View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എഴുതിരി വിളക്കിന്റെ ...

ചിത്രംവയലറ്റ് (2013)
ചലച്ചിത്ര സംവിധാനംഎം ശബരീഷ്
ഗാനരചനജോഫി തരകന്‍
സംഗീതംഷമേജ് ശ്രീധര്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Parayuvaan ariyaathe nirayum vedanayil
eriyukayaanen chethanayum
piriyuvaanaano nee manassin maalikayil
pon mayilppeeliyaal koodorukki
vidhiyude kaaladikal nizhalaay arikil
saanthwanamekaan neeyevide?
iniyee hridaya vishaadaraagam
novum nenchin swaramaakum
nirayum yaaminiyil...
(Parayuvaan ariyaathe)

Etho theeraa shaapam peri
alayukayaanee kathiravanennum
nenchodu cherthoru saanthwanamekaan
shraavana chandranum oru moham
paarijaathappoo viriyum paathiraavin kadavil
ozhukivarum thennalinte mizhikalilum mounam
panimalarin chodikalilum kadanamoorum gaanam
manassin thanthrikalil unarunnormmakalum...

Sandhyayilinnum peythoru mazha than
gadgadamennil nirayunnu
paalappoovin manamozhukunnu
nimishadalangal kozhiyunnu
niramizhiyil jalakanangal uthirumaardra sandhye
pidayumente karalinullil amrithavarshamekoo
eriyumagnijwaalayaayi urukidunnu hridayam
neelanisheedhiniyil...nirayum vedanayil...
(parayuvaan ariyaathe)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പറയുവാൻ അറിയാതെ നിറയും വേദനയിൽ
എരിയുകയാണെൻ ചേതനയും
പിരിയുവാനാണോ നീ മനസ്സിൻ മാളികയിൽ
പൊൻ മയിൽപ്പീലിയാൽ കൂടൊരുക്കി
വിധിയുടെ കാലടികൾ നിഴലായ്‌ അരികിൽ
സാന്ത്വനമേകാൻ നീയെവിടെ?
ഇനിയീ ഹൃദയ വിഷാദരാഗം
നോവും നെഞ്ചിൻ സ്വരമാകും
നിറയും യാമിനിയിൽ...
(പറയുവാൻ അറിയാതെ)

ഏതോ തീരാ ശാപം പേറി
അലയുകയാണീ കതിരവനെന്നും
നെഞ്ചോടു ചേർത്തൊരു സാന്ത്വനമേകാൻ
ശ്രാവണ ചന്ദ്രനും ഒരു മോഹം
പാരിജാതപ്പൂ വിരിയും പാതിരാവിൻ കടവിൽ
ഒഴുകിവരും തെന്നലിന്റെ മിഴികളിലും മൗനം
പനിമലരിൻ ചൊടികളിലും കദനമൂറും ഗാനം
മനസ്സിൻ തന്ത്രികളിൽ ഉണരുന്നോർമ്മകളും...

സന്ധ്യയിലിന്നും പെയ്തൊരു മഴ തൻ
ഗദ്ഗദമെന്നിൽ നിറയുന്നു
പാലപ്പൂവിൻ മണമൊഴുകുന്നു
നിമിഷദലങ്ങൾ കൊഴിയുന്നു
നിറമിഴിയിൽ ജലകണങ്ങൾ ഉതിരുമാർദ്ര സന്ധ്യേ
പിടയുമന്റെ കരളിനുള്ളിൽ അമൃതവർഷമേകൂ
എരിയുമഗ്നിജ്വാലയായി ഉരുകിടുന്നു ഹൃദയം
നീലനിശീഥിനിയിൽ...നിറയും വേദനയിൽ...
(പറയുവാൻ അറിയാതെ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാനം നീളെ
ആലാപനം : സുജാത മോഹന്‍   |   രചന : ജോഫി തരകന്‍, കാരൂര്‍ ശശി   |   സംഗീതം : ഷമേജ് ശ്രീധര്‍
താരമിഴികളിൽ
ആലാപനം : ശ്വേത മോഹന്‍   |   രചന : ജോഫി തരകന്‍, കാരൂര്‍ ശശി   |   സംഗീതം : ഷമേജ് ശ്രീധര്‍
ഈറ്റുവീഴുന്നു
ആലാപനം : സീന   |   രചന : ജോഫി തരകന്‍, കാരൂര്‍ ശശി   |   സംഗീതം : ഷമേജ് ശ്രീധര്‍