എല്ലാവര്ക്കും ...
ചിത്രം | കര്‍മ്മയോദ്ധാ (2012) |
ചലച്ചിത്ര സംവിധാനം | മേജര്‍ രവി |
ഗാനരചന | മുരുകൻ കാട്ടാക്കട |
സംഗീതം | മുരുകൻ കാട്ടാക്കട |
ആലാപനം | മുരുകൻ കാട്ടാക്കട |
വരികള്‍
Lyrics submitted by: Viji ellavarkkum thimiram nammalkkellavarkkum thimiram mangiya kaazhchakal kandu maduthu kannadakal venam.......... kannadakal venam raktham chithariya chuvarukal kaanaam azhinjnja kola koppukal kaanaam kathikal vellidi vettum naadam chillukal udanju chitarum naadam pannivedippuka ponthum theruvil paatikkaal vira kolvathu kaanaam mangiya kaazhchakal kandu maduthu kannadakal venam.......... kannadakal venam pinchu madikkuthambathu per chernni - rupathu vellikkasinu koduthittuzhuthu marikkum kaazhchakal kaanaam theruvil swapnam karinja mukhavum neettiya pinju karangal kaanaam arikil seemakkarinnullil sukhaseethala mrudu maarin chooril oru swaanan paal nunavathu kaanaam mangiya kaazhchakal kandu maduthu kannadakal venam.......... kannadakal venam pottiya thaali charadukal kaanaam potta madyakkuppikal kaanaam palisappattini padi kerumbol purakile maavil kayarukal kaanaam tharayilorilayiloralpam chorayil koonanurumbira thedal kaanaam mangiya kaazhchakal kandu maduthu kannadakal venam.......... kannadakal venam kannadakal venam.......... kannadakal venam | വരികള്‍ ചേര്‍ത്തത്: വിജി എല്ലാവര്ക്കും തിമിരം നമ്മൾക്കെല്ലാവര്‍ക്കും തിമിരം മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം........ കണ്ണടകൾ വേണം രക്തം ചിതറിയ ചുവരുകൾ കാണാം അഴിഞ്ഞ കോല കോപ്പുകൾ കാണാം കത്തികൾ വെള്ളിടി വെട്ടും നാദം ചില്ലുകൾ ഉടഞ്ഞു ചിതറും നാദം പന്നിവെടിപ്പുക പൊന്തും തെരുവിൽ പാതിക്കാൽ വിറ കൊൾവതു കാണാം മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം........ കണ്ണടകൾ വേണം പിഞ്ചു മടിക്കുത്തമ്പതു പേർ ചേർന്നി - രുപതു വെള്ളിക്കാശു കൊടുത്തിട്ടുഴുതു മറിക്കും കാഴ്ചകൾ കാണാം തെരുവിൽ സ്വപ്നം കരിഞ്ഞ മുഖവും നീട്ടിയ പിഞ്ചു കരങ്ങൾ കാണാം അരികിൽ ശീമക്കാറിന്നുല്ലിൽ സുഖശീതള മൃദു മാറിൻ ചൂടിൽ ഒരു ശ്വാനൻ പാൽ നുണവതു കാണാം മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം........ കണ്ണടകൾ വേണം പൊട്ടിയ താലി ചരടുകൾ കാണാം പൊട്ടാ മദ്യക്കുപ്പികൾ കാണാം പലിശപ്പട്ടിണി പടി കേറുമ്പോൾ പുറകിലെ മാവിൽ കയറുകൾ കാണാം തറയിലൊരിലയിലൊരല്പം ചോരയില്‍ കൂനനുറൂമ്പിര തേടൽ കാണാം മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം........ കണ്ണടകൾ വേണം കണ്ണടകൾ വേണം........ കണ്ണടകൾ വേണം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കര്‍മ്മയോദ്ധാ തീം റാപ്പ്
- ആലാപനം : ജഫ്രി ജൊനാഥൻ | രചന : | സംഗീതം : ജഫ്രി ജൊനാഥൻ
- കര്‍മ്മയോദ്ധാ തീം
- ആലാപനം : ജഫ്രി ജൊനാഥൻ | രചന : | സംഗീതം : ജഫ്രി ജൊനാഥൻ
- മൂളിയോ വിമൂകമായ്
- ആലാപനം : നജിം അര്‍ഷാദ് | രചന : മധു വാസുദേവന്‍ | സംഗീതം : എം ജി ശ്രീകുമാർ