View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരോ വരാനുള്ള ...

ചിത്രംയാത്രയ്ക്കൊടുവില്‍ (2013)
ചലച്ചിത്ര സംവിധാനംബാസിൽ സക്
ഗാനരചനബിനോയ് കൃഷ്ണന്‍
സംഗീതംസതീഷ് രാമചന്ദ്രന്‍
ആലാപനംജെയ്ന്‍ സാബു
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: V Madhavan Kutty

Aaro varaanulla pole
doore doorekku nokkiyirikke (2)

padippura poottathe, jaalakam poottathe
mizhikal chimmathirikke
nizhalonnu vannu manjille
athen jeevante jeevanalle

Aaro varaanulla pole
doore doorekku nokkiyirikke

Innu varaathrikkillayen chaare
ennennum pratheekshakalode (2)
ninachirikkumol nizhalaay
neeyente kaliveedu kaanuvan vannathalle
ormakalillathrikkayilla
kalamoro kinaavumarinju

Aaro varaanulla pole
doore doorekku nokkiyirikke

Melleyaval viralthumbilonnumma
vachengo maranjoru rathri neram (2)
mizhikal mayangi mayangi unarnna
en arikil nilaavinte chela mathram
ambiliyennodu chodichu
jaalakam poottathurangiyathenthe

aaro varaanulla pole
doore doorekku nokkiyirikke
padippura poottathe, jaalakam poottathe
mizhikal chimmathirikke
nizhalonnu vannu manjille
athen jeevante jeevanalle
aaro varaanulla pole
doore doorekku nokkiyirikke
വരികള്‍ ചേര്‍ത്തത്: വി മാധവന്‍ കുട്ടി

ആരോ വരാനുള്ള പോലെ
ദൂരെ ദൂരേയ്ക്കു നോക്കിയിരിക്കേ (2)

പടിപ്പുര പൂട്ടാതെ, ജാലകം പൂട്ടാതെ,
മിഴികൾ ചിമ്മാതിരിക്കേ
നിഴലൊന്നു വന്നു മാഞ്ഞില്ലേ
അതെൻ ജീവന്റെ ജീവനല്ലേ

ആരോ വരാനുള്ള പോലെ
ദൂരെ ദൂരേയ്ക്കു നോക്കിയിരിക്കേ

ഇന്നു വരാതിരിക്കില്ലയെൻ ചാരെ
എന്നെന്നും പ്രതീക്ഷകളോടേ (2)
നിനച്ചിരിക്കുമ്പോൾ നിഴലായി
നീയെന്റെ കളിവീടു കാണുവാൻ വന്നതല്ലേ ?
ഓർമ്മകളില്ലാതിരിക്കയില്ല
കാലമോരോ കിനാവു മറിഞ്ഞൂ.

ആരോ വരാനുള്ള പോലെ
ദൂരെ ദൂരേയ്ക്കു നോക്കിയിരിക്കേ

മെല്ലെയവൾ വിരൽത്തുമ്പിലൊന്നുമ്മ
വെച്ചെങ്ങോ മറഞ്ഞൊരു രാത്രി നേരം (2)
മിഴികൾ മയങ്ങി മയങ്ങി ഉണർന്ന
എൻ അരികിൽ നിലാവിന്റെ ചേല മാത്രം
അമ്പിളിയെന്നോടു ചോദിച്ചു
ജാലകം പൂട്ടാതുറങ്ങിയതെന്തേ ?

ആരോ വരാനുള്ള പോലെ
ദൂരെ ദൂരേയ്ക്കു നോക്കിയിരിക്കേ
പടിപ്പുര പൂട്ടാതെ, ജാലകം പൂട്ടാതെ,
മിഴികൾ ചിമ്മാതിരിക്കേ
നിഴലൊന്നു വന്നു മാഞ്ഞില്ലേ
അതെൻ ജീവന്റെ ജീവനല്ലേ
ആരോ വരാനുള്ള പോലെ
ദൂരെ ദൂരേയ്ക്കു നോക്കിയിരിക്കേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നേരില്‍ ചോര
ആലാപനം : ജോസ്‌ സാഗർ   |   രചന : ബിനോയ് കൃഷ്ണന്‍   |   സംഗീതം : സതീഷ് രാമചന്ദ്രന്‍
കുറുകു മണി പ്രാവേ
ആലാപനം : ജോസ്‌ സാഗർ   |   രചന : ബിനോയ് കൃഷ്ണന്‍   |   സംഗീതം : സതീഷ് രാമചന്ദ്രന്‍
അരുണിമ തൂകി
ആലാപനം : ജോസ്‌ സാഗർ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : സതീഷ് രാമചന്ദ്രന്‍
ആരോ വരാനുള്ള
ആലാപനം : ജോസ്‌ സാഗർ   |   രചന : ബിനോയ് കൃഷ്ണന്‍   |   സംഗീതം : സതീഷ് രാമചന്ദ്രന്‍