View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീയൊരു വസന്തമായ് ...

ചിത്രംമിസ്റ്റർ ബീന്‍ - ദി ലാഫ് റയറ്റ് (2013)
ചലച്ചിത്ര സംവിധാനംറെജി പോൾ
ഗാനരചനപദ്മജ രാധാകൃഷ്ണൻ
സംഗീതംഎം ആർ രാജകൃഷ്ണന്‍
ആലാപനംവിനീത്‌ ശ്രീനിവാസന്‍, ശ്വേത മോഹന്‍

വരികള്‍

Lyrics submitted by: Indu Ramesh

Neeyoru vasanthamaay ennarike
neeyoru sugandhamaay ennuyire
neeyoru vasanthamaay ennarike
neeyoru sugandhamaay ennuyire
neeyen arikil ullappol
mouna nomparangal angakale...
(Neeyoru vasanthamaay... )

Nininnalakangalil umma vachilam thennal
vannoru rahasyam kaathil paranju.. (ninnalakangalil.. )
en priya thozhanodothuvaan karuthiya
paribhavam appol mozhinjathaavaam
pichakappoomanamolunna nin sneha
sparshamen sirakale thazhukiyathaavaam...
(Neeyoru vasanthamaay... )​

​Ninnadharangalil viriyunna punchiri
paalnilaavu pol engum parannu.. (ninnadharangalil.. )
onnichu korthoru thankakkinaakkal than
ponshobha namme punarnnathaavaam
swapnangal olikkum nin mizhikkonile
mathsyangalaa kadha paranjathaavaam...
(neeyoru vasanthamaay... )​
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

നീയൊരു വസന്തമായ് എന്നരികെ
നീയൊരു സുഗന്ധമായ് എന്നുയിരെ
നീയൊരു വസന്തമായ് എന്നരികെ
നീയൊരു സുഗന്ധമായ് എന്നുയിരെ
നീയെൻ അരികിൽ ഉള്ളപ്പോൾ
മൌനനൊമ്പരങ്ങൾ അങ്ങകലെ
(നീയൊരു വസന്തമായ് എന്നരികെ)

നിന്നളകങ്ങളിൽ ഉമ്മവച്ചിളം തെന്നൽ
വന്നൊരു രഹസ്യം കാതിൽ പറഞ്ഞു(നിന്നളകങ്ങളിൽ)
എൻ പ്രിയ തോഴനോടോതുവാൻ കരുതിയ
പരിഭവം അപ്പോൾ മൊഴിഞ്ഞതാവാം
പിച്ചകപ്പൂമണമോലുന്ന നിൻ സ്നേഹ
സ്പർശമെൻ സിരകളെ തഴുകിയതാവാം
(നീയൊരു വസന്തമായ് എന്നരികെ)

നിന്നധരങ്ങളിൽ വിരിയുന്ന പുഞ്ചിരി
പാൽനിലാവുപോൽ എങ്ങും പരന്നു(നിന്നധരങ്ങളിൽ)
ഒന്നിച്ചു കോർത്തൊരു തങ്കക്കിനാക്കൾ തൻ
പൊൻശോഭ നമ്മെ പുണർന്നതാവാം
സ്വപ്നങ്ങൾ ഒളിക്കും നിന്മിഴിക്കോണിലെ
മത്സ്യങ്ങളാ കഥ പറഞ്ഞതാവാം
(നീയൊരു വസന്തമായ് എന്നരികെ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാട്ട് പാടാം
ആലാപനം : അലക്സ് കയ്യാലയ്ക്കൽ, വിധു പ്രതാപ്‌   |   രചന : പദ്മജ രാധാകൃഷ്ണൻ   |   സംഗീതം : എം ആർ രാജകൃഷ്ണന്‍
​വണ്ണാത്തിക്കിളിയേ
ആലാപനം : ശ്വേത മോഹന്‍, രവിശങ്കര്‍   |   രചന : പദ്മജ രാധാകൃഷ്ണൻ   |   സംഗീതം : എം ആർ രാജകൃഷ്ണന്‍
പകിട പകിട
ആലാപനം : വിധു പ്രതാപ്‌   |   രചന : പദ്മജ രാധാകൃഷ്ണൻ   |   സംഗീതം : എം ആർ രാജകൃഷ്ണന്‍