View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മനം നൊന്തു ഞാന്‍ പെറ്റ ...

ചിത്രംമറിയക്കുട്ടി (1958)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനതിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ആലാപനംപി ലീല

വരികള്‍

Lyrics submitted by: Vijayakrishnan V S

manam nonthu njan petta mangalyame ente
manimuttathazhakitta maanikyame
anayatha mazhaville aananda cherumulle
azhakinteyazhakalle neeyurang...

irul moodiyennalum jeevithathil thanka-
thiriyonnu thannu nee thamburane
inayattolennalum iniyenikkennalum
thuna nalkum thankame neeyurang..

ninaykkatheyirikkumpol nirayum kattil
namme thanichakki nin achan pirinjupoy
ninakkayi njanum enikkayi neeyum ee
nilaykkatha kadal thaandaan neeyurang...

kurunnu kaaladi vechu virunnuvannu konchi-
kuzhanjente jeevanil kulir chorinju
oru puthan lokathil uyarunna vegathil
orikkalum sokathil pathichidathe
omana paithale neeyurang...
വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍

മനം നൊന്തു ഞാന്‍ പെറ്റ മംഗല്യമേ എന്റെ
മണിമുറ്റത്തഴകിട്ട മാണിക്യമേ
അണയാത്ത മഴവില്ലേ ആനന്ദ ചെറുമുല്ലേ
അഴകിന്റെയഴകല്ലേ നീയുറങ്ങ് (മനം നൊന്തു)

ഇരുള്‍മൂടിയെന്നാലും ജീവിതത്തില്‍ തങ്ക
ത്തിരിയൊന്നു തന്നു നീ തമ്പുരാനേ
ഇണയറ്റോളെന്നാലും ഇനിയെനിക്കെന്നാളും
തുണനല്‍കും തങ്കമേ നീയുറങ്ങ്

നിനയ്ക്കാതെയിരിക്കുമ്പോള്‍ നിറയും കാട്ടില്‍
നമ്മെ തനിച്ചാക്കി നിന്നച്ഛന്‍ പിരിഞ്ഞു പോയി
നിനക്കായി ഞാനും എനിക്കായി നീയും ഈ
നിലയ്ക്കാത്ത കടല്‍ താണ്ടാന്‍ നീയുറങ്ങ്

കുരുന്നുകാലടിവെച്ചു വിരുന്നു വന്നു കൊഞ്ചി-
ക്കുഴഞ്ഞെന്റെ ജീവനില്‍ കുളിര്‍ ചൊരിഞ്ഞു
കുരുന്നുകാലടിവെച്ചു വിരുന്നു വന്നു കൊഞ്ചി-
ക്കുഴഞ്ഞെന്റെ ജീവനില്‍ കുളിര്‍ ചൊരിഞ്ഞു
ഒരു പുത്തന്‍ ലോകത്തില്‍ ഉയരുന്ന വേഗത്തില്‍
ഒരിക്കലും ശോകത്തില്‍ പതിച്ചിടാതെ
ഓമനപ്പൈതലേ നീയുറങ്ങ് (മനം നൊന്തു)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മായമീ ലോകം
ആലാപനം : കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കൂട്ടിലൊരു തത്തമ്മ
ആലാപനം : സി എസ്‌ രാധാദേവി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
വരുമോ ഇരുള്‍ മാറി
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കരളില്‍ കനിയും
ആലാപനം : കമുകറ, ശാന്ത പി നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ഈശപുത്രനേ വാ
ആലാപനം : സി എസ്‌ രാധാദേവി, ശ്യാമള, വി ലക്ഷ്മി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കട്ടിയിരുമ്പെടുത്തു
ആലാപനം : കമുകറ, പി ഗംഗാധരന്‍ നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
പുന്നാര പൊന്നുമോളേ
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
പൂങ്കുയില്‍ പാടിടുമ്പോള്‍
ആലാപനം : ശാന്ത പി നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ഈ മണ്ണ് നമ്മുടെ മണ്ണ്
ആലാപനം : കമുകറ, കോറസ്‌, സി എസ്‌ രാധാദേവി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍