View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നടന്നു നടന്നു ...

ചിത്രംകുഞ്ഞനന്തന്റെ കട (2013)
ചലച്ചിത്ര സംവിധാനംസലിം അഹമ്മദ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംഎം എസ്‌ വിശ്വനാഥന്‍, കാവാലം ശ്രീകുമാര്‍

വരികള്‍

Lyrics submitted by: Indu Ramesh

Ey.. thaanaano... thananana thanananithaano...

Nadannu nadannu neengiya kaalam
kuthichu kuthichu paanjoru kaalam
thirakal murichu neenthiya kaalam
vinnil uyarnnu parannoru neram
ormmayilundo ormmayilundo ormmayilundo...

Nadannu nadannu neengiya kaalam
kuthichu kuthichu paanjoru kaalam...

Etho... etho...
etho kaattuvazhikal moodiya pullaanji paazhilakal
puthan paatha nivaraan kaniyum poovaaka thanalidangal
mazha venam ee puzha venam ee
vazhiyil iniyum varuvorkkaay...

Nadannu nadannu neengiya kaalam
kuthichu kuthichu paanjoru kaalam...

Lokam vegamodaanaayumee ullaasa veedhikalil
ethee kaattoralayaay pala yuga sanchaara kadhakalumaayi
mazha venam ee puzha venam ee
vazhiyil iniyum varuvorkkaay...

Nadannu nadannu neengiya kaalam
kuthichu kuthichu paanjoru kaalam
thirakal murichu neenthiya kaalam
vinnil uyarnnu parannoru neram
ormmayilundo ormmayilundo ormmayilundo...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ഏ.. താനാനോ... തനനന തനനനിതാനോ...

നടന്നു നടന്നു നീങ്ങിയ കാലം
കുതിച്ചു കുതിച്ചു പാഞ്ഞൊരു കാലം
തിരകൾ മുറിച്ച് നീന്തിയ കാലം
വിണ്ണിൽ ഉയർന്നു പറന്നൊരു നേരം
ഓർമ്മയിലുണ്ടോ ഓർമ്മയിലുണ്ടോ ഓർമ്മയിലുണ്ടോ...

നടന്നു നടന്നു നീങ്ങിയ കാലം
കുതിച്ചു കുതിച്ചു പാഞ്ഞൊരു കാലം...

ഏതോ... ഏതോ...
ഏതോ കാട്ടുവഴികൾ മൂടിയ പുല്ലാഞ്ഞിപ്പാഴിലകൾ
പുത്തൻപാത നിവരാൻ കുനിയും പൂവാക തണലിടങ്ങൾ
മഴ വേണം ഈ പുഴ വേണം ഈ
വഴിയിൽ ഇനിയും വരുവോർക്കായ്...

നടന്നു നടന്നു നീങ്ങിയ കാലം
കുതിച്ചു കുതിച്ചു പാഞ്ഞൊരു കാലം...

ലോകം വേഗമോടാനായുമീ ഉല്ലാസവീഥികളിൽ
എത്തീ കാറ്റോരലയായ് പലയുഗ സഞ്ചാരകഥകളുമായി
മഴ വേണം ഈ പുഴ വേണം ഈ
വഴിയിൽ ഇനിയും വരുവോർക്കായ്...

നടന്നു നടന്നു നീങ്ങിയ കാലം
കുതിച്ചു കുതിച്ചു പാഞ്ഞൊരു കാലം
തിരകൾ മുറിച്ച് നീന്തിയ കാലം
വിണ്ണിൽ ഉയർന്നു പറന്നൊരു നേരം
ഓർമ്മയിലുണ്ടോ ഓർമ്മയിലുണ്ടോ ഓർമ്മയിലുണ്ടോ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശരറാന്തൽ
ആലാപനം : എം ജയചന്ദ്രന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍
നടന്ന് നടന്ന്
ആലാപനം : കാവാലം ശ്രീകുമാര്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍