View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാലം കാർമ്മുകിലായ് ...

ചിത്രംസ്ട്രീറ്റ് ലൈറ്റ് (2014)
ചലച്ചിത്ര സംവിധാനംവി ആർ ശങ്കർ
ഗാനരചനവി ആർ ശങ്കർ, ഷൈൻ കുര്യൻ, പാവുമ്പ മനോജ്
സംഗീതംകൈതപ്രം വിശ്വനാഥ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Charles Vincent

Kaalam kaarmukilaay peythirangi
manassin man chiraatherinjadangi (2)
karinthiri kandu karayum thennal
thaaraattu thedi alayukayaay
thaalam pizhachu alayukayaay
kaalam kaarmukilaay peythirangi
manassin man chiraatherinjadangi

Smaranakal thuzhayum innente thonikku
amma koottillaanjaal aarumilla (2)
olapparappile chathikkuzhi kandu
vazhithiricheeduvaan thaaramilla
karayanayuvolam koottumilla
kaalam kaarmukilaay peythirangi
manassin man chiraatherinjadangi

Irularaykkullil thiri thelicheeduvaan
manamonnaayaaro varikayille (2)
aayiram chenkadal thaandiyennarikil
mattoru sooryan anayukille
kathiroli choriyukille
kaalam kaarmukilaay peythirangi
manassin man chiraatherinjadangi
വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ്

കാലം കാർമുകിലായ് പെയ്തിറങ്ങി
മനസ്സിൻ മൺ ചിരാതെരിഞ്ഞടങ്ങി...(2)
കരിന്തിരി കണ്ടു് കരയും തെന്നൽ
താരാട്ടു തേടി അലയുകയായ്...
താളം പിഴച്ചു് അലയുകയായ്...
കാലം കാർമുകിലായ് പെയ്തിറങ്ങി
മനസ്സിൻ മൺ ചിരാതെരിഞ്ഞടങ്ങി...

സ്മരണകൾ തുഴയും ഇന്നെന്റെ തോണിക്കു്
അമ്മ കൂട്ടില്ലാഞ്ഞാൽ ആരുമില്ല...(2)
ഓളപ്പരപ്പിലെ ചതിക്കുഴി കണ്ടു്
വഴി തിരിച്ചീടുവാൻ താരമില്ല..
കരയണയുവോളം കൂട്ടുമില്ല...
കാലം കാർമുകിലായ് പെയ്തിറങ്ങി
മനസ്സിൻ മൺ ചിരാതെരിഞ്ഞടങ്ങി...

ഇരുളറയ്ക്കുള്ളിൽ തിരി തെളിച്ചീടുവാൻ
മനമൊന്നായാരോ വരികയില്ലേ...(2)
ആയിരം ചെങ്കടൽ താണ്ടിയെന്നരികിൽ
മറ്റൊരു സൂര്യൻ അണയുകില്ലേ...
കതിരൊളി ചൊരിയുകില്ലേ...
കാലം കാർമുകിലായ് പെയ്തിറങ്ങി
മനസ്സിൻ മൺ ചിരാതെരിഞ്ഞടങ്ങി...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തലയില്ലാത്ത
ആലാപനം : അനു വി കടമ്മനിട്ട   |   രചന : വി ആർ ശങ്കർ, ഷൈൻ കുര്യൻ, പാവുമ്പ മനോജ്   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌