View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏത് കരി രാവിലും ...

ചിത്രംബാംഗളൂര്‍ ഡേയ്സ് (2014)
ചലച്ചിത്ര സംവിധാനംഅഞ്ജലി മേനോന്‍
ഗാനരചനറഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ
സംഗീതംഗോപി സുന്ദര്‍
ആലാപനംഹരിചരൻ

വരികള്‍

Lyrics submitted by: Sandhya Prakash

Ethu kariraavilum
oru cheru kasavida thingum kiraname
ee hridaya vaathilin pazhuthilum ozhuki varu
arikile puthu mandhaaramaayi vidaru nee
punaruvaan kothi thonnunnoree pulariyil
annu nin ponpeeli minnunnuvo
athilonnente nenchorameyyunnuvo
unarnnu njaan
ethu raavilum...
ethu kariraavilum
oru cheru kasavida thingum kiraname
ee hridaya vaathilin pazhuthilum ozhuki varu

Neeyaam .....aathmaavin sankalppaminnengane
mindaathe mindunnathentho...
orkkaathirunnappolennullil nee
vanno thirasheela maattum ormmapolave
sakhee.....oru naalamaayi poothulanju nee ninnenkilo
arikile puthu mandhaaramaayi vidaru nee
punaruvaan kothi thonnunnoree pulariyil

Njaanaam ekaantha sangeethaminnangane
manveena thedunna neram
paadaatha paattinte thenthulli nee thannu
thelineela vaanileka thaaramaayi
sakhee.....oru raavin doore ninnu nokkee...neeyenthe

oh ..ethu kariraavilum
oru cheru kasavida thingum kiraname
ee hridaya vaathilin pazhuthilum ozhuki varu
arikile puthu mandhaaramaayi vidaru nee
punaruvaan kothi thonnunnoree pulariyil
annu nin ponpeeli minnunnuvo
athilonnente nenchorameyyunnuvo
unarnnu njaan......
വരികള്‍ ചേര്‍ത്തത്: വിഷ്ണു മോഹന്‍

ഏത് കരിരാവിലും..
ഒരു ചെറു കസവിട തിങ്ങും കിരണമേ
ഈ ഹൃദയ വാതിലിൻ പഴുതിലും ഒഴുകി വരൂ
അരികിലേ പുതു മന്താരമായി വിടരു നീ
പുണരുവാൻ കൊതി തോന്നുന്നൊരീ പുലരിയിൽ
അന്ന് നിൻ പൊൻപീലി മിന്നുന്നുവോ
അതിലൊന്നെന്റെ നെഞ്ചോരമെയ്യുന്നുവോ
ഉണർന്നു ഞാൻ..
ഏത് രാവിലും..
ഏത് കരിരാവിലും..
ഒരു ചെറു കസവിട തിങ്ങും കിരണമേ
ഈ ഹൃദയ വാതിലിൻ പഴുതിലും ഒഴുകി വരൂ

നീയാം.. ആത്മാവിൻ സങ്കൽപ്പമിന്നെങ്ങനെ
മിണ്ടാതെ മിണ്ടുന്നതെന്തോ..
ഓർക്കാതിരുന്നപ്പോളെന്നുള്ളിൽ നീ
വന്നോ. തിരശീലമാറ്റും ഓർമ്മപോലവേ
സഖീ ..ഒരു നാളമായി പൂത്തുലഞ്ഞു നീ നിന്നെങ്കിലോ
അരികിലേ പുതു മന്താരമായി വിടരു നീ
പുണരുവാൻ കൊതി തോന്നുന്നൊരീ പുലരിയിൽ

ഞാനാം ഏകാന്തസംഗീതമിന്നങ്ങനെ
മണ്‍വീണ തേടുന്ന നേരം
പാടാത്ത പാട്ടിന്റെ തേൻതുള്ളി നീ തന്നു
തെളിനീല വാനിലേക താരമായി
സഖീ .. ഒരു രാവിൻ ദൂരെ നിന്നു നോക്കീ.. നീയെന്തേ

ഓ ..ഏത് കരിരാവിലും..
ഒരു ചെറു കസവിട തിങ്ങും കിരണമേ
ഈ ഹൃദയ വാതിലിൻ പഴുതിലും ഒഴുകി വരൂ
അരികിലേ പുതു മന്താരമായി വിടരു നീ
പുണരുവാൻ കൊതി തോന്നുന്നൊരീ പുലരിയിൽ
അന്ന് നിൻ പൊൻപീലി മിന്നുന്നുവോ
അതിലൊന്നെന്റെ നെഞ്ചോരമെയ്യുന്നുവോ
ഉണർന്നു ഞാൻ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തുടക്കം മാംഗല്യം (പച്ചക്കിളിക്കൊരു കൂട്)
ആലാപനം : ദിവ്യ എസ് മേനോന്‍, സച്ചിന്‍ വാരിയര്‍, വിജയ്‌ യേശുദാസ്‌   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ഗോപി സുന്ദര്‍
തുമ്പി പെണ്ണേ
ആലാപനം : സിദ്ധാർഥ് മേനോൻ   |   രചന : റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ   |   സംഗീതം : ഗോപി സുന്ദര്‍
എന്റെ കണ്ണില്‍ നിനക്കായ്
ആലാപനം : ഗോപി സുന്ദര്‍, നസ്റിയ നസീം   |   രചന : റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ   |   സംഗീതം : ഗോപി സുന്ദര്‍
നമ്മ ഊരു ബംഗളുരു
ആലാപനം : ഗോപി സുന്ദര്‍   |   രചന : റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ   |   സംഗീതം : ഗോപി സുന്ദര്‍
ഐ വാണ്ട് റ്റു ഫ്ലൈ
ആലാപനം : അന്ന കാതറീന   |   രചന : അന്ന കാതറീന   |   സംഗീതം : ഗോപി സുന്ദര്‍
എന്റെ കണ്ണില്‍ നിനക്കായ് (Bit)
ആലാപനം :   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ഗോപി സുന്ദര്‍