View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Urulunnu Shakadam ...

MovieManja (2014)
LyricsSanthosh Varma
MusicSejo John, Jessin
SingersJassie Gift

Lyrics

Lyrics submitted by: Sunish Menon

Urulunnu Shakadam
Thudarunnoradanam
Vazhikalil Akhilam
Shaniyude Bharanam
Theliyaa Karayude Athirukal Thirayaan
Ariyaa Kalayude Kodumudi Kayaraan

Urulunnu ... Bharanam

Ohhh ....

Kaliyaatta Kolamaay Maarunnu Maanasam
Kadha Neelum Vaazhvile Vazhikalil
Parihaasam Kaattumee Purushaaram Polume
Valuthaayaal Vaazhthidum Palavidhum
Vithachaalo Padumaaraappu
Vidhi Thunachaalo Mani Melaappu
Thiruthaanilloru Kalivaakkum
Theliyumo Thalavara

Urulunnu ... Bharanam

Ohhh ...

Kuruvaalan Kozhikal Meghathin Meleyaay
Chirakeri Paariyaal Bahurasam
Thariyilla Mooshikan Malayilaathaakkiyaal
Thellum Vendathil Athisayam
Chilaneram Varum Oru Yogam
Athu Varikille Athu Maruchodyam
Kalikaalam Ithu Kalijaalam
Theliyumo Thalavara

Urulunnu ... Bharanam
വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന്‍

ഉരുളുന്നു ശകടം
തുടരുന്നൊരടനം
വഴികളിലഖിലം
ശനിയുടെ ഭരണം
തെളിയാ കറയുടെ അതിരുകള്‍ തിരയാന്‍
അറിയാ കലയുടെ കൊടുമുടി കയറാന്‍

ഉരുളുന്നു ... ഭരണം

ഓ...

കളിയാട്ട കോലമായ് മാറുന്നു മാനസം
കഥ നീളും വാഴ്‌വിലെ വഴികളില്‍
പരിഹാസം കാട്ടുമീ പുരുഷാരം പോലുമേ
വലുതായാല്‍ വാഴ്‌ത്തിടും പലവിധം
വിതച്ചാലോ പടുമാറാപ്പ്
വിധി തുണച്ചാലോ മണി മേലാപ്പ്
തിരുത്താനില്ലൊരു കളിവാക്കും
തെളിയുമോ തലവര

ഉരുളുന്നു ... ഭരണം

ഓ...

കുറുവാലന്‍ കോഴികള്‍ മേഘത്തിന്‍ മേലെയായ്
ചിറകേറി പാറിയാല്‍ ബഹുരസം
തരിയില്ലാ മൂഷികന്‍ മലയില്ലാതാക്കിയാല്‍
തെല്ലും വേണ്ടതില്‍ അതിശയം
ചിലനേരം വരും ഒരു യോഗം
അത് വരികില്ലെ അത് മറുചോദ്യം
കലികാലം ഇത് കലിജാലം
തെളിയുമോ തലവര

ഉരുളുന്നു ... ഭരണം


Other Songs in this movie

Pattam Nokki
Singer : Yazin Nizar   |   Lyrics : Santhosh Varma   |   Music : Sejo John, Jessin
Pattom Nokk
Singer : Gayathri Suresh, Yazin Nizar   |   Lyrics : Santhosh Varma   |   Music : Sejo John, Jessin