View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കരളിന്‍റെ കൂട്ടിലെ ...

ചിത്രംതനിച്ചല്ല ഞാന്‍ (2012)
ചലച്ചിത്ര സംവിധാനംബാബു തിരുവല്ല
ഗാനരചനകൈതപ്രം
സംഗീതംകൈതപ്രം വിശ്വനാഥ്‌
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Viji

Karalinte koottile ammakili
enne kaivittu parannakalumbol (2)

Nenchile jeevaswasametho
pranante koottilerumbol
engane njanurangum
iniyengane njanurangum

Karalinte koottile ammakili.....

Karinja thoovalukal thazhuki thazhuki
punchiri chirakaay viruthi njaan
orupidi kanavine thalirila thanalil
oru padi naalaay valarthi njan

Manushya bandham mathandha raavin
irulil marachavare ningalkkente manassil
pookkumushassine kanan manassille
snehathinathirukalundo
mannil karunakku mathilukalundo

Karalinte koottile ammakili.....

Ninnayalkkaranennum ninnepoleyennothiya
kaarunya porulevide
kshamikkunnavate koode allahuvundennothiya
manava mathamevide
dharmamakhilamupekshichennil
abhayam thedu nee
ninakku njanundennay geethasaramevide
snehathinathirukalundo
mannil karunakku mathilukalundo

Karalinte koottile ammakili
enne kaivittu parannakalumbol (2)

Nenchile jeevaswasametho
pranante koottilerumbol
engane njanurangum
iniyengane njanurangum

Karalinte koottile ammakili......
വരികള്‍ ചേര്‍ത്തത്: വിജി

കരളിന്റെ കൂട്ടിലെ അമ്മക്കിളീ
എന്നെ കൈവിട്ടു പ്രാണനകലുമ്പോൾ (2)

നെഞ്ചിലെ ജീവശ്വാസമേതോ
പ്രാണന്റെ കൂട്ടിലേറുമ്പോൾ
എങ്ങനെ ഞാനുറങ്ങും
ഇനിയെങ്ങനെ ഞാനുറങ്ങും

കരളിന്റെ കൂട്ടിലെ അമ്മക്കിളീ........

കരിഞ്ഞ തൂവലുകൾ തഴുകി തഴുകി
പുഞ്ചിരി ചിറകായ് വിരുത്തി ഞാൻ
ഒരു പിടീ കനവിനെ തളിരില തണലിൽ
ഒരു പടി നാളായ് വളർത്തി ഞാൻ

മനുഷ്യ ബന്ധം മതാന്ധ രാവിൻ
ഇരുളിൽ മറച്ചവരേ നിങ്ങൾക്കെന്റെ മനസ്സിൽ
പൂക്കുമുഷസ്സിനെ കാണാൻ മനസ്സില്ലേ
സ്നേഹത്തിനതിരുകളുണ്ടോ
മണ്ണിൽ കരുണക്കു മതിലുകളുണ്ടോ

കരളിന്റെ കൂട്ടിലെ അമ്മക്കിളീ......

നിന്നയൽക്കരനെന്നും നിന്നെ പോലെയെന്നോതിയ
കാരുണ്യ പൊരുളെവിടെ
ക്ഷമിക്കുന്നവന്റെ കൂടെ അള്ളഹുവുണ്ടെന്നോതിയ
മാനവ മതമെവിടേ
ധർമമഖിലമുപേക്ഷിച്ചെന്നിൽ
അഭയം തേടൂ നീ
നിനക്കു ഞാനുണ്ടെന്നോതിയ ഗീതാസാരമെവിടെ
സ്നേഹത്തിനതിരുകളുണ്ടോ
മണ്ണിൽ കരുണക്കു മതിലുകളുണ്ടോ

കരളിന്റെ കൂട്ടിലെ അമ്മക്കിളീ
എന്നെ കൈവിട്ടു പ്രാണനകലുമ്പോൾ (2)

നെഞ്ചിലെ ജീവശ്വാസമേതോ
പ്രാണന്റെ കൂട്ടിലേറുമ്പോൾ
എങ്ങനെ ഞാനുറങ്ങും
ഇനിയെങ്ങനെ ഞാനുറങ്ങും

കരളിന്റെ കൂട്ടിലെ അമ്മക്കിളീ........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍