ചപലം ചപലം ...
ചിത്രം | തസ്കരവീരന് (1957) |
ചലച്ചിത്ര സംവിധാനം | ശ്രീരാമുലു നായ് ഡു |
ഗാനരചന | അഭയദേവ് |
സംഗീതം | എസ് എം സുബ്ബയ്യ നായിഡു |
ആലാപനം | പി ലീല, ശാന്ത പി നായര്‍ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010 ചപലം ചപലം ചപലം ചപലമനം കടിഞ്ഞാണുവിട്ടുനിൻപിറകേ പായുതേ പായുതേ പായുതേ-ഹാ കടിഞ്ഞാണു വിട്ടു നിൻ പിറകേ പായുതേ പായുതേ പായുതേ പായുതേ മാനസം കവർന്നു നീ മാറിമാറിപ്പോകയോ പാവമിങ്ങു ഞാനിനി നീറിനീറിവാഴ്കയോ എന്തിനിനിയീവിധം ആശയറ്റ ജീവിതം എങ്കിനാക്കളൊക്കെ തകർന്നു പോയ് തകർന്നു പോയ് തകർന്നുപോയ് പ്രേമമെന്നു കേട്ടുഞാനാഗ്രഹിച്ചുപോയ് വൃഥാ ഹാ മാഞ്ഞുപോകയായ് കണ്ണുനീരിലെൻ കഥ ഇനിയൊന്നും കാര്യമില്ല പാരിലെനിക്കാരുമില്ല പ്രാണനാഥനെന്നെ മറന്നുപോയ് മറന്നുപോയ് മറന്നുപോയ് പുഞ്ചിരികാട്ടിയെന്നെ എന്തിനാത്മനായകാ വഞ്ചനയിലാഴ്ത്തിയിട്ടു പോയതെങ്ങു ഗായകാ വിശ്വസിച്ചു തെറ്റിനായ് വേദനയ്ക്കു പാത്രമായ് വിശ്വമെനിക്കാകെയിരുണ്ടുപോയ് -ചപലം ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on July 17, 2010 Chapalam chapalam chapalam chapalamanam Kadinjaanu vittu nin pirake Paayuthe paayuthe haa Kadinjaanu vittu nin pirake Paayuthe paayuthe Paayuthe paayuthe Maanasam kavarnnu nee maari maari pokayo Paavamingu njaanini neeri neeri vaazhkayo Enthininiyeevidham aashayatta jeevitham En kinaakkalokke thakarnnu poy Thakarnnu poy thakarnnu poy Premamennu kettu njaan aagrahichu poy vrudhaa Haa maanju pokayaay kannuneerilen kadha Iniyonnum kaaryamilla paaril enikkaarumilla Praananaadhanenne marannu poy Marannu poy marannu poy Punchiri kaattiyenne enthinaathama naayakaa Vanchanayil aazhthiyittu poyathengu gaayakaa Viswasichu thettinaay vedanaykku paathramaay Viswamenikkake irundu poy |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പോകല്ലേ പോകല്ലേ
- ആലാപനം : ജമുനാ റാണി | രചന : അഭയദേവ് | സംഗീതം : എസ് എം സുബ്ബയ്യ നായിഡു
- വന്നല്ലോ വസന്തകാലം
- ആലാപനം : ശൂലമംഗലം രാജലക്ഷ്മി | രചന : അഭയദേവ് | സംഗീതം : എസ് എം സുബ്ബയ്യ നായിഡു
- മായാമോഹം മാറാതെ
- ആലാപനം : എം എല്‍ വസന്തകുമാരി | രചന : അഭയദേവ് | സംഗീതം : എസ് എം സുബ്ബയ്യ നായിഡു
- മലര്‍തോറും മന്ദഹാസം
- ആലാപനം : പി ബി ശ്രീനിവാസ്, ശൂലമംഗലം രാജലക്ഷ്മി | രചന : അഭയദേവ് | സംഗീതം : എസ് എം സുബ്ബയ്യ നായിഡു
- മര്‍ന ഭി മൊഹബ്ബത് മേം
- ആലാപനം : | രചന : രാജേന്ദ്ര കൃഷ്ണന്‍ | സംഗീതം : സി രാമചന്ദ്ര
- കള്ളനൊരുത്തന്‍ വന്നല്ലോ
- ആലാപനം : പി ലീല, ശാന്ത പി നായര്‍ | രചന : അഭയദേവ് | സംഗീതം : എസ് എം സുബ്ബയ്യ നായിഡു
- കഭീ ഖാമോഷ് രഹ്തേ ഹേ ('ആസാദ്' എന്ന ചിത്രത്തില്‍ നിന്നു പുനരാലാപനം)
- ആലാപനം : ലത മങ്കേഷ്ക്കര്‍ | രചന : രാജേന്ദ്ര കൃഷ്ണന്‍ | സംഗീതം : സി രാമചന്ദ്ര
- ആനന്ദക്കണിയെ
- ആലാപനം : ശൂലമംഗലം രാജലക്ഷ്മി | രചന : അഭയദേവ് | സംഗീതം : എസ് എം സുബ്ബയ്യ നായിഡു
- വയറാണ് നമ്മള്‍ക്ക് ദൈവം
- ആലാപനം : എസ് പി പിള്ള | രചന : അഭയദേവ് | സംഗീതം : എസ് എം സുബ്ബയ്യ നായിഡു