View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്താണെന്ന് ചോദിക്കല്ലേ ...

ചിത്രംഉലകം ചുറ്റും വാലിബന്‍ (2011)
ചലച്ചിത്ര സംവിധാനംരാജ് ബാബു
ഗാനരചനകൈതപ്രം
സംഗീതംമോഹന്‍ സിതാര
ആലാപനംവിജയ്‌ യേശുദാസ്‌, ബ്രഹ്മൻ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Ralaraj

Enthaanennu chodikkalle
enthaanennu chodikkalle
ivalekkandaal kannu
nirayanathenthaanennu chodikkalle
ennodonnum chodikkalle
ivalodonnum chodikkalle
valarum thorum valaraathe valarane
kunjipengal
ivalennum ivalennum ente punnaara molu
ennum ivalennum ente kannaaya kannu
ethra kandittum kandittum kothi theeraa-
pennu ponnu pengal
(Enthaanennu.....)

Avalonnu chirikkumbol
puthumazha pozhiyunna
pularkaalamaay njaan alinju pokum
oh avalonnu karanjaalo
mizhi randum niranjaalo
ariyaathe nencham thudichu pokum
kulichu varumbol deviroopam
thozhuthunarumbol chandhanagandham
avalillayenkil njaanilla njaanilla
innente janmamillaa oh.....
(Enthaanennu.....)

La lla la la la lla lla la lla lal la la lla lla
cherukkanu penninte jaathakam cheranam
poothaali manjal charadu korkkanam
oh veedukalariyenam veedare vilikkenam
veedaaya veedaake virunnorunganam
kanmashi venam kannezhuthanam
kaikalilellaam ponvala venam
kannaadi polum kandu kothikkunna pen
kidaavente pengal oh.....
(Enthaanennu....)
വരികള്‍ ചേര്‍ത്തത്: Ralaraj

എന്താണെന്നു ചോദിക്കല്ലേ
ഏതാണെന്നും ചോദിക്കല്ലേ
ഇവളെക്കണ്ടാൽ കണ്ണു
നിറയണതെന്താണെന്നു ചോദിക്കല്ലേ
എന്നോടൊന്നും ചോദിക്കല്ലേ
ഇവളോടൊന്നും ചോദിക്കല്ലേ
വളരും തോറും വളരാതെ വളരണെൻ
കുഞ്ഞിപ്പെങ്ങൾ
ഇവളെന്നും ഇവളെന്നും എന്റെ പുന്നാര മോള്
എന്നും ഇവളെന്നും എന്റെ കണ്ണായ കണ്ണ്
എത്ര കണ്ടിട്ടും കണ്ടിട്ടും കണ്ടു കൊതിതീരാ-
പെണ്ണ് പൊന്നുപെങ്ങൾ
(എന്താണെന്നു...)

അവളൊന്നു ചിരിക്കുമ്പോൾ
പുതുമഴ പൊഴിയുന്ന
പുലർകാലമായ് ഞാൻ അലിഞ്ഞു പോകും
ഓ അവളൊന്നു കരഞ്ഞാലോ
മിഴി രണ്ടും നിറഞ്ഞാലോ
അറിയാതെ നെഞ്ചം തുടിച്ചു പോകും
കുളിച്ചു വരുമ്പോൾ ദേവീരൂപം
തൊഴുതുണരുമ്പോൾ ചന്ദനഗന്ധം
അവളില്ലയെങ്കിൽ ഞാനില്ല ഞാനില്ല
ഇന്നെന്റെ ജന്മമില്ല ഓ...
(എന്താണെന്നു...)

ല ല്ലാ ല ല ല ല്ല ല്ലാ ല ല്ലാ ല ല ല ല്ല ല്ലാ
ചെറുക്കനു പെണ്ണിൻറെ ജാതകം ചേരേണം
പൂത്താലി മഞ്ഞൾ ചരട് കോർക്കണം
ഓ വീടുകളറിയേണം വീടരെ വിളിക്കണം
വീടായ വീടാകെ വിരുന്നൊരുങ്ങണം
കണ്മഷി വേണം കണ്ണെഴുതേണം
കൈകളിലെല്ലാം പൊൻവള വേണം
കണ്ണാടി പോലും കണ്ടു കൊതിക്കുന്ന പെൺ
കിടാവെന്റെ പെങ്ങൾ ഓ...
(എന്താണെന്നു...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്താണെന്ന് ചോദിക്കല്ലേ
ആലാപനം : തുളസി യതീന്ദ്രൻ   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
കട്ടിപ്പവന്റെ
ആലാപനം : ഷെർദിൻ   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : മോഹന്‍ സിതാര
ചൊല്ല് ചൊല്ല്
ആലാപനം : തുളസി യതീന്ദ്രൻ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : മോഹന്‍ സിതാര
കണ്ണടച്ച് പാല്‍ കുടിച്ചാല്‍
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : മോഹന്‍ സിതാര