View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീലക്കാടിനു മുകളിലെ ...

ചിത്രംഗോഡ് ഫോര്‍ സെയില്‍ - ഭക്തിപ്രസ്ഥാനം (2013)
ചലച്ചിത്ര സംവിധാനംബാബു ജനാർദ്ദനൻ
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംഅഫ്സല്‍ യൂസഫ്‌
ആലാപനം

വരികള്‍

Lyrics submitted by: Sandhya Prakash

Neelakkaadinu mukalile neelimalayude nerukayil
nitya thaapasanenthiyen ayyanayyappan
pazhamozhikal cholliya kadhayile
hariharanu nalkiya sukrithame
swaameeee.........................swaameee..................
Neelakkaadinu mukalile neelimalayude nerukayil
nitya thaapasanenthiyen ayyanayyappan

Pambakkoru saayoojyam ennennum paithal nee
kaadin vazhiyoratho kandethi ponmuthe
pambakkoru saayoojyam ennennum nee
kaadin vazhiyoratho kandethi ponmuthe
aaraarum poojikkum aaromal neeyalle
kunjillaa raajyathe kunjomal neeyalle
karimalayude kaadinyam palavattam thaandi njaan
padimukalile bimbathil neyyaayi cherunnayyappaa
swaameee............

Neelakkaadinu mukalile neelimalayude nerukayil
nitya thaapasanenthiyen ayyanayyappan

Onnonnoru vedathin omkaaram thanne nee
poythakkara maattidum devaswaramalle nee
Onnonnoru vedathin omkaaram thanne nee
poythakkara maattidum devaswaramalle nee
janmangal nenchettum jyothippoovalle nee
aathmaavil chekkerum mokshatheralle nee
thirunadayude vaathilkkal thirivettam pole njaan
harihara sudha geethathil layamaayitheerunnayyaappaa
swameee.....................swameee..............swameee...............
swameee.....................swameee..............swameee...............
swameee.....................swameee..............
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നീലക്കാടിനു മുകളിലേ നീലിമലയുടെ നെറുകയിൽ
നിത്യ താപസനേന്തിയെൻ അയ്യനയ്യപ്പൻ
പഴമൊഴികൾ ചൊല്ലിയ കഥയിലെ
ഹരിഹരനു നൽകിയ സുകൃതമേ
സ്വാമീ ..............സ്വാമീ ...........
നീലക്കാടിനു മുകളിലേ നീലിമലയുടെ നെറുകയിൽ
നിത്യ താപസനേന്തിയെൻ അയ്യനയ്യപ്പൻ

പമ്പയ്ക്കൊരു സായൂജ്യം എന്നെന്നും പൈതൽ നീ
കാടിൻ വഴിയോരത്തോ കണ്ടെത്തി പൊൻമുത്തേ
പമ്പയ്ക്കൊരു സായൂജ്യം എന്നെന്നും പൈതൽ നീ
കാടിൻ വഴിയോരത്തോ കണ്ടെത്തി പൊൻമുത്തേ
ആരാരും പൂജിക്കും ആരോമൽ നീയല്ലേ
കുഞ്ഞില്ലാ രാജ്യത്തെ കുഞ്ഞോമൽ നീയല്ലേ
കരിമലയുടെ കാഠിന്യം പലവട്ടം താണ്ടി ഞാൻ
പടിമുകളിലെ ബിംബത്തിൽ നെയ്യായി ചേരുന്നയ്യപ്പാ
സ്വാമീ ...........

നീലക്കാടിനു മുകളിലേ നീലിമലയുടെ നെറുകയിൽ
നിത്യ താപസനേ നീയെൻ അയ്യനയ്യപ്പൻ

ഒന്നൊന്നൊരു വേദത്തിൻ ഓംകാരം തന്നെ നീ
പൊയ്ത് ക്കര മാറ്റിടും ദേവസ്വരമല്ലേ നീ
ഒന്നൊന്നൊരു വേദത്തിൻ ഓംകാരം തന്നെ നീ
പൊയ്ത് ക്കര മാറ്റിടും ദേവസ്വരമല്ലേ നീ
ജന്മങ്ങൾ നെഞ്ചേറ്റും ജ്യോതിപ്പൂവല്ലേ നീ
ആത്മാവിൽ ചേക്കേറും മോക്ഷത്തേരല്ലേ നീ
തിരുനടയുടെ വാതിൽക്കൽ തിരിവെട്ടം പോലെ ഞാൻ
ഹരിഹരസുധ ഗീതത്തിൽ ലയമായിത്തീരുന്നയ്യപ്പാ
സ്വാമീ ...........സ്വാമീ ...........സ്വാമീ ...........സ്വാമീ ...........
സ്വാമീ ...........സ്വാമീ ...........സ്വാമീ ...........സ്വാമീ ...........
സ്വാമീ ...........സ്വാമീ ...........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇലത്താളം കൈമാറുമ്പോൾ
ആലാപനം : പി ജയചന്ദ്രൻ, മൃദുല വാര്യർ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : അഫ്സല്‍ യൂസഫ്‌
കാവേരിപ്പൂം പട്ടണത്തിൽ
ആലാപനം : പുഷ്പവതി   |   രചന : എം ടി പ്രദീപ് കുമാര്‍   |   സംഗീതം : അഫ്സല്‍ യൂസഫ്‌
വയ്യെന്റെ ശിവനേ
ആലാപനം : അരുണ്‍ ഏലാട്ട്, സന്നിധാനന്ദന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അഫ്സല്‍ യൂസഫ്‌
വാഴ്ത്തിടുന്നു നിന്നെ
ആലാപനം : സുധീഷ്   |   രചന :   |   സംഗീതം : അഫ്സല്‍ യൂസഫ്‌