View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കള്ളനൊരുത്തന്‍ വന്നല്ലോ ...

ചിത്രംതസ്കരവീരന്‍ (1957)
ചലച്ചിത്ര സംവിധാനംശ്രീരാമുലു നായ് ഡു
ഗാനരചനഅഭയദേവ്
സംഗീതംഎസ്‌ എം സുബ്ബയ്യ നായിഡു
ആലാപനംപി ലീല, ശാന്ത പി നായര്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010
കള്ളനൊരുത്തൻ വന്നല്ലൊ
കണ്ണുംകാട്ടി നടന്നല്ലൊ
പുഹിലു പറഞ്ഞു പറഞ്ഞവനൊടുവിൽ
കരളും കൊണ്ടു കടന്നല്ലൊ
പുത്തരി കല്ലു കടിച്ചല്ലൊ
പുത്തിയെനിയ്ക്കു പിഴച്ചല്ലൊ
പുതുമണവാളനെ നോക്കിയിരുന്നെൻ
പൊന്നേ കണ്ണു കഴച്ചല്ലൊ
തഞ്ചം നോക്കി നടന്നവനെന്നൊടു
കൊഞ്ചിക്കൊഞ്ചിക്കൂടവേ
നെഞ്ചമലിഞ്ഞു വഞ്ചന ചിന്തിയ
പഞ്ചാരച്ചിരി കാണവേ
നാളെ വരാമെന്നോതിയ പുള്ളിയെ
നാളിതുവരെയും കണ്ടില്ല
നാടും കാടും തേടി ഞാൻ
കരയും കടലും തേടി ഞാൻ

-കള്ളനൊരുത്തൻ

ആരാനും കണ്ടോയെൻ
ആരോമൽ പുതുമാരനെ
മാനസഹാരനെ
ആനന്ദപ്പൊയ്കയിൽ
ചാഞ്ചാടിക്കളിയാടുന്ന
താമരത്താരിനെ
എന്നുവരുന്നവൻ എന്നുവരുന്നവൻ
എല്ലാരും കളിയാക്കണ്
എങ്ങനെ നിന്നെക്കാണാതിനി ഞാൻ
നാട്ടാരിൽ തല കാട്ടണ്
കരളെ നിന്നെക്കാണാതെ
കണ്ണുകൾ രണ്ടും തോരാതെ
കരയിലെറിഞ്ഞൊരു മീൻ പോലെ
കഴിയുന്നിതു ഞാനഴൽ തീരാതെ

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on July 17, 2010
 
Kallanoruthan vannallo
Kannum kaatti nadannallo
Puhilu paranju paranjavanoduvil
Karalum kondu kadannallo
Puthari kallu kadichallo
Puthiyenikku pizhachallo
Puthumanavaalane nokkiyirunnen
Ponne kannu kazhachallo
Thancham nokki nadannavan ennodu
Konchi konchi koodave
Nenchamalinju vanchana chinthiya
Panchaarachiri kaanave
Naale varaamennothiya pulliye
Naalithu vareyum kandilla
Naadum kaadum thedi njaan
Karayum kadalum thedi njaan
(Kallanoruthan…)

Aaraanu kandoyen
Aaromal puthumaarane
Maanasahaarane
Aanandappoykayil
Chaanchaadikkaliyaadunna
Thaamarathaarine
Ennu varunnavan ennu varunnavan
Ellaarum kaliyaakkanu
Engane nine kaanaathini njaan
Naattaaril thala kaattanu
Karale nine kaanaathe
Kannukal random thoraathe
Karayilerinjoru meen pole
Kazhiyunnithu njaan azhal theeraathe



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പോകല്ലേ പോകല്ലേ
ആലാപനം : ജമുനാ റാണി   |   രചന : അഭയദേവ്   |   സംഗീതം : എസ്‌ എം സുബ്ബയ്യ നായിഡു
ചപലം ചപലം
ആലാപനം : പി ലീല, ശാന്ത പി നായര്‍   |   രചന : അഭയദേവ്   |   സംഗീതം : എസ്‌ എം സുബ്ബയ്യ നായിഡു
വന്നല്ലോ വസന്തകാലം
ആലാപനം : ശൂലമംഗലം രാജലക്ഷ്മി   |   രചന : അഭയദേവ്   |   സംഗീതം : എസ്‌ എം സുബ്ബയ്യ നായിഡു
മായാമോഹം മാറാതെ
ആലാപനം : എം എല്‍ വസന്തകുമാരി   |   രചന : അഭയദേവ്   |   സംഗീതം : എസ്‌ എം സുബ്ബയ്യ നായിഡു
മലര്‍തോറും മന്ദഹാസം
ആലാപനം : പി ബി ശ്രീനിവാസ്‌, ശൂലമംഗലം രാജലക്ഷ്മി   |   രചന : അഭയദേവ്   |   സംഗീതം : എസ്‌ എം സുബ്ബയ്യ നായിഡു
മര്‍ന ഭി മൊഹബ്ബത് മേം
ആലാപനം :   |   രചന : രാജേന്ദ്ര കൃഷ്ണന്‍   |   സംഗീതം : സി രാമചന്ദ്ര
കഭീ ഖാമോഷ്‌ രഹ്തേ ഹേ ('ആസാദ്‌' എന്ന ചിത്രത്തില്‍ നിന്നു പുനരാലാപനം)
ആലാപനം : ലത മങ്കേഷ്ക്കര്‍   |   രചന : രാജേന്ദ്ര കൃഷ്ണന്‍   |   സംഗീതം : സി രാമചന്ദ്ര
ആനന്ദക്കണിയെ
ആലാപനം : ശൂലമംഗലം രാജലക്ഷ്മി   |   രചന : അഭയദേവ്   |   സംഗീതം : എസ്‌ എം സുബ്ബയ്യ നായിഡു
വയറാണ് നമ്മള്‍ക്ക് ദൈവം
ആലാപനം : എസ് പി പിള്ള   |   രചന : അഭയദേവ്   |   സംഗീതം : എസ്‌ എം സുബ്ബയ്യ നായിഡു