View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അരുണിമ തൂകി ...

ചിത്രംയാത്രയ്ക്കൊടുവില്‍ (2013)
ചലച്ചിത്ര സംവിധാനംബാസിൽ സക്
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംസതീഷ് രാമചന്ദ്രന്‍
ആലാപനംജോസ്‌ സാഗർ

വരികള്‍

Lyrics submitted by: Viji

Arunima thooki kulirala kori
akaleyakale oru theeram

Surabhilamaakum oru sukha kaalam
karalil theliyum chila neram
ninavukal poyi varunnu avide
kanavukal poovidunnu avide
azhalin nadanam thudarum

Arunima thooki - kulirala kori
akaleyakale oru theeram

Puzhayude manjeeram karayude sangeetham
thalarum manassin sancharam (2)
kathiroli maanju poya karalil mookam
pala mukham maari maari theliyum neram
anupadamazhalukal ee vazhikalilozhukee

Arunima thooki - kulirala kori
akaleyakale oru theeram

Himakana malyangal mazhayude thalangal
mizhineeraniyum bandhangal (2)
chathiyude veshamarnnu maruvum lokam
abhinaya paadhameki marayum neram
kalakala madhurimaya mozhikalil muzhukee

arunima thooki - kulirala kori
akaleyakale oru theeram
ninavukal poyi varunnu avide
kanavukal poovidunnu avide
azhalin nadanam thudarum
വരികള്‍ ചേര്‍ത്തത്: വി മാധവന്‍ കുട്ടി

അരുണിമ തൂകി - കുളിരല കോരി
അകലേയകലേ ഒരു തീരം.

സുരഭിലമാകും ഒരു സുഖ കാലം
കരളിൽ തെളിയും ചില നേരം
നിനവുകൾ പോയ് വരുന്നു അവിടേ
കനവുകൾ പൂവിടുന്നു അവിടേ
അഴലിൻ നടനം തുടരും.

അരുണിമ തൂകി - കുളിരല കോരി
അകലേയകലേ ഒരു തീരം.

പുഴയുടെ മഞ്ജീരം - കരയുടെ സംഗീതം
തളരും മനസ്സിൻ സഞ്ചാരം (2)
കതിരൊളി മാഞ്ഞു പോയ കരളിൽ മൂകം
പല മുഖം മാറി മാറി തെളിയും നേരം
അനുപദമഴലുകൾ ഈ വഴികളിലൊഴുകീ.

അരുണിമ തൂകി - കുളിരല കോരി
അകലേയകലേ ഒരു തീരം.

ഹിമകണ മാല്യങ്ങൾ - മഴയുടെ താളങ്ങൾ
മിഴിനീരണിയും ബന്ധങ്ങൾ (2)
ചതിയുടെ വേഷമാർന്നു മരുവും ലോകം
അഭിനയ പാഠമേകി മറയും നേരം
കളകള മധുരിമയാ മൊഴികളിൽ മുഴുകീ.

അരുണിമ തൂകി - കുളിരല കോരി
അകലേയകലേ ഒരു തീരം.
നിനവുകൾ പോയ് വരുന്നു അവിടേ
കനവുകൾ പൂവിടുന്നു അവിടേ
അഴലിൻ നടനം തുടരും.


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നേരില്‍ ചോര
ആലാപനം : ജോസ്‌ സാഗർ   |   രചന : ബിനോയ് കൃഷ്ണന്‍   |   സംഗീതം : സതീഷ് രാമചന്ദ്രന്‍
കുറുകു മണി പ്രാവേ
ആലാപനം : ജോസ്‌ സാഗർ   |   രചന : ബിനോയ് കൃഷ്ണന്‍   |   സംഗീതം : സതീഷ് രാമചന്ദ്രന്‍
ആരോ വരാനുള്ള
ആലാപനം : ജോസ്‌ സാഗർ   |   രചന : ബിനോയ് കൃഷ്ണന്‍   |   സംഗീതം : സതീഷ് രാമചന്ദ്രന്‍
ആരോ വരാനുള്ള
ആലാപനം : ജെയ്ന്‍ സാബു   |   രചന : ബിനോയ് കൃഷ്ണന്‍   |   സംഗീതം : സതീഷ് രാമചന്ദ്രന്‍