View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇളം നിലാമഴ ...

ചിത്രംജോസേട്ടന്റെ ഹീറോ (2012)
ചലച്ചിത്ര സംവിധാനംകെ കെ ഹരിദാസ്‌
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംസാജന്‍ കെ റാം
ആലാപനംശ്രീനിവാസ്, ശ്വേത മോഹന്‍

വരികള്‍

Lyrics submitted by: Viji

Ilam nilaamazha pole nee
Varoo nihara doothike
Manam tharamini thennale
Swanam tharam mridu haasame
Kulirumee tharayaamam
Kurumozhi snehageetham
Pavizhamazhakin madhuramuthirum
Kinaavay vannu nee
(ilam nilamazha…….…… doothike)

Niram charthiyaadu nee
Tharala saamaganam paadidam
manam pole ninnile
swaraninadamay njan chernnidam
gagana veethiyil venpiravupol
kurukum ilam kaattaay
megham poothu maanam peythu
minnarapoovin

(ilam nilamazha…….…… doothike)

Sukham mouna raagamay
Sarasa theera yaamam polavaay
Layam lasya bhaasuram
Nadana deva kanthiyum sobhayaay
Kasavaninjoru mridula haramay
Ennil neeyum padaroo
Kannum kannum cherum neram
Mandara cheilil

Ilam nilaamazha pole nee
Varoo nihara doothike
Manam tharamini thennale
Swanam tharam mridu haasame
Kulirumee tharayamam
Kurumozhi snehageetham
Pavizhamazhakin madhuramuthirum
Kinaavay vannu nee
വരികള്‍ ചേര്‍ത്തത്: വിജി

ഇളം നിലാമഴ പോലെ നീ
വരൂ നിഹാര ദൂതികേ
മനം തരാമിനി തെന്നലേ
സ്വനം തരാം മൃദു ഹാസമേ
കുളിരുമീ താരയാമം
കുറുമൊഴി സ്നേഹഗീതം
പവിഴമഴകിന്‍ മധുരമുതിരും
കിനാവായ് വന്നു നീ
(ഇളം നില മഴ........ ദൂതികേ)

നിറം ചാര്‍ത്തിയാടു നീ
തരള സാമഗാനം പാടിടാം
മനം പോലെ നിന്നിലെ
സ്വരനിനാദമയ് ഞാന്‍ ചേര്‍ന്നിടാം
ഗഗന വീഥിയില്‍ വെൺപിറാവുപോൽ
കുറുകും ഇളം കാറ്റായ്
മേഘം പൂത്തു മാനം പെയ്തു
മിന്നാരപൂവിന്‍

(ഇളം നില മഴ........ ദൂതികേ)

സുഖം മൌന രാഗമായ്
സരസ തീര യാമം പോലവായ്
ലയം ലാസ്യ ഭാസുരം
നടന ദേവ കാന്തിയും ശോഭയായ്
കസവണിഞ്ഞൊരു മൃദുല ഹാരമായ്‌
എന്നില്‍ നീയും പടരൂ
കണ്ണും കണ്ണും ചേരും നേരം
മന്ദാര ചേലില്‍

ഇളം നിലാമഴ പോലെ നീ
വരൂ നിഹാര ദൂതികേ
മനം തരാമിനി തെന്നലേ
സ്വനം തരാം മൃദു ഹാസമേ
കുളിരുമീ താരയാമം
കുറുമൊഴി സ്നേഹഗീതം
പവിഴമഴകിന്‍ മധുരമുതിരും
കിനാവായ് വന്നു നീ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കരകാണാ കടലേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : സാജന്‍ കെ റാം
ജീവിതമൊരു നടനം
ആലാപനം : വിധു പ്രതാപ്‌   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : സാജന്‍ കെ റാം