ഈറൻകണ്ണിനോ ...
ചിത്രം | അപ്പോത്തിക്കിരി (2014) |
ചലച്ചിത്ര സംവിധാനം | മാധവ് രാമദാസന്‍ |
ഗാനരചന | വയലാര്‍ ശരത്ചന്ദ്ര വർമ്മ |
സംഗീതം | എസ് എം ഷെയ്ഖ് ഇലാഹി |
ആലാപനം | ഇന്ദുലേഖ വാര്യര്‍, സുദീപ് പാലനാട് |
വരികള്‍
Lyrics submitted by: Sandhya Prakash Eeran kannino devaroopam neerum nenchino shaanthi manthram uyirino kaaval dharaniyil ulakino swaasam dhamaniyil novum kaalamennum swanthamaakum nin saanthwanam appothikkari appothikkari Hridayamo nin thirunadayil kunjaayithaa sadayamo nee kai thalodum saathsallyamaay karalaalanam moodi jeevane thedi siraa jeevitham choodi maanasam paadi vedhanikkum jeevanennum neeyeeswaran Murivukalkko aruli nityam nee mochanam maranamethum bheethiyaattum nin laalanam varamaayi neeyeki praananaaswaasam varalillayee janmam nin thanal chottil yaathanakko yaathra nalkum neeyeeswaran Eeran kannino devaroopam neerum nenchino shaanthi manthram uyirino kaaval dharaniyil ulakino swaasam dhamaniyil novum kaalamennum swanthamaakum nin saanthwanam appothikkari appothikkari appothikkari appothikkari | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഈറൻ കണ്ണിനോ ദേവരൂപം നീറും നെഞ്ചിനോ ശാന്തി മന്ത്രം ഉയിരിനോ കാവൽ ധരണിയിൽ ഉലകിനോ ശ്വാസം ധമനിയിൽ നോവും കാലമെന്നും സ്വന്തമാകും നിൻ സാന്ത്വനം അപ്പോത്തിക്കിരീ അപ്പോത്തിക്കിരീ ഹൃദയമോ നിൻ തിരുനടക്കൽ കുഞ്ഞായിതാ സദയമോ നീ കൈ തലോടും വാത്സല്യമായ് കരലാളനം മൂടി ജീവനേ തേടി സിരാ ജീവിതം ചൂടി മാനസം പാടി വേദനിക്കും ജീവനെന്നും നീയീശ്വരൻ മുറിവുകൾക്കോ അരുളി നിത്യം നീ മോചനം മരണമെത്തും ഭീതിയാറ്റും നിൻ ലാളനം വരമായി നീയേകി പ്രാണനാശ്വാസം വരളില്ലയീ ജൻമം നിൻ തണൽ ചോട്ടിൽ യാതനക്കോ യാത്ര നൽകും നീയീശ്വരൻ ഈറൻ കണ്ണിനോ ദേവരൂപം നീറും നെഞ്ചിനോ ശാന്തി മന്ത്രം ഉയിരിനോ കാവൽ ധരണിയിൽ ഉലകിനോ ശ്വാസം ധമനിയിൽ നോവും കാലമെന്നും സ്വന്തമാകും നിൻ സാന്ത്വനം അപ്പോത്തിക്കിരീ അപ്പോത്തിക്കിരീ അപ്പോത്തിക്കിരീ അപ്പോത്തിക്കിരീ |