View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എകാകി നീ ...

ചിത്രംഇതു പാതിരാമണൽ (2013)
ചലച്ചിത്ര സംവിധാനംഎം പദ്മകുമാര്‍
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംഅഫ്സല്‍ യൂസഫ്‌
ആലാപനം

വരികള്‍

Lyrics submitted by: Sandhya Prakash

Ekaaki nee inno novunna mannil
ulayonnoothi cherunnu venal - nin
urukiya nenchin ullil
ninamengum mashi pole
karayaakum ranabhoovil - ee
vidhiyude bhaandavum choodi - ee
vyadhayude bhaaravum peri
Oh...
(Ekaaki nee)

Kaliyude kaikal nakhamunayaale
ninnullin ithalil kadha kori veruthe
azhalukaloro nizhalukalaay nin
kanneerin vazhiyil thirayaadi niraye
irulala mangum pularikalille
kanivukalekum kanavukalille
vidhiyude bhaavana theeraan - ee
vyadhayude bhaavana maayaan
Oh...
(Ekaaki nee)

Pularoli moodum kanivayalaake
poo choodi niraye - pakayil nee uraye
thalavara pollum pakalukalellaam
pokille akale thalaralle thalire
mizhiyina peyyum mazha marayille
mozhiyude sneham swaramaniyille
vidhiyude thaandavam theeraan - ee
vyadhayude rodanam maayaan
Oh...
(Ekaaki nee)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഏകാകി നീ ഇന്നോ നോവുന്ന മണ്ണിൽ
ഉലയൊന്നൂതിച്ചേരുന്നു വേനൽ - നിൻ
ഉരുകിയ നെഞ്ചിൻ ഉള്ളിൽ
നിണമെങ്ങും മഷി പോലെ
കരയാകും രണഭൂവിൽ - ഈ
വിധിയുടെ ഭാണ്ഡവും ചൂടി - ഈ
വ്യഥയുടെ ഭാരവും പേറി
ഓ...
(ഏകാകി നീ)

കലിയുടെ കൈകൾ നഖമുനയാലെ
നിന്നുള്ളിൻ ഇതളിൽ കഥ കോറി വെറുതെ
അഴലുകളോരോ നിഴലുകളായ് നിൻ
കണ്ണീരിൻ വഴിയിൽ തിറയാടി നിറയെ
ഇരുളല മങ്ങും പുലരികളില്ലേ
കനിവുകളേകും കനവുകളില്ലേ
വിധിയുടെ ഭാവന തീരാൻ - ഈ
വ്യഥയുടെ ഭാവന മായാൻ
ഓ...
(ഏകാകി നീ)

പുലരൊളി മൂടും കണിവയലാകെ
പൂ ചൂടി നിറയെ - പകയിൽ നീ ഉറയെ
തലവര പൊള്ളും പകലുകളെല്ലാം
പോകില്ലേ അകലെ തളരല്ലേ തളിരേ
മിഴിയിണ പെയ്യും മഴ മറയില്ലേ
മൊഴിയുടെ സ്നേഹം സ്വരമണിയില്ലേ
വിധിയുടെ താണ്ഡവം തീരാൻ - ഈ
വ്യഥയുടെ രോദനം മായാൻ
ഓ...
(ഏകാകി നീ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആലോലം തേനോലും
ആലാപനം : നജിം അര്‍ഷാദ്‌, മൃദുല വാര്യർ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അഫ്സല്‍ യൂസഫ്‌
എരിവെയില്‍ കൊളളും
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അഫ്സല്‍ യൂസഫ്‌
എകാകി നീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അഫ്സല്‍ യൂസഫ്‌
അച്ഛനൊരു മലയുണ്ടേ
ആലാപനം :   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അഫ്സല്‍ യൂസഫ്‌