View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മണ്ണ് വിണ്ണ് ...

ചിത്രംകൊന്തയും പൂണൂലും (2014)
ചലച്ചിത്ര സംവിധാനംജിജോ ആന്റണി
ഗാനരചനസോഹന്‍ ലാല്‍
സംഗീതംമെജോ ജോസഫ്‌
ആലാപനംയാസിൻ നിസ്സാർ
പാട്ട് കേള്‍ക്കുക

വരികള്‍

Lyrics submitted by: Sunish Menon

Mannu vinnu pennu ponnu
kannu kandathokke maayayo
kaadu medu naadu veedu
thedi vannathokke maayayo
kaathoram nee paadum paatto
thevaaram nin naadam ketto
thee paarum meghathin nenchil neeroorumbam
kando mazhayiluthirum aruna kiranam

Chaavukadal neenthi vaanna malsakanyayalle
moodupadam neekkivanna manjukaalamalle
neeyunarnna kaavininnu neelaniramalle
paalamaram poothulanja raathrigandhamalle

Kannaale kandathellaam
ponmaanaay maranjuvenno
ullaale orthaneram
venchirakukal veeshiyo
moovanthikkaavil manthrangal kelkkunnuvo
mounam paadunnuvo
eeran pushpangal nin kaalkkal nedikkaan
ullam novunnuvo
murivukal kanavukal
eriyum azhaliluzhari sanchaaram

Chaavukadal ... raathri gandhamalle

(Manu vinnu pennu ....)
വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന്‍

മണ്ണ് വിണ്ണ് പെണ്ണ് പൊന്ന്
കണ്ണ് കണ്ടതൊക്കെ മായയോ
കാട് മേട് നാട് വീട്
തേടി വന്നതൊക്കെ മായയോ
കാതോരം നീ പാടും പാട്ടോ
തേവാരം നിന്‍ നാദം കേട്ടോ
തീ പാറും മേഘത്തിന്‍ നെഞ്ചില്‍ നീരൂറുമ്പം
കണ്ടോ മഴയിലുതിരും അരുണ കിരണം

ചാവുകടല്‍ നീന്തിവന്ന മത്സ്യകന്യയല്ലേ
മൂടുപടം നീക്കിവന്ന മഞ്ഞുകാലമല്ലേ
നീയുണര്‍ന്ന കാവിനിന്നു നീലനിറമല്ലേ
പാലമരം പൂത്തുലഞ്ഞ രാത്രിഗന്ധമല്ലേ

കണ്ണാലേ കണ്ടതെല്ലാം
പൊന്‍മാനായ് മറഞ്ഞുവെന്നോ
ഉള്ളാലേ ഓര്‍ത്തനേരം
വെണ്‍ചിറകുകള്‍ വീശിയോ
മൂവന്തിക്കാവില്‍ മന്ത്രങ്ങള്‍ കേള്‍ക്കുന്നുവോ
മൗനം പാടുന്നുവോ
ഈറന്‍ പുഷപങ്ങള്‍ നിന്‍ കാല്‍ക്കല്‍ നേദിക്കാന്‍
ഉള്ളം നോവുന്നുവോ
മുറിവുകള്‍ കനവുകള്‍
എരിയും അഴലിലുഴറി സഞ്ചാരം

ചാവുകടല്‍ ... രാത്രി ഗന്ധമല്ലേ

(മണ്ണ് വെണ്ണ് പെണ്ണ് ....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്തേ ഇന്നെൻ
ആലാപനം : ഉണ്ണി മേനോന്‍   |   രചന : സോഹന്‍ ലാല്‍   |   സംഗീതം : മെജോ ജോസഫ്‌