View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Jalamevide ...

MovieBodhi (2012)
Movie DirectorAjayan
LyricsBharanikkavu Sivakumar
MusicSreenivas Abhinaya
SingersManjari

Lyrics

Lyrics submitted by: Suresh

Jalamevide Chandra Bimbamevide
kalimannin thalikayil
enikku koottirunnora manassevide
jalamevide chandrabimbamevide

Ushasinte vishathooval
murinjora himathulli
jalathil veenulachayen
thapassevide (ushasinte)
nasicha pranja than gaada sushupthiyilaliyathe
thirichu pokuvanente manassevide
nirangalil madanagnen manassevide
jalamevide chandrabimbamevide

swarangalkku pirakkuvan mounamevide
nisabdathakkuranguvan swapnamevide (swarangal)
prabhakalkkum nizhalinum
murivinte neeralinum
samanathin kulirinum idamevide
idam thedi alayanen manassevide (jalamevide)
വരികള്‍ ചേര്‍ത്തത്: സുരേഷ്

ജലമെവിടെ ചന്ദ്രബിംബമെവിടെ
കളിമണ്ണിൻ തളികയിൽ
എനിക്ക് കൂട്ടിരുന്നൊരാ മനസ്സെവിടെ
ജലമെവിടെ ചന്ദ്രബിംബമെവിടെ..

ഉഷസിന്റെ വിഷതൂവൽ
മുറിഞ്ഞൊരാ ഹിമത്തുള്ളി
ജലത്തിൽ വീണുലച്ചയെൻ
തപസ്സെവിടെ (ഉഷസിന്റെ )
നശിച്ച പ്രജ്‌ഞ തൻ ഗാഢസുഷുപ്തിയിലലിയാതെ
തിരിച്ചു പോകുവാനെൻറെ മനസ്സെവിടെ
നിറങ്ങളിൽ മടങ്ങാണെൻ മനസ്സെവിടെ
ജലമെവിടെ ചന്ദ്രബിംബമെവിടെ

സ്വരങ്ങൾക്കു പിറക്കുവാൻ മൗനമെവിടെ
നിശ്ശബ്ദതക്കുറങ്ങുവാൻ സ്വപ്‍നമെവിടെ (സ്വരങ്ങൾ)
പ്രഭകൾക്കും നിഴലിനും
മുറിവിന്റെ നീറലിനും
ശമനത്തിൻ കുളിരിനും ഇടമെവിടെ
ഇടം തേടി അലയാനെൻ മനസ്സെവിടെ
(ജലമെവിടെ )


Other Songs in this movie