidennethiyathaanee..doyng doyng doyng
enthu vishesham ningade naattil..doyng doyng doyng

koodumeduthu nadannalenthe ningade naattil
orupidiyannam tharuvorille pichakkara?

padikalil muttippadum neram
pattiyevittu virattarundo?

odayiloruvayarotti thanu
medayiloruvanu kudavayar vannu
thendikal thendikalennaalenthe
daivam polum thendiyathille?

pattini theerppan chattiyeduthu pichakkaran
kittiya muthaluperukkan thendi ponpanakkaar

kandavarude muthalundu valarnne
thendikal chilar nilayokke maranne
anganeyangane aasa valarnne
engum thendalithevidem thendalu

sambhoshankara padi varuven
thaadiyum ketti thamburu meetti thalam kotti

kannum kalum pottiyamattil
konni konni thendi nadakkum
karanavumittoru hanumaneppol
kanne ponne ennu vilichu

pattinikidakkan paisakidachal swastham swastham
pinne pattum koothum kaliyum chiriyum swantham swantham

veedillathorkkellaveedum swantham thanne
kaasothavanee khajanaavellam kayyilthanne
naamoru mathamanividoru jaathi
nammekkandu padhikkuka neethi

enganeyevidennethiyathaanee..pichakkaara?
enthu vishesham ningade naattil..pichakkaara?


----------------------------------

Added by devi pillai on December 25, 2009
ആരു നീ അഗതിയോ... അലയുമെന്‍ പിച്ചക്കാരാ?

എങ്ങനെയെവിടെന്നെത്തിയതാണേ ഡൊയ്ങ് ഡൊയ്ങ് ഡൊയ്ങ്
എന്തു വിശേഷം നിങ്ങടെ നാട്ടില്‍ ഡൊയ്ങ് ഡൊയ്ങ് ഡൊയ്ങ്

കൂടുമെടുത്തു നടന്നാലെന്തേ നിങ്ങടെ നാട്ടില്‍
ഒരുപിടിയന്നം തരുവോരില്ലേ പിച്ചക്കാരാ?

പടികള്‍ മുട്ടിപ്പാടും നേരം
പട്ടിയെവിട്ടു വിരട്ടാറുണ്ടോ?

ഓടയിലൊരുവയറൊട്ടിത്താണു
മേടയിലൊരുവനു കുടവയര്‍ വന്നു
തെണ്ടികള്‍ തെണ്ടികളെന്നാലെന്തേ
ദൈവം പോലും തെണ്ടിയതില്ലേ?

പട്ടിണിതീര്‍പ്പാന്‍ ചട്ടിയെടുത്തൂ പിച്ചക്കാരന്‍
കിട്ടിയ മുതലുപെരുക്കാന്‍ തെണ്ടീ പൊന്‍പണക്കാര്‍

കണ്ടവരുടെ മുതലുണ്ടുവളര്‍ന്നേ
തെണ്ടികള്‍ ചിലര്‍ നിലയൊക്കെ മറന്നെ
അങ്ങനെയങ്ങനെയാശവളര്‍ന്നേ
എങ്ങും തെണ്ടലിതെവിടേം തെണ്ടല്

ശംഭോശങ്കര പാടീ വരുവേന്‍
താടിയും കെട്ടി തംബുരുമീട്ടിത്താളം കൊട്ടി

കണ്ണും കാലും പൊട്ടിയമട്ടില്‍
കൊന്നിക്കൊന്നിത്തെണ്ടിനടക്കും
കരണവുമിട്ടൊരു ഹനുമാനെപ്പോല്‍
കണ്ണേ പൊന്നേ എന്നുവിളിച്ചു

പട്ടിണിതീര്‍ക്കാന്‍ പൈസ കിടച്ചാല്‍ സ്വസ്ഥം സ്വസ്ഥം
പിന്നെ പാട്ടും കൂത്തും കളിയും ചിരിയും സ്വന്തം സ്വന്തം

വീടില്ലാത്തോര്‍ക്കെല്ലാവീടും സ്വന്തം തന്നെ
കാശൊത്തവനീ ഖജനാവെല്ലാം കയ്യില്‍ത്തന്നെ
നാമൊരു മതമാണിവിടൊരു ജാതി
നമ്മെക്കണ്ടു പഠിക്കുക നീതി

എങ്ങനെയെവിടെന്നെത്തിയതാണീ പിച്ചക്കാരാ?
എന്തുവിശേഷം നിങ്ങടെ നാട്ടില്‍ പിച്ചക്കാരാ?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നാടു ചുറ്റി ഓടി വരും
ആലാപനം : കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
പാടെടീ പാടെടീ
ആലാപനം : കമുകറ, സി എസ്‌ രാധാദേവി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
തന്തോയത്തേനുണ്ടു
ആലാപനം : സി എസ്‌ രാധാദേവി, പി ഗംഗാധരന്‍ നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
സ്നേഹമേ കറയറ്റ നിന്‍ കൈ
ആലാപനം : കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
മധുമാസമായല്ലോ
ആലാപനം : കമുകറ, ശാന്ത പി നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
മംഗളം
ആലാപനം : കമുകറ, ശാന്ത പി നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ഞാന്‍ നട്ട തൂമുല്ല
ആലാപനം : ശാന്ത പി നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
വെള്ളാമ്പല്‍ പൂത്തു
ആലാപനം : കമുകറ, സി എസ്‌ രാധാദേവി, ശാന്ത പി നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കാലിതന്‍ തൊഴുത്തില്‍
ആലാപനം : കോറസ്‌, ശാന്ത പി നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കല്യാണരാവേ [ബിറ്റ്]
ആലാപനം : ശാന്ത പി നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
പൂമണി കോവിലില്‍
ആലാപനം : ശാന്ത പി നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
നാ‍യകാ പോരൂ
ആലാപനം : സി എസ്‌ രാധാദേവി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍