View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആത്മാവിൽ ...

ചിത്രംആമേന്‍ (2013)
ചലച്ചിത്ര സംവിധാനംലിജോ ജോസ് പെല്ലിശ്ശേരി
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംപ്രശാന്ത് പിള്ള
ആലാപനംപ്രീതി പിള്ള, ശ്വേത മോഹന്‍, ശങ്കർ ശർമ, കരിറ്റ മോഹൻ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Aathmaavil thinkal kulir
ponnum nilaa then thulli
ee kaayal thai thennalil
varsham pakarnnoshaanaa
(aathmaavil)

Palli mani naam naam
ullaliyanam naam
allalozhivaakaan
onnucheraam
Hallelujah...
(Aathmaavil)

Oru pulkkoottil swarggam kaninjallo
swapnappoo kininjallo
puthuvarsham thalirthu ninnallo
oru nakshathram minni thilangumbol
maarggam haa thelinjallo
thuyil maari unarnnithulakaake...O...
varavelkkendum vishuddhi
varamaay munnil parathi
kanivin unmaye vidarthi thelichee
manujarkku chertthi-
thanupamamaam sukritham...
thalarchappedaathennum
yuvathwa thudippode
tharikkattorepol naam
(Aathmaavil)

Valakaramathineyuyarthi
valiyoridayanaam yahoodan
kanivodanugrahamanaykkaan
thunaykkaay varane...
orumichoreka manassaay
shruthi cherthu neethi niravaay
suvishesha sukham kalarum vachanam
nirayum nalamaay porulaay
neriyaay pakaraavoo...
(aathmaavil)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ആത്മാവിൽ തിങ്കൾക്കുളിർ
പൊന്നും നിലാത്തേൻ തുള്ളി
ഈ കായൽ തൈത്തെന്നലിൽ
വർഷം പകർന്നോശാനാ
(ആത്മാവിൽ)

പള്ളി മണി ണാം ണാം
ഉള്ളലിയണം നാം
അല്ലലൊഴിവാകാൻ
ഒന്നുചേരാം
ഹല്ലേലുയ്യാ...
(ആത്മാവിൽ)

ഒരു പുൽക്കൂട്ടിൽ സ്വർഗ്ഗം കനിഞ്ഞല്ലോ
സ്വപ്നപ്പൂ കിനിഞ്ഞല്ലോ
പുതുവർഷം തളിർത്തു നിന്നല്ലോ
ഒരു നക്ഷത്രം മിന്നി തിളങ്ങുമ്പോൽ
മാർഗ്ഗം ഹാ തെളിഞ്ഞല്ലോ
തുയിൽ മാറി ഉണർന്നിതുലകാകെ...ഓ...
വരവേൽക്കേണ്ടും വിശുദ്ധി
വരമായ്‌ മുന്നിൽ പരത്തി
കനിവിൻ ഉണ്മയെ വിടർത്തി തെളിച്ചീ
മനുജർക്കു ചേർത്തി-
തനുപമമാം സുകൃതം...
തളർച്ചപ്പെടാതെന്നും
യുവത്വ തുടിപ്പോടെ
തരിക്കട്ടൊരേപോൽ നാം
(ആത്മാവിൽ)

വലകരമതിനെയുയർത്തി
വലിയൊരിടയനാം യഹൂദൻ
കനിവൊടനുഗ്രഹമണയ്ക്കാൻ
തുണയ്ക്കായ്‌ വരണേ...
ഒരുമിച്ചൊരേക മനസ്സായ്‌
ശ്രുതി ചേർത്തു നീതി നിറവായ്‌
സുവിശേഷ സുഖം കലരും വചനം
നിറയും നലമായ്‌ പൊരുളായ്‌
നെറിയായ്‌ പകരാവൂ...
(ആത്മാവിൽ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈ സോളമനും ശോശന്നയും
ആലാപനം : പ്രീതി പിള്ള, ശ്രീകുമാര്‍ വാക്കിയില്‍   |   രചന : പി എസ് റഫീക്ക്   |   സംഗീതം : പ്രശാന്ത് പിള്ള
കറുതികുതിത്തൈ
ആലാപനം : നിഥിന്‍ രാജ്, ശങ്കർ ശർമ, സോപാനം അനിൽ, സോപാനം സതീഷ്   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : പ്രശാന്ത് പിള്ള
സ്പിരിറ്റ് ഓഫ് ആമേൻ
ആലാപനം : അല്‍ഫോണ്‍സ്‌ ജോസഫ്‌, പ്രശാന്ത് പിള്ള, ശങ്കർ ശർമ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : പ്രശാന്ത് പിള്ള
വട്ടോളി
ആലാപനം : ലക്കി അലി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : പ്രശാന്ത് പിള്ള
മീൻ
ആലാപനം : എലിസ്സ മെൻഡോൻസ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : പ്രശാന്ത് പിള്ള
പമ്പര പാ പാ
ആലാപനം : നിഥിന്‍ രാജ്, രമ്യ നമ്പീശന്‍, സോപാനം അനിൽ, സോപാനം സതീഷ്   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : പ്രശാന്ത് പിള്ള