View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രമദവനിയില്‍ ...

ചിത്രംനാദബ്രഹ്മം (2012)
ചലച്ചിത്ര സംവിധാനംഡോ ബിജുലാല്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംമോഹന്‍ സിതാര
ആലാപനംമഞ്ജരി, ഹരികൃഷ്ണ

വരികള്‍

Lyrics submitted by: Viji

Pramadavaniyil veendum varavaay pranayakaalam
Hridayathamanu vendi aniyaam kalamanjeeram
Thaarambante kaiviral mutti
innu thava mohamridamgam naadam thookumpol
chithra manimandapam thannil njaanananju narthanamaadaam

Pramadavaniyil veendum varavaay pranayakaalam
Pramuditha manamode aniyoo kalamanjeeram

Kaalidaasan vannaal ninne kavithakalaale kalabham chaarthum
maayaahaasam pookkum neram kathiroli neettum udayam tholkkum
rithukaalangal ninnil varavarnnam thedum
navarathnangal ninnil navakaanthi nedum

Pramadavaniyil veendum varavaay pranayakaalam
Hridayathamanu vendi aniyaam kalamanjeeram

Vaanimaathin veenaanagaanam madhunadiyaay nin mozhiyil cherum
leelaalaasyam kandaal devi surasabha polum pulakam choodum
gandharvanmaar ninte padathaaril veezhum
nakshathrangal ninte mizhivaanil vaazhum

Pramadavaniyil veendum varavaay pranayakaalam
Hridayathamanu vendi aniyaam kalamanjeeram
വരികള്‍ ചേര്‍ത്തത്: വിജി

പ്രമദവനിയില്‍ വീണ്ടും വരവായ് പ്രണയകാലം
ഹൃദയതമനു വേണ്ടി അണിയാം കളമഞ്ജീരം
താരമ്പന്‍റെ കൈവിരല്‍ മുട്ടി
ഇന്ന് തവ മോഹമൃദംഗം നാദം തൂകുമ്പോള്‍
ചിത്രമണിമണ്ഡപം തന്നില്‍ ഞാനണഞ്ഞു നര്‍ത്തനമാടാം

പ്രമദവനിയില്‍ വീണ്ടും വരവായ് പ്രണയകാലം
പ്രമുദിത മനമോടെ അണിയൂ കളമഞ്ജീരം

കാളിദാസന്‍ വന്നാല്‍ നിന്നെ കവിതകളാലെ കളഭം ചാര്‍ത്തും
മായാഹാസം പൂക്കും നേരം കതിരൊളി നീട്ടും ഉദയം തോല്‍ക്കും
ഋതു കാലങ്ങള്‍ നിന്നില്‍ വരവര്‍ണ്ണം തേടും
നവരത്നങ്ങള്‍ നിന്നില്‍ നവകാന്തി നേടും

പ്രമദവനിയില്‍ വീണ്ടും വരവായ് പ്രണയകാലം
ഹൃദയതമനു വേണ്ടി അണിയാം കളമഞ്ജീരം

വാണീ മാതിന്‍ വീണാഗാനം മധുനദിയായ് നിന്‍ മൊഴിയില്‍ ചേരും
ലീലാലാസ്യം കണ്ടാല്‍ ദേവീ സുരസഭ പോലും പുളകം ചൂടും
ഗന്ധര്‍വ്വന്മാര്‍ നിന്‍റെ പദതാരില്‍ വീഴും
നക്ഷത്രങ്ങള്‍ നിന്‍റെ മിഴിവാനില്‍ വാഴും .

പ്രമദവനിയില്‍ വീണ്ടും വരവായ് പ്രണയകാലം
ഹൃദയതമനു വേണ്ടി അണിയാം കളമഞ്ജീരം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രണതോസ്മി
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
ദേഹമാകും
ആലാപനം : ശങ്കരന്‍ നമ്പൂതിരി   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : മോഹന്‍ സിതാര
ഹൃദയമൃദംഗ
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
ദുഃഖത്തിനുണ്ടൊരു
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
കൃഷ്ണാ നീ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര