View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീലവാനില്‍ ...

ചിത്രംഔട്ട്‌ സൈഡർ (2012)
ചലച്ചിത്ര സംവിധാനംപ്രേംലാല്‍
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതംസംഗീത്‌
ആലാപനംഗായത്രി അശോകന്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Neelavaanil kannu chimmum
mookathaaram dooreyo
manju thookum novin eenam
kaattu moolum raavilo
mele vennmukil thottu
paazhnilaa thoni
thannoram thedaan marayukayo
neelavaanil kannu chimmum
mookathaaram dooreyo

Ilavelkkaan vanneelaorunaalum nee
mounangal paadunnennaalum
ee thaazhvarayil ninnakale akale
kathirvani thedi alayum naal
thiri theliyum mizhikalumaay
anayunnu ee poothumpi
neelavaanil kannu chimmum
mookathaaram dooreyo

Kaliyoonjaalaadaanaay
arike nee vannu
olangal thullum ormmakalaay
kaliyoonjaalaadaanaay
arike nee vannu
olangal thullum ormmakalaay
thelimozhikal melle cholli
azhakozhukunnoru pon nirayil
ala njoriyum mohavumaay
ozhukunnu ee poonchola

Neelavaanil kannu chimmum
mookathaaram dooreyo
manju thookum novin eenam
kaattu moolum raavilo
mele vennmukil thottu
paazhnilaa thoni
thannoram thedaan marayukayo
neelavaanil kannu chimmum
mookathaaram dooreyo
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

നീലവാനിൽ കണ്ണു ചിമ്മും
മൂകതാരം ദൂരെയൊ
മഞ്ഞു തൂകും നോവിൻ ഈണം
കാറ്റു മൂളും രാവിലോ
മേലെ വെണ്മുകിൽ തൊട്ടു
പാഴ്‌നിലാ തോണി
തന്നോരം തേടാൻ മറയുകയോ
നീലവാനിൽ കണ്ണു ചിമ്മും
മൂകതാരം ദൂരെയൊ

ഇളവേൽക്കാൻ വന്നീലഒരുനാളും നീ
മൗനങ്ങൾ പാടുന്നെന്നാലും
ഈ താഴ്‌വരയിൽ നിന്നകലെ അകലെ
കതിർവനി തേടി അലയും നാൾ
തിരി തെളിയും മിഴികളുമായ്
അണയുന്നു ഈ പൂത്തുമ്പി
നീലവാനിൽ കണ്ണു ചിമ്മും
മൂകതാരം ദൂരെയൊ

കളിയൂഞ്ഞാലാടാനായ്
അരികെ നീ വന്നു
ഓളങ്ങൾ തുള്ളും ഓർമ്മകളായ്
കളിയൂഞ്ഞാലാടാനായ്
അരികെ നീ വന്നു
ഓളങ്ങൾ തുള്ളും ഓർമ്മകളായ്
തെളിമൊഴികൾ മെല്ലെ ചൊല്ലി
അഴകൊഴുകുന്നൊരു പൊൻ നിരയിൽ
അല ഞൊറിയും മോഹവുമായി
ഒഴുകുന്നു ഈ പൂഞ്ചോല

നീലവാനിൽ കണ്ണു ചിമ്മും
മൂകതാരം ദൂരെയൊ
മഞ്ഞു തൂകും നോവിൻ ഈണം
കാറ്റു മൂളും രാവിലോ
മേലെ വെണ്മുകിൽ തൊട്ടു
പാഴ്‌നിലാ തോണി
തന്നോരം തേടാൻ മറയുകയോ
നീലവാനിൽ കണ്ണു ചിമ്മും
മൂകതാരം ദൂരെയൊ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അതിരുകളറിയാതെങ്ങോ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : സംഗീത്‌
നീലവാനില്‍
ആലാപനം : കാര്‍ത്തിക്   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : സംഗീത്‌
മിഴിയിണകളില്‍
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : സംഗീത്‌
മിഴിയിണകളില്‍
ആലാപനം : അപർണ്ണാ ജയൻ   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : സംഗീത്‌