View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ilaveyil Viralukalaal ...

MovieArtist (2013)
Movie DirectorShyamaprasad
LyricsRafeeq Ahamed
MusicBijibal
SingersKS Chithra

Lyrics

Lyrics submitted by: Indu Ramesh

Ilaveyil viralukalaal ilakalil malarukalil
chaayam thookunnu.. (ilaveyil.. )
nizhalukalezhuthi sandhyakal pala niramonnaay raavukal
pelavamoru peelithumpaay maari njaanum...
ilaveyil viralukalaal ilakalil malarukalil
chaayam thookunnu...

Paarunnu kilikalithororo
chaayangal kudayum polengo
maayunnu muzhuvanumaakaathe
theerthil thirayude kolangal
chaalippoo maravikal ormmakalil
nenchin thalikayil oru puthuraagam
theerkkum pole... (chaalippoo.. )

Ilaveyil viralukalaal ilakalil malarukalil
chaayam thookunnu...

Bhaavangal varayukayaanallo
ee mannil rithuviralaalaaro
maarikkaar mukililumethetho
roopangal theliyukayaanallo
porunnu oru pidi niravumaay
raavinte padavukal kayarum megham
doore vaanil... (porunnu.. )

Ilaveyil viralukalaal ilakalil malarukalil
chaayam thookunnu.. (ilaveyil.. )
nizhalukalezhuthi sandhyakal pala niramonnaay raavukal
pelavamoru peelithumpaay maari njaanum...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ഇളവെയിൽ വിരലുകളാൽ ഇലകളിൽ മലരുകളിൽ
ചായം തൂകുന്നു.. (ഇളവെയിൽ.. )
നിഴലുകളെഴുതീ സന്ധ്യകൾ പലനിറമൊന്നായി രാവുകൾ
പേലവമൊരു പീലിത്തുമ്പായി മാറീ ഞാനും...
ഇളവെയിൽ വിരലുകളാൽ ഇലകളിൽ മലരുകളിൽ
ചായം തൂകുന്നു..

പാറുന്നു കിളികളിതോരോരോ
ചായങ്ങൾ കുടയുമ്പോലെങ്ങോ
മായുന്നു മുഴുവനുമാകാതെ
തീരത്തിൽ തിരയുടെ കോലങ്ങൾ
ചാലിപ്പൂ മറവികൾ ഓർമ്മകളിൽ
നെഞ്ചിൻ തളികയിൽ ഒരു പുതുരാഗം
തീർക്കും പോലെ... (ചാലിപ്പൂ.. )

ഇളവെയിൽ വിരലുകളാൽ ഇലകളിൽ മലരുകളിൽ
ചായം തൂകുന്നു...

ഭാവങ്ങൾ വരയുകയാണല്ലോ
ഈ മണ്ണിൽ ഋതുവിരലാലാരോ
മാരിക്കാർ മുകിലിലുമേതേതോ
രൂപങ്ങൾ തെളിയുകയാണല്ലോ
പോരുന്നു ഒരുപിടി നിറവുമായ്
രാവിന്റെ പടവുകൾ കയറും മേഘം
ദൂരേ വാനിൽ... (പോരുന്നു.. )

ഇളവെയിൽ വിരലുകളാൽ ഇലകളിൽ മലരുകളിൽ
ചായം തൂകുന്നു.. (ഇളവെയിൽ.. )
നിഴലുകളെഴുതീ സന്ധ്യകൾ പലനിറമൊന്നായി രാവുകൾ
പേലവമൊരു പീലിത്തുമ്പായി മാറീ ഞാനും...


Other Songs in this movie

Prakaashame
Singer : Vinod Varma   |   Lyrics : Rafeeq Ahamed   |   Music : Bijibal