View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുകിലേ അനാദിയായി ...

ചിത്രംറേഡിയോ (2013)
ചലച്ചിത്ര സംവിധാനംഉമ്മര്‍ കരിക്കാട്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംമോഹന്‍ സിതാര
ആലാപനംമഞ്ജരി

വരികള്‍

Lyrics submitted by: Viji

Mukile anadiyaay
pozhiyu nithanthamaay
kiniyum vishadamaayi
padarum vilaapamaayi
chiriyaay prasanthiyaayi
rathiyaay viraagamaayi
palathaay palathaay

Mukile anadiyaay
pozhiyu nithanthamaay

Ulkkanavukalil veezhuvathentho
smrithiyo mizhineermazhayo
nin viralukalaal thazhukuvathaaro
mrithiyo jani than nanavo
thudaroo ganaalaapam
parayaa mozhi than haaram
oru minnal kodi thennum
mizhi chinnum chaare
palakalam prathikoolam
manamorkkanaay

Mukile anadiyaay
pozhiyu nithanthamaay

Ee nagarathin veedhikaletho
mazha than azhikalkkullil
raavoru maaya marubhoomiyile
irulin karaagaaram
choriyu aathmaalaapam
ariyaa kadha than saaram
chirakalam oliveesum
chiri thookum doore
chila neram thiri neettum
vazhi kaananaay

Mukile anadiyaay
pozhiyu nithanthamaay
വരികള്‍ ചേര്‍ത്തത്: വിജി

മുകിലേ അനാദിയായ്
പൊഴിയൂ നിതാന്തമായ്
കിനിയും വിഷാദമായി
പടരും വിലാപമായി
ചിരിയായ് പ്രശാന്തിയായി
രതിയായ് വിരാഗമായി
പലതായ് പലതായ്

മുകിലേ അനാദിയായ്
പൊഴിയൂ നിതാന്തമായ്

ഉൾക്കനവുകളിൽ വീഴുവതെന്തോ
സ്മൃതിയോ മിഴിനീർ മഴയോ
നീൾ വിരലുകളാൽ തഴുകുവതാരോ
മൃതിയോ ജനി തൻ നനവോ
തുടരൂ ഗാനാലാപം
പറയാ മൊഴി തൻ ഹാരം
ഒരു മിന്നൽ കൊടി തെന്നും
മിഴി ചിന്നും ചാരെ
പലകാലം പ്രതികൂലം
മനമോർക്കാനായ്

മുകിലേ അനാദിയായ്
പൊഴിയൂ നിതാന്തമായ്

ഈ നഗരത്തിൻ വീഥികളേതോ
മഴ തൻ അഴികൾക്കുള്ളിൽ
രാവൊരു മായാ മരുഭൂമിയിലെ
ഇരുളിൻ കാരാഗാരം
ചൊരിയൂ ആത്മാലാപം
അറിയാ കഥ തൻ സാരം
ചിരകാലം ഒളിവീശും
ചിരി തൂകും ദൂരെ
ചില നേരം തിരി നീട്ടും
വഴി കാണാനായ്

മുകിലേ അനാദിയായ്
പൊഴിയൂ നിതാന്തമായ്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എടീ പെണ്ണേ
ആലാപനം : വിദ്യ   |   രചന : മുകേഷ് ലാല്‍   |   സംഗീതം : മോഹന്‍ സിതാര
മന്ദാരക്കൊമ്പത്ത്
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : മോഹന്‍ സിതാര
തുയിലുണരുന്നു
ആലാപനം : നജിം അര്‍ഷാദ്‌, ജിഷ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : മോഹന്‍ സിതാര