View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെള്ളിമാൻ കല്ലടുക്കുകളെ തഴുകും ...

ചിത്രംകൈയ്യെത്തും ദൂരത്തു് (അദ്ധ്യായം) (1987)
ചലച്ചിത്ര സംവിധാനംകെ രാമചന്ദ്രന്‍
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംഎസ് ജാനകി, കോറസ്‌
പാട്ട് കേള്‍ക്കുക

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

vellimaan kalladukkukale thazhukum puzhayil
thazhukum puzhayil
kallolangal onninmel onneri ilakum puzhayil
ilakum puzhayil...ilakum puzhayil
aayiram swapnangalkkethirelppu
aayiram swapnangalkkethirelppu
(vellimaan)

theyya thanthana theyya thanthana theyya thanthana thaanana thaanana
aadiyozhukaan palliyodam aattaan aalavattam
aattaan aalavattam
aadiyozhukaan palliyodam aattaan aalavattam
veeshaan venchaamaram neerthaan muthukkudayum (2)
azhakin azhakaam ezhunnallathu (2)
ethoru manimaarane innethirelppoo (2)
maaran manimaaran poomanimaaran panineerppoo manimaaran
(vellimaan)
Aa...Aa...

aattakkulirin nertha njorikal neele veenudanju
neele veenudanju
veendum pongunnithaa thammil kettippunaraan (2)
ozhukum maanava jeevitha maamaankam (2)
kaathara nayanangalithaare thedi (2)
maaran manimaaran poomanimaaran panineerppoo manimaaran
(vellimaan)
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

വെള്ളിമാൻ കല്ലടുക്കുകളെ തഴുകും പുഴയിൽ
തഴുകും പുഴയിൽ
കല്ലോലങ്ങൾ ഒന്നിന്മേലൊന്നേറി ഇളകും പുഴയിൽ
ഇളകും പുഴയിൽ ..ഇളകും പുഴയിൽ
ആയിരം സ്വപ്നങ്ങൾക്കെതിരേൽ‌പ്പ്
ആയിരം സ്വപ്നങ്ങൾക്കെതിരേൽ‌പ്പ്
(വെള്ളിമാൻ)
തെയ്യ തന്തതന തെയ്യ തന്തതന തെയ്യ തന്തതന താനന താനന
ആടിയൊഴുകാൻ പള്ളിയോടം ആട്ടാൻ ആലവട്ടം
ആട്ടാൻ ആലവട്ടം
ആടിയൊഴുകാൻ പള്ളിയോടം ആട്ടാൻ ആലവട്ടം
വീശാൻ വെഞ്ചാമരം നീർത്താൻ മുത്തുക്കുടയും (2)
അഴകിൻ അഴകാം എഴുന്നള്ളത്ത് (2)
ഏതൊരു മണിമാരനെ ഇന്നെതിരേൽ‌പ്പൂ (2)
മാരൻ മണിമാരൻ പൂമണിമാരൻ പനിനീർപ്പൂമണിമാരൻ
(വെള്ളിമാൻ)
ആ,,ആ‍,,
ആറ്റക്കുളിരിൻ നേർത്ത ഞൊറികൾ നീളെ വീണുടഞ്ഞു
നീളെ വീണുടഞ്ഞു
വീണ്ടും പൊങ്ങുന്നിതാ തമ്മിൽ കെട്ടിപ്പുണരാൻ (2)
ഒഴുകുംമാനവ ജീവിത മാമാങ്കം (2)
കാതര നയനങ്ങളിതാരെ തേടി (2)
മാരൻ മണിമാരൻ പൂമണിമാരൻ പനിനീർപ്പൂമണിമാരൻ
(വെള്ളിമാൻ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂവമ്പന്‍ പാടി
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
നാണം മേലാകെ ഉമ്മവെച്ചഴകിൻ (സന്തോഷം)
ആലാപനം : എം ബാലമുരളികൃഷ്ണ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
നാണം മേലാകെ ഉമ്മവെച്ചഴകിൻ (ശോകം)
ആലാപനം : എം ബാലമുരളികൃഷ്ണ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
സോപാന നടയിലെ
ആലാപനം : പി ജയചന്ദ്രൻ, ബി വസന്ത   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
നാണം മേലാകെ
ആലാപനം : നൗഷാദ്‌   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍