View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Daivam Ente ...

MovieSwapnangalil Haisal Mary (2008)
Movie DirectorGeorge Kithu
LyricsGireesh Puthenchery
MusicJerson Antony
SingersRanjini Jose

Lyrics

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

ലാ ല ലാ ല ലാ ലലാ ....
ലാ ല ലാ ല ലാ ....
ദൈവമെന്റെ ജീവനില്‍ വെൺപ്രകാശമായ്...
എന്‍ അനാഥയാത്രയില്‍ സ്നേഹനാളമായ്...

അ ..അ... ആ ...ആ ...
ദൈവമെന്റെ ജീവനില്‍ വെൺപ്രകാശമായ്...
എന്‍ അനാഥയാത്രയില്‍ സ്നേഹനാളമായ്...
നിന്നെ വാഴ്ത്തും നാവിൻ നെഞ്ചിലെ
പാട്ടെല്ലാം പാവനം ദേവാ ...
ദൈവമെന്റെ ജീവനില്‍ വെൺപ്രകാശമായ്...

അ ..അ..അ ... ആ ...ആ ...
പാദങ്ങള്‍ നോവും പാതയില്‍
പൂക്കള്‍ പെയ്തു നീ ....
പാവങ്ങള്‍ പേറും ഓര്‍മ്മയില്‍
പുണ്യമേകി നീ ....
അങ്ങയിലിനിയെന്നും എൻ ജീവനു മോക്ഷം
നാഥാ നീ ആശ്രയം ...
അങ്ങയിലിനിയെന്നും എൻ ജീവനു മോക്ഷം
നാഥാ നീ ആശ്രയം ...
മെഴുകായെരിഞ്ഞു തീര്‍ന്നിടാം
നിന്റെ കാല്‍ക്കല്‍ ഞാന്‍....
മെഴുകായെരിഞ്ഞു തീര്‍ന്നിടാം
നിന്റെ കാല്‍ക്കല്‍ ഞാന്‍....
(ദൈവമെന്റെ ജീവനില്‍...)

അ ..അ..അ ... ആ ...ആ ...
കണ്ണീരാല്‍ മേഞ്ഞ കൂരയില്‍
കാവല്‍ നിന്നു നീ ....
പ്രാർത്ഥിക്കാന്‍ മാത്രം ജീവിതം
കാത്തു പോന്നു ഞാന്‍....
എന്നിലെ മുറിവെല്ലാം നിന്‍ തിരുമുറിവാക്കി
നാഥാ നിന്‍ സാന്ത്വനം ...
എന്നിലെ മുറിവെല്ലാം നിന്‍ തിരുമുറിവാക്കി
നാഥാ നിന്‍ സാന്ത്വനം ...
ഒരു കോടി നന്ദി ചൊല്ലി ഞാന്‍
നിന്നെ വാഴ്ത്തിടാം ....
ഒരു കോടി നന്ദി ചൊല്ലി ഞാന്‍
നിന്നെ വാഴ്ത്തിടാം ....
(ദൈവമെന്റെ ജീവനില്‍...)


Other Songs in this movie

Pon Oleevin
Singer : Ranjini Jose   |   Lyrics : Gireesh Puthenchery   |   Music : Jerson Antony