View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കല്‍ക്കണ്ടമാവിന്‍ ചോട്ടില്‍ ...

ചിത്രംലില്ലി (1958)
ചലച്ചിത്ര സംവിധാനംഎഫ് നാഗൂർ
ഗാനരചനപി ഭാസ്കരൻ
സംഗീതംഎം എസ്‌ വിശ്വനാഥന്‍, ടി കെ രാമമൂര്‍ത്തി
ആലാപനംരേണുക
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by madhavabhadran on February 6, 2011
 
കല്‍ക്കണ്ടമാവിന്‍ ചോട്ടില്‍
കളിയാടാനൊരു പുര കെട്ടാം
പുരകെട്ടാം പുരകെട്ടാം
പൂഴിമണലില്‍ തറകെട്ടാം
(കല്‍ക്കണ്ട)

കളിവീട്ടിങ്കല്‍ കുളിയ്ക്കാനായി
കാക്കെ കാക്കെ വരുമോ നീ
കാവലിരിയ്ക്കാന്‍ വരുമോ നീ
വീട്ടില്‍ വിരുന്നിനു് കൂട്ടിനായി
കാട്ടിലെ കുയിലേ വരുമോ നീ
പാട്ടുകള്‍ പാടാന്‍ വരുമോ നീ
(കല്‍ക്കണ്ട)

ആറ്റിലെ മണ്ണാല്‍ അരിവെച്ചീടാം
അരളിപ്പൂവാല്‍ കറിവെച്ചീടാം
ആമ്പല്‍ച്ചെടിതന്‍ ഇല വയ്ക്കാം
പാവക്കുഞ്ഞിനു് ദാഹം മാറ്റാന്‍
പച്ചക്കുതിരയെ പാലുകറക്കാം
പാല്‍പ്പായിസവും വച്ചീടാം
(കല്‍ക്കണ്ട)

----------------------------------

Added by devi pillai on February 13, 2011

kalkkandamaavin chottil
kaliyaadaanoru pura kettaam
purakettaam purakettaam
poozhimanalil tharakettaamm

kaliveettinkal kalikkaanaay
kaakke kaakke varumo nee
kaavalirikkaan varumo nee
veettil virunninu koottinaayi
kaattile kuyile varumo nee
paattukal paadaan varumo nee?

aattile mannaal arivecheedaam
aralippoovaal karivecheedaam
aambal chedithan ilavaykkaam
paavakkunjinu daaham maataan
pachakkuthiraye paalukarakkaam
paalppaayasavum vacheedaam


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഏലേലാ ഏഴാം കടലിനു
ആലാപനം : ഏ എല്‍ രാഘവന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍, ടി കെ രാമമൂര്‍ത്തി
കന്യാമറിയമേ തായേ ഞങ്ങള്‍ക്കെന്നാളും
ആലാപനം : രേണുക, ശാന്ത പി നായര്‍, ടി എസ്‌ കുമരേശ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍, ടി കെ രാമമൂര്‍ത്തി
ആലപ്പുഴ കടവീന്നു
ആലാപനം : മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍, ടി കെ രാമമൂര്‍ത്തി
യേശുനായകാ
ആലാപനം : പി ലീല, കോറസ്‌, ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍, ടി കെ രാമമൂര്‍ത്തി
ഓടിയോടിയോടി വന്നു
ആലാപനം : പി ലീല, പട്ടം സദന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍, ടി കെ രാമമൂര്‍ത്തി
നാളെ നിന്റെ കല്യാണം
ആലാപനം : ഏ എല്‍ രാഘവന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍, ടി കെ രാമമൂര്‍ത്തി
കേഴുന്നതെന്തിനാവോ
ആലാപനം : ജി കെ വെങ്കിടേഷ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍, ടി കെ രാമമൂര്‍ത്തി