View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുളിരോർമ്മകൾ ...

ചിത്രംപിഗ്മാൻ (2013)
ചലച്ചിത്ര സംവിധാനംഅവിര റെബേക്ക
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംറിനില്‍ ഗൗതം
ആലാപനംപ്രസന്ന

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Kulirormmakal than poom puzhayil
poyoru kaalam thedi
cheru kaattalayil njaan thuzhayum
thaamarayodam neengi
pokkuveyil padavil...
marutheeram ninnaaro thaaraattum paadi
enne thedunnu...
(Kulirormmakal than)

Aksharakkaavukalil poothumpiyaakaanum
chempaneerppoovukale snehichu koodaanum
veendumen baalyathin vaathilkkalethumbol
maayaatha swapnathin kaalppaadu thedumbol
ilamayilppeelikal pazhakiya thaalilennum...
vaadaathe nenchil sookshichoraalin
thengal kelkkunnu...
cheru kaattalayil njaan thuzhayum
thaamarayodam neengi...

Ariyaatha theerathu vazhi thettiyethumbol
prathibimbamillaathe njaanekanaakumbol
kaathoramethetho novin vilaapangal
kanmunnil veezhunnu uyiratta kolangal
kanalukal venalin kadhayezhuthunna mannil
kanneeru moodum kannode njaan
innenne thedunnu...
(kulirormmakal than)

Oh...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കുളിരോർമ്മകൾ തൻ പൂമ്പുഴയിൽ
പോയോരു കാലം തേടി
ചെറു കാറ്റലയിൽ ഞാൻ തുഴയും
താമരയോടം നീങ്ങി
പോക്കുവെയിൽപ്പടവിൽ...
മറുതീരം നിന്നാരോ താരാട്ടും പാടി
എന്നെ തേടുന്നു...
(കുളിരോർമ്മകൾ തൻ)

അക്ഷരക്കാവുകളിൽ പൂത്തുമ്പിയാകാനും
ചെമ്പനീർപ്പൂവുകളെ സ്നേഹിച്ചു കൂടാനും
വീണ്ടുമെൻ ബാല്യത്തിൻ വാതിൽക്കലെത്തുമ്പോൾ
മായാത്ത സ്വപ്നത്തിൻ കാൽപ്പാടു തേടുമ്പോൾ
ഇളമയിൽപ്പീലികൾ പഴകിയ താളിലെന്നും...
വാടാതെ നെഞ്ചിൽ സൂക്ഷിച്ചൊരാളിൻ
തേങ്ങൽ കേൾക്കുന്നു...
ചെറു കാറ്റലയിൽ ഞാൻ തുഴയും
താമരയോടം നീങ്ങി...

അറിയാത്ത തീരത്തു വഴി തേടിയെത്തുമ്പോൾ
പ്രതിബിംബമില്ലാതെ ഞാനേകനാകുമ്പോൾ
കാതോരമേതേതോ നോവിൻ വിലാപങ്ങൾ
കണ്മുന്നിൽ വീഴുന്നു ഉയിരറ്റ കോലങ്ങൾ
കനലുകൾ വേനലിൻ കഥയെഴുതുന്ന മണ്ണിൽ
കണ്ണീരു മൂടും കണ്ണോടെ ഞാൻ
ഇന്നെന്നെ തേടുന്നു...
(കുളിരോർമ്മകൾ തൻ)

ഓ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുളിരോർമ്മകൾ
ആലാപനം : പാർവ്വതി   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : റിനില്‍ ഗൗതം
പൂവല്ല
ആലാപനം : പ്രസീത, റിനില്‍ ഗൗതം   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : റിനില്‍ ഗൗതം