View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാധവ മാസമോ ...

ചിത്രംസ്വപാനം (2014)
ചലച്ചിത്ര സംവിധാനംഷാജി എന്‍ കരുണ്‍
ഗാനരചനമനോജ് കുറൂര്‍
സംഗീതംശ്രീവല്‍സന്‍ ജെ മേനോന്‍
ആലാപനംഹരിപ്രസാദ് കനിയൽ, ശ്രീരഞ്ജിനി കോടമ്പള്ളി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: രാജഗോപാല്‍

വരികള്‍

Lyrics submitted by: Indu Ramesh

Maadhava maasamo maanasamo chollu..
maadhava maasamo maanasamo chollu
maadakamithaa kaanka maakandam virinjallo...
maadhava maasamo...

Maaruthanolikkunnu maathala marangalil
maarivillukal mannil verukal thirayunnu... (maaruthanolikkunnu.. )

Maadhava maasamo... oo...

Meniyil thulumpunna mediniyude gandham
maalatheevanangalil modamodalayunnu... (meniyil.. )

Maadhava maasamo...

Vasantham kannimaykkumpol lasichu maayumo jeevan
shwasikkum ee yuvathwavum asathyamaakumo..
karam grasichum mrudu hasichum rathi rasichum
sudha ashichumee kshana vasantha bhangikalananthamaam
rithu tharangageethiyil alinjoree nimisham... (vasantham..)

Maadhava maasamo maanasamo chollu
maadakamithaa kaanka maakandam virinjallo...
maadhava maasamo...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

മാധവമാസമോ മാനസമോ ചൊല്ലൂ..
മാധവമാസമോ മാനസമോ ചൊല്ലൂ
മാദകമിതാ കാൺക മാകന്ദം വിരിഞ്ഞല്ലോ...
മാധവമാസമോ...

മാരുതനൊളിക്കുന്നു മാതളമരങ്ങളിൽ
മാരിവില്ലുകൾ മണ്ണിൽ വേരുകൾ തിരയുന്നു... (മാരുതനൊളിക്കുന്നു..)

മാധവമാസമോ... ഓ...

മേനിയിൽ തുളുമ്പുന്ന മേദിനിയുടെ ഗന്ധം
മാലതീവനങ്ങളിൽ മോദമോടലയുന്നു... (മേനിയിൽ.. )

മാധവമാസമോ...

വസന്തം കണ്ണിമയ്ക്കുമ്പോൾ ലസിച്ചു മായുമോ ജീവൻ
ശ്വസിക്കും ഈ യുവത്വവും അസത്യമാകുമോ..
കരം ഗ്രസിച്ചും മൃദു ഹസിച്ചും രതി രസിച്ചും
സുധ അശിച്ചുമീ ക്ഷണ വസന്തഭംഗികളനന്തമാം
ഋതുതരംഗഗീതിയിൽ അലിഞ്ഞൊരീ നിമിഷം... (വസന്തം.. )

മാധവമാസമോ മാനസമോ ചൊല്ലൂ
മാദകമിതാ കാൺക മാകന്ദം വിരിഞ്ഞല്ലോ...
മാധവമാസമോ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അന്തരംഗം ഈവിധം
ആലാപനം : വിവേക്, ഇടപ്പള്ളി അജിത്ത്   |   രചന : മനോജ് കുറൂര്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
കാമോപമ രൂപം
ആലാപനം : കോട്ടക്കല്‍ മധു   |   രചന : ബാലകവി രാമാശാസ്ത്രികൾ   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
കളിയായി നീ
ആലാപനം : ദീപു നായർ , മീര റാം മോഹൻ   |   രചന : മനോജ് കുറൂര്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
കാമിനീമണി സഖി
ആലാപനം : കല്യാണി മേനോന്‍, മീര റാം മോഹൻ   |   രചന : സ്വാതി തിരുനാള്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
മാര സന്നിഭാകര
ആലാപനം : അരുന്ധതി   |   രചന : ബാലകവി രാമാശാസ്ത്രികൾ   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
മഴവില്ലേ നിന്നെ
ആലാപനം : അമല്‍ ആന്റണി, ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യം   |   രചന : മനോജ് കുറൂര്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
ഒരു വേള രാവിന്നകം
ആലാപനം : ലേഖ ആര്‍ നായര്‍   |   രചന : മനോജ് കുറൂര്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
പാലാഴി തേടും
ആലാപനം : ശ്രീവല്‍സന്‍ ജെ മേനോന്‍   |   രചന : മനോജ് കുറൂര്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍