View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരാരു വരും അമ്മ പോലെ ...

ചിത്രംമിന്നല്‍ പടയാളി (1959)
ചലച്ചിത്ര സംവിധാനംജി വിശ്വനാഥ്
ഗാനരചനവാണക്കുറ്റി
സംഗീതംപി എസ്‌ ദിവാകര്‍
ആലാപനംഎ പി കോമള

വരികള്‍

Added by madhavabhadran on February 6, 2011
 
ആരാരുവരുമമ്മ പോലെ സ്വന്തം‌
അരുമക്കിടാങ്ങള്‍ക്കു തുണയായി വേറേ
(ആരാരു)

കൊഞ്ചിക്കുവാനുമ്മ തരുവാന്‍ - മടി
മഞ്ചത്തിലേറ്റിക്കളിപ്പിച്ചിരുത്താന്‍
തഞ്ചും നറും പുഞ്ചിരിയാല്‍ - അമൃതു
മഞ്ചുന്നൊരമ്മിഞ്ഞയിന്‍ പാല്‍ കൊടുപ്പാന്‍
(ആരാരു)

കരയുമ്പോളുടനോടിയെത്താന്‍ - എന്റെ
കരളല്ലേ കരളല്ലേ എന്നങ്ങുരപ്പാന്‍
തെരുതെരെ വാരിയെടുക്കാന്‍
ചെളിപുരളും പൂമേനി ചേലില്‍ തുടക്കാന്‍
(ആരാരു)

അമ്പിളി കണ്ടു കളിപ്പാന്‍ - എനി -
ക്കന്‍പില്‍ തരു എന്നു ശാഠ്യം പിടിക്കെ
കുഞ്ഞിക്കരം തന്നില്‍ നിറയെ
നല്ല നെയ്യപ്പമേകി കരച്ചില്‍ കെടുത്താന്‍
(ആരാരു)

തല്ലാന്‍ വടി കൊണ്ടു വരവേ - ഒടുവി -
ലെല്ലാം മറന്നമ്മ വന്നുമ്മയേകും
ചൊല്ലാവതല്ലയിതുപോലെ - ഉലകി -
ല്ലാരുമേയമ്മ കണ്‍കണ്ട ദൈവം
(ആരാരു)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on February 15, 2011

Aararuvarumamma pole swantham
arumakkidaangalkku thunayaayi vere
(aaraaru...)

Konchikkuvaanumma tharuvaan madi
manchathiletti kalippichiruthaan
thanchum narum punchiriyaal amruthu
manchunnoramminjayin paal koduppaan
(aaraaru...)

Karayumpoludanodiyethaan ente
karalalle karalalle ennangurappaan
theruthere vaariyedukkaan
cheli puralum poomeni chelil thudaykkaan
(aaraaru...)

ambili kandu kalippaan eni
kkanpil tharu ennu shaadyam pidikke
kunjikkaram thannil niraye
nalla neyyappameki karachil keduthaan
(aaraaru...)

Thallaan vadi kondu varave oduvi
lellaam marannamma vannummayekum
chollaavathallayithu pole ulaki
llaarumeyamma kan kanda daivam
(aaraaru...)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാക്കുയിലേ
ആലാപനം : എസ് ജാനകി, എ എം രാജ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
കാലം വല്ലാത്ത കാലമല്ലോ
ആലാപനം : മൈഥിലി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
ശംഭോ രുദ്രമഹാദേവാ
ആലാപനം : മൈഥിലി, ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
കാട്ടിലെ പൂവിനു കാമുകൻ
ആലാപനം : കുമരേശന്‍, മൈഥിലി   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍, എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
നേരം പുലർന്നു
ആലാപനം : പി ബി ശ്രീനിവാസ്‌, കുമരേശന്‍   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍, എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
വളയിട്ട കൊച്ചു കൈകളേ
ആലാപനം : എസ് ജാനകി   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍, എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
പൂവനമേ പുതുവമേ
ആലാപനം : എസ് ജാനകി, പി ബി ശ്രീനിവാസ്‌   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍, എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)