View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉള്‍ക്കണ്ണില്‍ വിങ്ങല്‍ ...

ചിത്രംആശാ ബ്ലാക്ക് (2014)
ചലച്ചിത്ര സംവിധാനംജോണ്‍ റോബിൻസൻ
ഗാനരചനദിനനാഥ് പുത്തഞ്ചേരി
സംഗീതംജെസിൻ ജോർജ്
ആലാപനംഉണ്ണി മേനോന്‍

വരികള്‍

വരികൾ ചേർത്തത് അനിൽ നെൽപ്പുര

ആ ..ആ...
ഉൾക്കണ്ണിൽ വിങ്ങൽ മാത്രം
ഉൾ‌ത്താരിൽ മൗനം മാത്രം
ഈ നെഞ്ചിൽ തീരാനോവിൻ നാളമായ്
എരിയും തീനാളം പോലെ
തളരുന്നെൻ പ്രാണൻ പോലെ..
പെയ്യാതെ നിൽക്കുന്നേതോ രാത്രികൾ...
താതൻ കൈയ്യിൽ മിന്നും മിന്നൽമുത്തേ
നീ ഇന്നെൻ മാറിൽ ചായും... മലരമ്പിളി
ആരിരോ...പൂമിഴി ചാര്..ആരാരോ...എൻ മുകിലുറങ്ങ്
വേനൽക്കാറ്റിൻ ചൂടിൽ എന്നുള്ളം പൊള്ളും നേരം
നീ ഇന്നെൻ നെഞ്ചിൽ ചാഞ്ഞുറങ്ങ്
ആ...ആ
.
പകലുകളിൽ.. ഇരുളിൻ കാണാനിഴൽ
ഇന്ന് ദൂരേ അലിവിൻ തീരങ്ങളും
മഴമെനയും കഥയിൽ പോലും
നിറനോവിൻ താരാട്ടും താളങ്ങളും
എല്ലാമെല്ലാം കാതിൽ മെല്ലെ ചൊല്ലാം
കൺപീലിത്തുമ്പിൽ മിന്നും കനവുറങ്ങിയോ
ആരിരോ.. പൂമിഴി ചാര്..ആരാരോഎൻ മുകിലുറങ്ങ്
വേനൽക്കാറ്റിൻ ചൂടിൽ എന്നുള്ളം പൊള്ളും നേരം
നീ ഇന്നെൻ നെഞ്ചിൽ ചാഞ്ഞുറങ്ങ്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീർമിഴിയിൽ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ദിനനാഥ് പുത്തഞ്ചേരി   |   സംഗീതം : ജെസിൻ ജോർജ്
മഞ്ഞായി പെയ്ത
ആലാപനം : സച്ചിന്‍ വാരിയര്‍   |   രചന : ദിനനാഥ് പുത്തഞ്ചേരി   |   സംഗീതം : ജെസിൻ ജോർജ്
നന്നാവൂല്ല
ആലാപനം : നിരഞ്ജ് സുരേഷ്   |   രചന : ദിനനാഥ് പുത്തഞ്ചേരി   |   സംഗീതം : ജെസിൻ ജോർജ്
നിങ്ങടെ നാട്ടിൽ
ആലാപനം :   |   രചന : ദിനനാഥ് പുത്തഞ്ചേരി   |   സംഗീതം : ജെസിൻ ജോർജ്