View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഈ പൂവെയിലില്‍ ...

ചിത്രംപകിട (2014)
ചലച്ചിത്ര സംവിധാനംസുനിൽ കാര്യാട്ടുകര
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംബിജിബാല്‍
ആലാപനംസൗമ്യ രാമകൃഷ്ണന്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Ee pooveyilil mazhayil
kulirala vitharum raavukalil
ithile ithile ...
aakaashamore kudayaay
nivarukayaanee vazhiyil
thanalaay pala moham
pala pala bhaavanakal
mizhikalilaali
pokaam doore...

Mounam...
ithalukalaam mizhiyadanja soonam
vidaraanorungunnu mounam
thira mariyum alakadalin theeram
aliyaan thudangunnu aarorumoraathe
etho vichaarangal
chiriyathin mukhapadamo
pirakile irularakal kaanaanaaro
(Ee pooveyilil)

Paadaam...
maraviyiloru mazha vitharum gaanam
pala raagabhedangal paadaam
mizhikaliloru nanavunarum gaanam
athigooda lokam
ekaakikal nammal thaane thiranjeedum
kadhayithu thudarukayo
adiyile kanalarakal kaanaanaaro
(Ee pooveyilil)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഈ പൂവെയിലിൽ മഴയിൽ
കുളിരല വിതറും രാവുകളിൽ
ഇതിലേ ഇതിലേ ...
ആകാശമൊരേ കുടയായ്‌
നിവരുകയാണീ വഴിയിൽ
തണലായ്‌ പല മോഹം
പല പല ഭാവനകൾ
മിഴികളിലാളി
പോകാം ദൂരെ...

മൗനം ...
ഇതളുകളാം മിഴിയടഞ്ഞ സൂനം
വിടരാനൊരുങ്ങുന്നു മൗനം
തിര മറിയും അലകടലിൻ തീരം
അലിയാൻ തുടങ്ങുന്നു ആരോരുമോരാതെ
എതോ വിചാരങ്ങൾ
ചിരിയതിൻ മുഖപടമോ
പിറകിലെ ഇരുളറകൾ കാണാനാരോ
(ഈ പൂവെയിലിൽ)

പാടാം...
മറവിയിലൊരു മഴ വിതറും ഗാനം
പല രാഗഭേദങ്ങൾ പാടാം
മിഴികളിലൊരു നനവുണരും ഗാനം
അതിഗൂഢ ലോകം
എകാകികൾ നമ്മൾ താനേ തിരഞ്ഞീടും
കഥയിതു തുടരുകയോ
അടിയിലെ കനലറകൾ കാണാനാരോ
(ഈ പൂവെയിലിൽ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരാണാരാ
ആലാപനം : നജിം അര്‍ഷാദ്‌, വിനോദ് മേനോൻ   |   രചന : ജോഫി തരകന്‍   |   സംഗീതം : ബിജിബാല്‍
നാ മരുത്
ആലാപനം : അനുരാധ ശ്രീരാം   |   രചന : നെല്ലായി ജയന്ത   |   സംഗീതം : ബിജിബാല്‍
നിന്‍ നീര്‍മിഴി
ആലാപനം : ചിത്ര അരുണ്‍, വിനോദ് മേനോൻ   |   രചന : ജോഫി തരകന്‍   |   സംഗീതം : ബിജിബാല്‍