View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Chempazhukka ...

MovieKunjaliyan (2012)
Movie DirectorSaji Surendran
LyricsVayalar Sarathchandra Varma
MusicMG Sreekumar
SingersKJ Yesudas, Sujatha Mohan

Lyrics

Lyrics submitted by: Viji

Chempazhukka nalla chempazhukka
Nee munpil thuduthoru chirikkudukka

Then varikka nalla thenvarikka
Nee nenjin manakkale chunakkudukka

Muttathe mulkkodiyennalum
chanthathin chandrika neeye

Ottakko chutti nadanneedum
Nadodi kaattala nee

Ninnodu chernnu kandu njanoru
kani vin mani pon kani kan mani

(chempazhukka.......... chunakkudukka)

Kannadi kanniloodennum
oppi njan ninne chaaruthe

Kallolam pole en meyyil
Konnappuu nalkum thennale

Chenkunnikkuru choppulloree Chundile
Pullankuzhalaay maari njan

Nilavaala thannizha chelayumaay
nishaalatha nalkiya thaalavumaay

Kurumbin kaalthalameetti Kondoru
sundari katthu kathu ninnu ninne

(chempazhukka.......... chunakkudukka)


Chempavin naattu penninno
Chuttunne chelil daavani

Chempoovin kumkuma kinnam
Neettunne Mele aavani

Thathamma kili paadunna poovaadiyil
Ponmaalayidan poru nee

kurunnila poloru thaliyumay
Ilam kili menjoru panthalilaay

Thanuppin cholayil mungi pongi-
yorenmanam ottiyotti ninnu

Chempazhukka nalla chempazhukka
Nee munipil thudutoru chirikkudukka

Ottakko chuttinadanneedum
naadodi kaattala nee

Muttathe mulkkodiyennalum
Chandathin chandrika neeye

Ninnodu chernnu kandu njanoru
Kani vin mani pon kani kanmani
(chempazhukka.......... chunakkudukka)
വരികള്‍ ചേര്‍ത്തത്: വിജി

ചെമ്പഴുക്ക നല്ല ചെമ്പഴുക്ക
നീ മുന്‍പില്‍ തുടുത്തൊരു ചിരിക്കുടുക്ക

തേന്‍ വരിക്ക നല്ല തേന്‍ വരിക്ക
നീ നെഞ്ചിന്‍ മനക്കലെ ചുണക്കുടുക്ക

മുറ്റത്തെ മുൾക്കൊടിയെന്നാലും
ചന്തത്തിന്‍ ചന്ദ്രിക നീയേ

ഒറ്റക്കോ ചുറ്റി നടന്നീടും
നാടോടി കാറ്റല നീ

നിന്നോട് ചേര്‍ന്നു കണ്ടു ഞാനൊരു
കണി വിൺ മണി പൊന്‍ കണി കണ്മണി

(ചെമ്പഴുക്ക.......... ചുണക്കുടുക്ക)

കണ്ണാടി കണ്ണിലൂടെന്നും
ഒപ്പി ഞാന്‍ നിന്നെ ചാരുതേ

കല്ലോലം പോലെ എന്‍ മെയ്യില്‍
കൊന്നപ്പൂ നല്‍കും തെന്നലേ

ചെങ്കുന്നിക്കുരു ചോപ്പുള്ളൊരീ ചുണ്ടിലെ
പുല്ലങ്കുഴലായ് മാറീ ഞാന്‍

നിലാവല തന്നിഴ ചേലയുമായ്
നിശാലത നൽകിയ താലവുമായ്

കുറുമ്പിൻ കാൽത്തള മീട്ടികൊണ്ടൊരു
സുന്ദരി കാത്തു കാത്തു നിന്നു നിന്നെ

(ചെമ്പഴുക്ക.......... ചുണക്കുടുക്ക)

ചെമ്പാവിൻ നാട്ടു പെണ്ണിന്നോ
ചുറ്റുന്നെ ചേലിൽ ദാവണി

ചെമ്പൂവിൻ കുങ്കുമ കിണ്ണം
നീട്ടുന്നെ മേലെ ആവണി

തത്തമ്മക്കിളി പാടുന്ന പൂവാടിയിൽ
പൊന്മാലയിടാൻ പോരു നീ

കുരുന്നില പോലൊരു താലിയുമായ്
ഇളം കിളി മേഞ്ഞൊരു പന്തലിലായ്

തണുപ്പിൻ ചോലയിൽ മുങ്ങി പൊങ്ങി-
യൊരെന്മനം ഒട്ടിയൊട്ടി നിന്നു

ചെമ്പഴുക്ക നല്ല ചെമ്പഴുക്ക
നീ മുന്‍പില്‍ തുടുത്തൊരു ചിരിക്കുടുക്ക

ഒറ്റക്കോ ചുട്ടിനടന്നീടും
നാടോടി കാറ്റല നീ

മുറ്റത്തെ മുൾക്കൊടിയെന്നാലും
ചന്തത്തിൻ ചന്ദ്രിക നീയെ

നിന്നോടു ചേർന്നു കണ്ടു ഞാനൊരു
കണി വിൺ കണി പൊൻ കണി കണ്മണി
(ചെമ്പഴുക്ക.......... ചുണക്കുടുക്ക)


Other Songs in this movie

Chempazhukka
Singer : KJ Yesudas   |   Lyrics : Vayalar Sarathchandra Varma   |   Music : MG Sreekumar
Aadaadum
Singer : KK Nishad, Akhila Anand, Sreenath   |   Lyrics : BR Prasad   |   Music : MG Sreekumar
Kunjaliyaa
Singer : Afsal, Rimi Tomy   |   Lyrics : Anil Panachooran   |   Music : MG Sreekumar