View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Etho Kaattil ...

MovieTest Paper (2014)
Movie DirectorS Vinod Kumar
LyricsTraditional, Murukan Kattakkada
MusicAnil Gopalan
SingersKS Chithra

Lyrics

Lyrics submitted by: Sandhya Prakash

Etho kaattil kadalaasinte thoni
thoraa kanneer paadam neenthunna thoni
novinte gaanam paadunnu thaane
ekaantha theeram thedunnu
idaraathe thalaraathe yhuzhayunnu thaniye
etho kaattil kadalaasinte thoni
thoraa kanneer paadam neenthunna thoni

Manavaniyile malarukal pole
swapnangal poothu
madhu nunayana thumbikalaayi
mohangal paari
eriveyiloru shoka vishaadam
vaarichorinju
ponmalrin ithalu karinju
mohangal vaadee
karayaanum kazhiyaathe
mukilambaramaake
mazhamekham nirayaanaay manassake
vithumbee ariyuvathaaro
verumoru poovin karalile anuraagam

Etho kaattil kadalaasinte thoni
thoraa kanneer paadam neenthunna thoni

Oru kulirala thazhuki varunnu theeram kaanunnu
irulizhakale keeri varunnoru deepam kaanunnu
varumennu kanavu paranjoru theeram kaanumbol
manamoru mazhavil chiri pole naamayilaakunnu
oru maari chirakeri varavaayi vishaadangal
nilayillaa chuzhi neenthi mariyunnu cheru thoni
karayariyaathe kadhayariyaathe marayunnu thoni

Etho kaattil kadalaasinte thoni
thoraa kanneer paadam neenthunna thoni
novinte gaanam paadunnu thaane
ekaantha theeram thedunnu
idaraathe thalaraathe yhuzhayunnu thaniye
etho kaattil kadalaasinte thoni
thoraa kanneer paadam neenthunna thoni
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഏതോ കാറ്റിൽ കടലാസിന്റെ തോണി
തോരാ കണ്ണീർ പാടം നീന്തുന്ന തോണി
നോവിന്റെ ഗാനം പാടുന്നു താനേ
ഏകാന്ത തീരം തേടുന്നു
ഇടറാതെ തളരാതെ തുഴയുന്നു തനിയേ
ഏതോ കാറ്റിൽ കടലാസിന്റെ തോണി
തോരാ കണ്ണീർ പാടം നീന്തുന്ന തോണി

മനവനിയിലെ മലരുകൾ പോലേ
സ്വപ്‌നങ്ങൾ പൂത്തു
മധു നുണയണ തുമ്പികളായി
മോഹങ്ങൾ പാറി
എരിവെയിലൊരു ശോക വിഷാദം
വാരിച്ചൊരിഞ്ഞു
പൊന്മലരിൻ ഇതള് കരിഞ്ഞു
മോഹങ്ങൾ വാടീ
കരയാനും കഴിയാതെ
മുകിലംബരമാകെ
മഴമേഘം നിറയാനായ് മനസ്സാകെ
വിതുമ്പീ അറിയുവതാരോ
വെറുമൊരു പൂവിൻ കരളിലെ അനുരാഗം

ഏതോ കാറ്റിൽ കടലാസിന്റെ തോണി
തോരാ കണ്ണീർ പാടം നീന്തുന്ന തോണി

ഒരു കുളിരല തഴുകി വരുന്നു തീരം കാണുന്നു
ഇരുളിഴകളെ കീറി വരുന്നൊരു ദീപം കാണുന്നു
വരുമെന്ന് കനവ് പറഞ്ഞൊരു തീരം കാണുമ്പോൾ
മനമരു മഴവിൽ ചിരി പോലേ നാമയിലാകുന്നു
ഒരു മാരി ചിറകേറി വരവായി വിഷാദങ്ങൾ
നിലയില്ലാ ചുഴി നീന്തി മറിയുന്നു ചെറു തോണി
കരയറിയാതെ കഥയറിയാതെ മറയുന്നു തോണി

ഏതോ കാറ്റിൽ കടലാസിന്റെ തോണി
തോരാ കണ്ണീർ പാടം നീന്തുന്ന തോണി
നോവിന്റെ ഗാനം പാടുന്നു താനേ
ഏകാന്ത തീരം തേടുന്നു
ഇടറാതെ തളരാതെ തുഴയുന്നു തനിയേ
ഏതോ കാറ്റിൽ കടലാസിന്റെ തോണി
തോരാ കണ്ണീർ പാടം നീന്തുന്ന തോണി


Other Songs in this movie

Dance Song
Singer :   |   Lyrics : Traditional, Murukan Kattakkada   |   Music : Anil Gopalan