View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അക്കുത്തിക്കുത്ത് ...

ചിത്രംപേടിത്തൊണ്ടന്‍ (2014)
ചലച്ചിത്ര സംവിധാനംപ്രദീപ് ചൊക്ലി
ഗാനരചനരമേശ്‌ കാവില്‍
സംഗീതംകാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
ആലാപനംറിസ്വാന

വരികള്‍

Lyrics submitted by: Sandhya Prakash

Akkuthikkuthaana varum kutthakkara mala kayaraam
chakkara maavin chottilirunnu chara para kadha parayaam
mukkiliyittu kalikkaam munnaazhikkulirettaam
akkam ponnakkam thottunaratte kalimuttam

Akkuthikkuthaana varum kutthakkara mala kayaraam
chakkara maavin chottilirunnu chara para kadha parayaam
mukkiliyittu kalikkaam munnaazhikkulirettaam
akkam ponnakkam thottunaratte kalimuttam

Ponnoolil pattam ketti chemmaanathekku parathaam
kannaaram pothi kaliyaadaam
Ponnoolil pattam ketti chemmaanathekku parathaam
kannaaram pothi kaliyaadaam
appooppan thaadi kanakke aalolam kaattil thennaam
aakaasha cheruvil chekkeraam
ariyoru paravakalaayini ini ini
chiriyude poothiriyaayini ini
aakaasha cheruvil chekkeraam

Muthola panthalu ketti manchaadi choru vilambi
changaathi kalyaanam koodaam
Muthola panthalu ketti manchaadi choru vilambi
changaathi kalyaanam koodaam
anjaazhi thenum notti annaarakkannan vannoraa
kombathikombathaadaam
ariyoru paravakalaayini ini ini
chiriyude poothiriyaayini ini
aakaasha cheruvil chekkeraam

Akkuthikkuthaana varum kutthakkara mala kayaraam
chakkara maavin chottilirunnu chara para kadha parayaam
mukkiliyittu kalikkaam munnaazhikkulirettaam
akkam ponnakkam thottunaratte kalimuttam
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

അക്കുത്തിക്കുത്താന വരും കുത്തക്കര മല കയറാം
ചക്കര മാവിൻ ചോട്ടിലിരുന്ന് ചറ പറ കഥ പറയാം
മുക്കിളിയിട്ട് കുളിക്കാം മുന്നാഴിക്കുളിരേറ്റാം
അക്കം പൊന്നക്കം തൊട്ടുണരട്ടെ കളിമുറ്റം

അക്കുത്തിക്കുത്താന വരും കുത്തക്കര മല കയറാം
ചക്കര മാവിൻ ചോട്ടിലിരുന്ന് ചറ പറ കഥ പറയാം
മുക്കിളിയിട്ട് കുളിക്കാം മുന്നാഴിക്കുളിരേറ്റാം
അക്കം പൊന്നക്കം തൊട്ടുണരട്ടെ കളിമുറ്റം

പൊൻ നൂലിൽ പട്ടം കെട്ടി ചെമ്മാനത്തേക്ക് പറത്താം
കണ്ണാരം പൊത്തി കളിയാടാം
പൊൻ നൂലിൽ പട്ടം കെട്ടി ചെമ്മാനത്തേക്ക് പറത്താം
കണ്ണാരം പൊത്തി കളിയാടാം
അപ്പൂപ്പൻ താടി കണക്കേ ആലോലം കാറ്റിൽ തെന്നാം
ആകാശ ചെരുവിൽ ചേക്കേറാം
അരിയൊരു പറവകളായിനി ഇനി ഇനി
ചിരിയുടെ പൂത്തിരിയായിനി ഇനി ഇനി
ആകാശ ചെരുവിൽ ചേക്കേറാം

മുത്തോല പന്തലുകെട്ടി മഞ്ചാടി ചോറ് വിളമ്പി
ചങ്ങാതി കല്യാണം കൂടാം
മുത്തോല പന്തലുകെട്ടി മഞ്ചാടി ചോറ് വിളമ്പി
ചങ്ങാതി കല്യാണം കൂടാം
അഞ്ഞാഴി തേനും നൊട്ടി അണ്ണാറക്കണ്ണൻ വന്നൊരാ -
കൊമ്പത്തിക്കൊമ്പത്താടാം
അരിയൊരു പറവകളായിനി ഇനി ഇനി
ചിരിയുടെ പൂത്തിരിയായിനി ഇനി ഇനി
ആകാശ ചെരുവിൽ ചേക്കേറാം

അക്കുത്തിക്കുത്താന വരും കുത്തക്കര മല കയറാം
ചക്കര മാവിൻ ചോട്ടിലിരുന്ന് ചറ പറ കഥ പറയാം
മുക്കിളിയിട്ട് കുളിക്കാം മുന്നാഴിക്കുളിരേറ്റാം
അക്കം പൊന്നക്കം തൊട്ടുണരട്ടെ കളിമുറ്റം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇനിയീ മഞ്ഞിൽ
ആലാപനം : വി ടി മുരളി   |   രചന : അജയ് ചന്ദ്രൻ   |   സംഗീതം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
അങ്ങട്ട് കിട്ടേട്ടാ
ആലാപനം : സുരാജ് വെഞ്ഞാറമ്മൂട്   |   രചന : യു പ്രസന്നകുമാർ   |   സംഗീതം : അജിത്‌ സുകുമാര്‍
നീലക്കണ്ണുള്ള [M]
ആലാപനം : ജവഹർ പങ്കജ്   |   രചന : രമേശ്‌ കാവില്‍   |   സംഗീതം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
നീലക്കണ്ണുള്ള
ആലാപനം : റിസ്വാന, കൃഷ്ണശ്രീ   |   രചന : രമേശ്‌ കാവില്‍   |   സംഗീതം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
ചെങ്കനലാഴി
ആലാപനം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍   |   രചന : ഡോ എ എസ് പ്രശാന്ത് കൃഷ്ണ   |   സംഗീതം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
കണ്ണാടിക്കും നാണം
ആലാപനം : സുദീപ് കുമാര്‍   |   രചന : രമേശ്‌ കാവില്‍   |   സംഗീതം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
എന്തഴക്
ആലാപനം : കൃഷ്ണശ്രീ   |   രചന : ഡോ എ എസ് പ്രശാന്ത് കൃഷ്ണ   |   സംഗീതം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
നിറദീപം ചാർത്തി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഡോ എ എസ് പ്രശാന്ത് കൃഷ്ണ   |   സംഗീതം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
കണ്ണാടിക്കും നാണം
ആലാപനം : ഹാഷിമ മനോജ്   |   രചന : രമേശ്‌ കാവില്‍   |   സംഗീതം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍