View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Bhutan Lottery Enikkadikkum ...

MovieNjaan Anaswaran (2013)
Movie DirectorKrishnaswamy
LyricsMankombu Gopalakrishnan
MusicHamsa Kunnatheri
SingersSreepriya, Ameer Kattilan

Lyrics

Lyrics submitted by: Sandhya Prakash

വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഭൂട്ടാൻ ലോട്ടറി എനിക്കടിക്കും
ഭൂമി മലയാളം അടക്കി വാഴും
ഭൂട്ടാൻ ലോട്ടറി എനിക്കടിക്കും
ഭൂമി മലയാളം അടക്കി വാഴും
കവടിയാർ കൊട്ടാരം ഞാൻ വിലക്കെടുക്കും
പിന്നേ കാവ്യാ മാധവനെ പെണ്ണുകെട്ടും
രാഷ്‌ട്രീയ കക്ഷികളേ പിരിച്ചുവിട്ടും
നല്ല രാജ്യഭരണം കൊണ്ടുവരൂ
നിരവധി ഗരുഡരെക്കായ് നിരവധി
ഒരുവന്റെ കുംഭകോണ എത്ര ഭേദം

ഭൂട്ടാൻ ലോട്ടറി എനിക്കടിക്കും
ഭൂമി മലയാളം അടക്കി വാഴും
കോടി നമുക്കു ലഭിക്കും കോടീശ്വരരായ് മാറും
കോടി നമുക്കു ലഭിക്കും കോടീശ്വരരായ് മാറും

ടിപ്പർ ലോറിയുടെ ഡ്രൈവർമാരേ
ഇറ്റലി കപ്പൽക്കാർക്കു ഇര കൊടുക്കും
ടിപ്പർ ലോറിയുടെ ഡ്രൈവർമാരേ
ഇറ്റലി കപ്പൽക്കാർക്കു ഇര കൊടുക്കും
കൊലവരി പാടുന്ന പാട്ടുകാരേ
കൊലപാതകത്തിന് തടവിലിടും
സന്തോഷ് പണ്ഡിറ്റിനെ ശിഷ്യപ്പെടാൻ
സിനിമാക്കാരോട് കൽപ്പിക്കും
വൈകിവന്നൊരു പീഡനക്കേസിലെ
വാസവദത്തമാരേ ശിക്ഷിക്കും

ഭൂട്ടാൻ ലോട്ടറി എനിക്കടിക്കും
ഭൂമി മലയാളം അടക്കി വാഴും
വീട്ടമ്മമാർക്കെല്ലാം സാലറിയും
കൂട്ടത്തിൽ ഡെലിവെറിക്ക് ബോണസ്സും

മംഗ്ലീഷ് പറയുന്ന ചാനൽ പെണ്ണിന്റെ
മണ്ടേൽ ഇരുമ്പാണി അടിച്ചുകേറ്റും
വനിതാ കമ്മീഷൻ ചെയർമാൻ ആയി
ഗോവിന്ദച്ചാമിയേ നിയമിക്കും
അയ്യോ പീഡകന്മാർക്കിനി ശിക്ഷയില്ലാ
പീഢനാംഗനഛേദനമല്ലാതെ
എന്നാണിനി എന്നാണിനി
നാടിൻ ഗതികേട് മാറുംന്നാള്
എന്നാണിനി എന്നാണിനി
നാടിൻ ഗതികേട് മാറുംന്നാള്

ഭൂട്ടാൻ ലോട്ടറി എനിക്കടിക്കും
ഭൂമി മലയാളം അടക്കി വാഴും
വീട്ടമ്മമാർക്കെല്ലാം സാലറിയും
കൂട്ടത്തിൽ ഡെലിവെറിക്ക് ബോണസ്സും
കോടി നമുക്കു ലഭിക്കും കോടീശ്വരരായ് മാറും
കോടി നമുക്കു ലഭിക്കും കോടീശ്വരരായ് മാറും


Other Songs in this movie

Kanyaavanathile Kasthoorimulla
Singer : Aswathy S Nair   |   Lyrics : Mankombu Gopalakrishnan   |   Music : Hamsa Kunnatheri
Kalabhakunkumam Chaarthi
Singer : Bimal Pankaj, Shyni   |   Lyrics : Mankombu Gopalakrishnan   |   Music : Hamsa Kunnatheri
Kumbidunnorude Koode Nilkkum
Singer : Sheeja   |   Lyrics : Mankombu Gopalakrishnan   |   Music : Hamsa Kunnatheri
Swararaaga Layathaala
Singer : Sankaran Namboothiri   |   Lyrics : Mankombu Gopalakrishnan   |   Music : Hamsa Kunnatheri