View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്നേഹവാനിൽ നീ അണഞ്ഞു ...

ചിത്രംരാഗം അനുരാഗം (1991)
ചലച്ചിത്ര സംവിധാനംനിഖില്‍
ഗാനരചനഡോ ഷാജഹാന്‍
സംഗീതംഹരി
ആലാപനംരേണുക ഗിരിജന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

ആ...ആ ..അ ..അ ..ആ ...
സ്നേഹവാനിൽ നീയണഞ്ഞൂ
എന്റെ മോഹം പൂവണിഞ്ഞൂ
കനവു പൂത്തൊരു ചില്ലയിൽ
രാഗപ്പൂങ്കുയിൽ പാടി
വീണ്ടുമാ മധുഗീതികൾ
പ്രേമപല്ലവിയായി
(സ്നേഹവാനിൽ...)

പാരിജാതം തേടും രാവിൽ
ഹേമയാമിനിയിൽ
മരന്ദം തൂവും ചന്ദ്രികയിൽ ...

പാരിജാതം തേടും രാവിൽ
ഹേമയാമിനിയിൽ
മരന്ദം തൂവും ചന്ദ്രികയിൽ
ചന്ദ്രകാന്തം പോലലിഞ്ഞെൻ
മാനസം നിന്നോർമ്മയിൽ
മാനസം നിന്നോർമ്മയിൽ ...

സ്നേഹവാനിൽ നീയണഞ്ഞൂ
എന്റെ മോഹം പൂവണിഞ്ഞൂ
കനവു പൂത്തൊരു ചില്ലയിൽ
രാഗപ്പൂങ്കുയിൽ പാടി
വീണ്ടുമാ മധുഗീതികൾ
പ്രേമപല്ലവിയായി

എന്റെ മാനസവേണുവിൽ നീ
ഒഴുകും ലയസുരഭി
സ്വരങ്ങൾ ചൂടും മധുലഹരി ...

എന്റെ മാനസവേണുവിൽ നീ
ഒഴുകും ലയസുരഭി
സ്വരങ്ങൾ ചൂടും മധുലഹരി

നാളെ വീണ്ടും നീ വരുമ്പോൾ
യാത്രയാകും പൈങ്കിളി
യാത്രയാകും പൈങ്കിളി ...
(സ്നേഹവാനിൽ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈ നിലാവില്‍
ആലാപനം : ഉണ്ണി മേനോന്‍   |   രചന : ഡോ ഷാജഹാന്‍   |   സംഗീതം : ഹരി
ലളിതലളിതമാം
ആലാപനം : ഉണ്ണി മേനോന്‍   |   രചന : ഡോ ഷാജഹാന്‍   |   സംഗീതം : ഹരി
ചെന്തെങ്ങിന്‍ പൊന്നോല
ആലാപനം : രേണുക ഗിരിജന്‍   |   രചന : ഡോ ഷാജഹാന്‍   |   സംഗീതം : ഹരി
വസുന്ധരേ നിന്റെ
ആലാപനം : ഉണ്ണി മേനോന്‍   |   രചന : ഡോ ഷാജഹാന്‍   |   സംഗീതം : ഹരി
ശാലിനി ആടി വാ
ആലാപനം : ഉണ്ണി മേനോന്‍   |   രചന : ഡോ ഷാജഹാന്‍   |   സംഗീതം : ഹരി
സ്നേഹവാനിൽ നീ അണഞ്ഞു
ആലാപനം : ഉണ്ണി മേനോന്‍   |   രചന : ഡോ ഷാജഹാന്‍   |   സംഗീതം : ഹരി