

Ennikku Venam ...
Movie | Mazhavillinattam Vare (2011) |
Movie Director | Kaithapram |
Lyrics | Kaithapram |
Music | Deepankuran |
Singers | KS Chithra |
Lyrics
Lyrics submitted by: Sandhya Prakash Enikku venam puzhavellathil thullithulumbunna baalyam enikku venam mazhayil kulichu kuthirunna koumaaram enikku venam thumpila neetti veedu vilambunna vaalsalyam enikku venam vennilaavinte kodiyonakkasavu mundu enikku venam mudiyil melle kaiviralodichurakkaan poonkaattu Oh... Pusthakathil olippichu vaykkaan peelithumpu ilaveyilil manju thilangana karukathumpu oonjaalaadaan aalmarathinte thaazhekkompu vaalu pidichaal moolippaayum poovaalthumpi kunnumpurathe kaattathu paarunnorolakkuda kalluppum kootti kadichu thinnaan pachamaanga kannimazhaykku kannil veena manithulli pullaankuzhalinte chundil muthum ilam thennal (enikku venam puzha) Oh... Ilam karikkin kannu kuthi therichu paayunna madhuram pulameen vannu kaalil thattunnikkiliyaakkana kuliru kilunthupole manassilekkaadyam kerana pennu aarum kaanaathavalkku nalkana kurumbu chertha mutham meesha mulaykkaatha cherukkanannaval thirichu thannoru mutham njaanonnum kandilleyennu chirikkaanorambili maaman enikku venam uriyil thoongum ura thairinte pulippu enikku venam kattu thinnaan aadyam kittiya kuttippilaavile then varikka enikku venam kandezhuthaanaval kayyil kurikkunna kittaakkanakku enikku venam manassukondu pakaram nalkaan nanmakkurimaanam O... enikku venam ethra paranjaalum ethra kurichaalum theeraa mohangal Oh...Oh... | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് എനിക്കു വേണംപുഴവെള്ളത്തിൽ തുള്ളിതുളുമ്പുന്ന ബാല്യം എനിക്കു വേണം മഴയിൽ കുളിച്ചു കുതിരുന്ന കൗമാരം എനിക്കു വേണം തുമ്പില നീട്ടി വീട് വിളമ്പുന്ന വാൽസല്യം എനിക്കു വേണം വെണ്ണിലാവിന്റെ കോടിയോണക്കസവു മുണ്ട് എനിക്കു വേണം മുടിയിൽ മെല്ലെ കൈവിരലോടിച്ചുറക്കാൻ പൂങ്കാറ്റ് ഓ... പുസ്തകത്തിൽ ഒളിപ്പിച്ചു വയ്ക്കാൻ പീലിത്തുമ്പ് ഇളവെയിലിൽ മഞ്ഞു തിളങ്ങുന്ന കറുകത്തുമ്പ് ഊഞ്ഞാലാടാൻ ആൽമരത്തിന്റെ താഴേക്കൊമ്പ് വാലു പിടിച്ചാൽ മൂളിപ്പായും പൂവാൽത്തുമ്പി കുന്നുമ്പുറത്തെ കാറ്റത്തു പാറുന്നൊരോലക്കുട കല്ലുപ്പും കൂട്ടി കടിച്ചു തിന്നാൻ പച്ചമാങ്ങ കന്നിമഴയ്ക്കു കണ്ണിൽ വീണ മണിത്തുള്ളി പുല്ലാങ്കുഴലിന്റെ ചുണ്ടിൽ മുത്തും ഇളം തെന്നൽ (എനിക്കു വേണം പുഴ) ഓ... ഇളം കരിക്കിൻ കണ്ണു കുത്തി തെറിച്ചു പായുന്ന മധുരം പുളമീൻ വന്നു കാലിൽ തട്ടുന്നിക്കിളിയാക്കണ കുളിര് കിളുന്തുപോലെ മനസ്സിലേക്കാദ്യം കെറണ പെണ്ണ് ആരും കാണാതവൾക്കു നൽകണ കുറുമ്പു ചേർത്ത മുത്തം മീശ മുളയ്ക്കാത്ത ചെറുക്കനന്നവൾ തിരിച്ചു തന്നൊരു മുത്തം ഞാനൊന്നും കണ്ടില്ലേയെന്നു ചിരിക്കണൊരമ്പിളി മാമൻ എനിക്കു വേണം ഉറിയിൽ തൂങ്ങും ഉറതൈരിന്റെ പുളിപ്പ് എനിക്കു വേണം കട്ടു തിന്നാൻ ആദ്യം കിട്ടിയ കുട്ടിപ്പിലാവിലെ തേൻ വരിക്ക എനിക്കു വേണം കണ്ടെഴുതാനവൾ കയ്യിൽ കുറിക്കുന്ന കിട്ടാക്കണക്ക് എനിക്കു വേണം മനസ്സുകൊണ്ടു പകരം നൽകാൻ നന്മക്കുറിമാനം ഓ... എനിക്കു വേണം എത്ര പറഞ്ഞാലും എത്ര കുറിച്ചാലും തീരാ മോഹങ്ങൾ ഓ...ഓ... |
Other Songs in this movie
- Ennikku Venam
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Deepankuran
- Rabiya
- Singer : Udit Narayan | Lyrics : Kaithapram | Music : Deepankuran
- Avatharam
- Singer : Madhu Balakrishnan, Deepankuran | Lyrics : Kaithapram | Music : Deepankuran
- Thannanna
- Singer : Kaithapram, Anu V Kadammanitta, Aswathi Ramesh, Jayan, Salish | Lyrics : Kaithapram | Music : Deepankuran
- Boom Boom
- Singer : Deepankuran, Sreecharan | Lyrics : Kaithapram | Music : Deepankuran
- Kali Kali
- Singer : Deepankuran, Sinov Raj | Lyrics : Kaithapram | Music : Deepankuran
- Nilavinte
- Singer : Deepankuran | Lyrics : Kaithapram | Music : Deepankuran