Chavittumpol ...
Movie | Olipporu (2013) |
Movie Director | AV Sasidharan |
Lyrics | PN Gopikrishnan |
Music | John P Varkey |
Singers | Sriram Chandra, Shalmal kholgade |
Lyrics
Lyrics submitted by: Jayasree Thottekkat | വരികള്‍ ചേര്‍ത്തത്: ജയശ്രീ തോട്ടേക്കാട്ട് ചവിട്ടുമ്പോള്‍ സൈക്കിളിന്റെ ചങ്ങല ഇടക്കിടെ അഴിയുമായിരുന്നു ഒച്ച കൂട്ടുമ്പോള്‍ റേഡിയോവില്‍ സ്റ്റേഷനുകൾ ഇടക്കിടെ മാറുമായിരുന്നു ബട്ടന്‍ തെറ്റീ കാസറ്റിലെ പാട്ട് ഇടയ്ക്കിടെ മായുമായിരുന്നു ഇസ്തിരിയുടെ മിക്സിയുടെ ആന്തരാവയവങ്ങള്‍ ഇടക്കിടെ ദഹിക്കുമായിരുന്നു എന്നിട്ടും ഈ മണ്ടന് ഒരു മൊബൈല്‍ ഫോണ്‍ സമ്മാനമായ് കിട്ടി. വിളിക്കുമ്പോള്‍ ആളുതെറ്റി. സേവ് ചെയ്തേ ചെയ്തപ്പോൾ ഡിലീറ്റായിപോയി ഒച്ച കൂട്ടിയപ്പോള്‍ സൈലന്റില്‍ വീണു കാലത്തെ അലാറം രാത്രിയില്‍ മുഴങ്ങി ആകെ കുഴങ്ങിയപ്പോള്‍ ദാനം തന്നവന് എസ്സെമ്മസ് അയച്ചു 'നിന്നെ ഞാന്‍ കൊല്ലും' ഞാനെങ്ങനെ അറിയാന്‍? നമ്പര്‍ തെറ്റി മന്ത്രിക്കു പോയി 3 നാഭിയില്‍ ചവിട്ടിയ പോലീസേമാനോട് കരഞ്ഞു പറഞ്ഞു ഞാനൊരു മണ്ടനാണ് കാണാന്‍ വന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നോട്പറഞ്ഞു മണ്ടത്തരമായിപ്പോയി അതെ മണ്ടന്‍ എല്ലാവരെയും ബുദ്ധിമാന്‍മാരാക്കുന്നു ബൂട്ടിനടിയില്‍ ചതഞ്ഞരഞ്ഞ് മണ്ടനായാലറിയാം സൈന്യം അതിര്‍ത്തിയിലല്ല അകത്താണ് 4 തീവ്രവാദിവിരുദ്ധ നിയമം ഉപയോഗിച്ച് എനിക്ക് ജീവപര്യന്തം വിധിച്ചിരിക്കുന്നു ജയിലിനുള്ളിൽ ആരോടെങ്കിലും ചോദിച്ച് മൊബൈല്‍ ഉപയോഗിക്കാന്‍ പഠിക്കണം എന്നിട്ടു വേണം പുറത്തിറങ്ങി ഒരു മെസ്സേജയക്കാന്‍ അന്നേരം ഭരിക്കുന്ന മന്ത്രിക്ക് അതേ മെസ്സേജ്. ഒരു സംഗതിയെങ്കിലും മണ്ടത്തരത്തില്‍ നിന്ന് കാര്യത്തിലേക്ക് കരേറ്റണമല്ലോ ഒരിക്കലെങ്കിലും |
Other Songs in this movie
- Amma Evide Ninnaanu
- Singer : Bhavya Lakshmi | Lyrics : PN Gopikrishnan | Music : John P Varkey
- Ammini Teacharaanu
- Singer : Alex Kayyalaykkal, John P Varkey | Lyrics : PN Gopikrishnan | Music : John P Varkey
- Anganeyaanu
- Singer : Fahad Fazil | Lyrics : PN Gopikrishnan | Music : John P Varkey
- Daivame Kaathukolkangu
- Singer : Sreevalsan J Menon | Lyrics : Sreenarayana Guru | Music : John P Varkey
- Kelkkane Kelkkane
- Singer : John P Varkey | Lyrics : PN Gopikrishnan | Music : John P Varkey
- Maranam Maranam
- Singer : Darsan shankar | Lyrics : PN Gopikrishnan | Music : John P Varkey
- Moonnu Vayassil
- Singer : Darsan shankar | Lyrics : PN Gopikrishnan | Music : John P Varkey