View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രണയത്തിന്‍ പൂന്തണലില്‍ ...

ചിത്രംഇത് മന്ത്രമോ തന്ത്രമോ കുതന്ത്രമോ (2013)
ചലച്ചിത്ര സംവിധാനംസൈനു പള്ളിത്താഴത്ത്
ഗാനരചനസൈനു പള്ളിത്താഴത്ത്
സംഗീതംഅനില്‍ ഗോപാലന്‍
ആലാപനംസുജാത മോഹന്‍, വിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

പ്രണയത്തിന്‍ പൂന്തണലില്‍
ഈ സുരഭിലയാമങ്ങളില്‍
സ്വപ്നങ്ങള്‍ നെയ്യാന്‍
സ്വര്‍ഗ്ഗങ്ങള്‍ പൂകാന്‍
വരുമോ പ്രിയസഖി നീ
ഹൃദയത്തിന്‍ താളങ്ങളാൽ
എൻ മനസ്സിന്‍ വിപഞ്ചികയില്‍
അനുരാഗകാവ്യം വിരചിച്ചതാരോ
പ്രിയവരന്‍ കവിവരനോ
പൂവേ എന്നഴകിന്റെ
അനുഗ്രഹ സുരഭിലമാം രാവേ
പുണരാന്‍ നീ വരുമോ ...

ഹൃദയത്തിന്‍ താളങ്ങളാൽ
എൻ മനസ്സിന്‍ വിപഞ്ചികയില്‍
അനുരാഗകാവ്യം വിരചിച്ചതാരോ
പ്രിയവരന്‍ കവിവരനോ ...

നിന്‍ പുഞ്ചിരി തീര്‍ക്കും പൂക്കള്‍
വിതറിയ മെത്തയിലലിയാന്‍
കനകം വിളയും തീരം
മതിവരെ കണ്ടു നടക്കാന്‍
വരുമോ എന്‍ പ്രിയസഖിയേ
അനുരാഗ മദമറിയാന്‍
തരുമോ നിന്‍ തിരുഹൃദയം
നറു ചൂടിന്‍ സുഖമറിയാന്‍
ഈ ഭാവന മോഹന സുന്ദരരാവില്‍
അലിയാം പരസ്പരം ...

നിന്‍ സുന്ദര പൗരുഷ രൂപം
എന്‍ ഹൃത്തില്‍ കൊണ്ടു നടക്കാന്‍
കാലം തീര്‍ത്ത വിരിപ്പില്‍
നിന്‍ മാറില്‍ച്ചേര്‍ന്നു മയങ്ങാന്‍
ഒരു നിമിഷം തരുമോ നീ
അഴകിന്റെ പൂവനമേ
ഞാന്‍ കാണും ബിംബങ്ങള്‍
നിന്‍ രൂപച്ചിത്രങ്ങള്‍
സാഗരസംഗമ നിർ‌വൃതിപോലെ
ഒഴുകാം പരസ്പരം
ഹൃദയത്തിന്‍ താളങ്ങളാൽ
എൻ മനസ്സിന്‍ വിപഞ്ചികയില്‍
അനുരാഗകാവ്യം വിരചിച്ചതാരോ
പ്രിയവരന്‍ കവിവരനോ
ഊം ...ഊം ...ഊം ...ഊം ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജന്മസുകൃതം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : സൈനു പള്ളിത്താഴത്ത്   |   സംഗീതം : കെ എ ലത്തീഫ്
കണ്ണന്റെ കരളിലെ (M)
ആലാപനം : പി ജയചന്ദ്രൻ   |   രചന : സൈനു പള്ളിത്താഴത്ത്   |   സംഗീതം : അനില്‍ ഗോപാലന്‍
കണ്ണന്റെ കരളിലെ (F)
ആലാപനം : അഖില ആനന്ദ്   |   രചന : സൈനു പള്ളിത്താഴത്ത്   |   സംഗീതം : അനില്‍ ഗോപാലന്‍
ഇത് മന്ത്രമോ തന്ത്രമോ കുന്ത്രമോ
ആലാപനം : അഫ്‌സല്‍, പ്രദീപ്‌ പള്ളുരുത്തി   |   രചന : സൈനു പള്ളിത്താഴത്ത്   |   സംഗീതം : കെ എ ലത്തീഫ്