View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Onnam Maanathe ...

MovieNo. 66 Madhura Bus (2012)
Movie DirectorMA Nishad
LyricsVayalar Sarathchandra Varma
MusicM Jayachandran
SingersKJ Yesudas, KS Chithra

Lyrics

Lyrics submitted by: Dr. Susie Pazhavarical

Lelo lelo lelelo.....

Onnaam maanathe chundan manikkili
maavin thumbathe choolamvilikkili
ennomal panchavarnnakkili nee
ponnin nenmani koyyum vayalkkili
enne paadimayakkum inakkili
kanneyen koottinilamkili nee

Vellaaram kunnelo kunjaalin chillelo
chulli virichitta koodonnorukkande?
oh...
(onnaam maanathe)

Punnaarachundile paattin
narum pallavi kettunarumbol
vidarum mizhiyinayaare thedunnu...vazhiyil...?
meghangal kannaadi nokkum
mazha chumbichu poovitta neeril
viriyum kanavukalenthe neenthunnu...kuliril...?

Kanichanthame ninnudal thaaril
vel chandanam njaananinje
avanurukiyurukiyennil
sukha lahareelayame
pulakam thooval veeshi
puthu punchirippaalathalle
(onnaam maanathe)

Chelulla peelikal cheeki
avalennume koodeyundenkil
ilaneerppuzhayude thaalam thulloolle...uyiril...?
snehathin choodulla nenchil
narum manjonnu thottathu pole
thanuvil thalirukal aake moodoolle...pathiye...?

Thanichellame thankakkinaavil
valam chernnu njaaninnirikke
chiri mezhukum azhakiloode
kalamozhikaluthirave
puthuchingam vannothi
iniyengume poompulari
(onnaam maanathe)
oh...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ലേലോ ലേലോ ലേലേലോ...

ഒന്നാം മാനത്തെ ചുണ്ടന്‍ മണിക്കിളി
മാവിന്‍ തുമ്പത്തെ ചൂളംവിളിക്കിളി
എന്നോമല്‍ പഞ്ചവര്‍ണ്ണക്കിളി നീ
പൊന്നിന്‍ നെന്മണി കൊയ്യും വയല്‍ക്കിളി
എന്നെ പാടി മയക്കും ഇണക്കിളി
കണ്ണേയെന്‍ കൂട്ടി‍ന്നിളം കിളി നീ...

വെള്ളാരം കുന്നേലോ കുഞ്ഞാലിന്‍ ചില്ലേലോ
ചുള്ളി വിരിച്ചിട്ട കൂടൊന്നൊരുക്കണ്ടേ ?
ഓ...
(ഒന്നാം മാനത്തെ )

പുന്നാര ചുണ്ടിലെ പാട്ടിന്‍
നറും പല്ലവി കേട്ടുണരുമ്പോള്‍
വിടരും മിഴിയിണയാരെ തേടുന്നു ... വഴിയില്‍...?
മേഘങ്ങള്‍ കണ്ണാടി നോക്കും
മഴ ചുംബിച്ചു പൂവിട്ട നീരില്‍
വിരിയും കനവുകളെന്തേ നീന്തുന്നു ... കുളിരില്‍...?

കണിച്ചന്തമേ നിന്നുടല്‍ത്താരില്‍
വേല്‍ ചന്ദനം ഞാനണിഞ്ഞേ
അവനുരുകിയുരുകിയെന്നില്‍
സുഖ ലഹരീലയമേ
പുളകം തൂവല്‍ വീശി
പുതു പുഞ്ചിരിപ്പാലതല്ലേ
(ഒന്നാം മാനത്തെ)

ചേലുള്ള പീലികള്‍ ചീകി
അവളെന്നുമേ കൂടെയുണ്ടെങ്കില്‍
ഇളനീര്‍പ്പുഴയുടെ താളം തുള്ളൂല്ലേ ... ഉയിരില്‍...?
സ്നേഹത്തിന്‍ ചൂടുള്ള നെഞ്ചില്‍
നറും മഞ്ഞൊന്നു തൊട്ടതു പോലെ
തനുവില്‍ തളിരുകള്‍ ആകെ മൂടൂല്ലേ ... പതിയെ...?

തനിച്ചെല്ലമേ തങ്കക്കിനാവില്‍
വലംചേര്‍ന്നു ഞാനിന്നിരിക്കെ
ചിരി മെഴുകും അഴകിലൂടെ
കളമൊഴികളുതിരവേ
പുതു ചിങ്ങം വന്നോതി
ഇനിയെങ്ങുമേ പൂംപുലരി
(ഒന്നാം മാനത്തെ)
ഓ...


Other Songs in this movie

Vellakkannikkili
Singer : Nikhil K Menon   |   Lyrics : Rajeev Alunkal   |   Music : M Jayachandran