View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Aarude Nashta Pranayathin ...

MovieFather's Day (2012)
Movie DirectorKalavoor Ravikumar
LyricsONV Kurup
MusicMG Sreekumar
SingersHariharan

Lyrics

Lyrics submitted by: Dr. Susie Pazhavarical

Aa...

Aarude nashta pranayatthin thengalen saarangee
nin maaril ninnuyarnnu
en priya saarangee
nin maaril ninnuyarnnu...
paadaan kothichoru raagam
hameer kalyaani...
enthe marannu poyo ente saarangee
enthe marannuvo?
(Aarude)

Mookatha neela neeraalam nivarthathil
bhoomi mayangumee raavil (mookatha)
aarude nishabda sneha nilaavaay nin
chaare orupidi poo chorinju (aarude)
pookkumpozhekkumee jeevane aananda-
moorchhayilaakkunnu nin sneham
(Aarude)

Pookkalum maarineermutthukalum manjum
pokkuveyil ponnumaayi
oro rithuvum thozhuthupoke
sakhee.....

Aarude nashta pranayatthin thengalen saarangee
nin maarilninnuyarnnu
en priya saarangee
nin maaril ninnuyarnnu
paadaan kothichoru raagam
hamir kalyaani
enthe marannupoyo?
enthe maranno nee?
enthe maranno nee? .....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ആ...

ആരുടെ നഷ്ട പ്രണയത്തിൻ തേങ്ങലെൻ സാരംഗീ
നിൻ മാറിൽ നിന്നുയർന്നു
എൻ പ്രിയ സാരംഗീ
നിൻ മാറിൽ നിന്നുയർന്നു...
പാടാൻ കൊതിച്ചൊരു രാഗം
ഹമീർ കല്യാണി...
എന്തേ മറന്നു പോയോ എന്റെ സാരംഗീ
എന്തേ മറന്നുവോ?
(ആരുടെ)

മൂകത നീല നീരാളം നിവർത്തതിൽ
ഭൂമി മയങ്ങുമീ രാവിൽ (മൂകത)
ആരുടെ നിശ്ശബ്ദ സ്നേഹ നിലാവായ്‌ നിൻ
ചാരേ ഒരുപിടി പൂ ചൊരിഞ്ഞു (ആരുടെ)
പൂക്കുമ്പോഴേക്കുമീ ജീവനെ ആനന്ദ-
മൂർച്ഛയിലാക്കുന്നു നിൻ സ്നേഹം
(ആരുടെ)

പൂക്കളും മാരിനീർമുത്തുകളും മഞ്ഞും
പോക്കുവെയിൽ പൊന്നുമായി
ഓരോ ഋതുവും തൊഴുതുപോകെ
സഖീ.....

ആരുടെ നഷ്ട പ്രണയത്തിൻ തേങ്ങലെൻ സാരംഗീ
നിൻ മാറിൽനിന്നുയർന്നു
എൻ പ്രിയ സാരംഗീ
നിൻ മാറിൽ നിന്നുയർന്നു
പാടാൻ കൊതിച്ചൊരു രാഗം
ഹമിർ കല്യാണി
എന്തേ മറന്നുപോയോ?
എന്തേ മറന്നോ നീ?
എന്തേ മറന്നോ നീ? .....


Other Songs in this movie

Priyamulla Orormayum
Singer : Gayathri Asokan   |   Lyrics : B Sreerekha   |   Music : Sajeev Mangalath
Amma Ninne (M)
Singer : MG Sreekumar   |   Lyrics : Rajeev Alunkal   |   Music : MG Sreekumar
Amma Ninne (F)
Singer : KS Chithra   |   Lyrics : Rajeev Alunkal   |   Music : MG Sreekumar