View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാറ്റേ ചാരിയ വാതില്‍ ...

ചിത്രംകാരണവര്‍ (2014)
ചലച്ചിത്ര സംവിധാനംഷംസുദ്ദീൻ ജഹാംഗീർ
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഔസേപ്പച്ചന്‍
ആലാപനംകെ എസ് ഹരിശങ്കര്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Kaatte ...
kaatte ... chaariya vaathil thurannu varaan
ninte chaamarakkaikal madichathenthe
chandana manamo meyyil - nalla
chempakappookkalo kayyil
ennittumenthe en pinniloode nee
iniyum anayaathoo
kaatte ...
kaatte ... chaariya vaathil thurannu varaan
ninte chaamarakkaikal madichathenthe ...

Vaakkukal theliyaatha premakaavyamo nee
vaasana kondonnu thirichariyaan
vaakkukal theliyaatha premakaavyamo nee
vaasana kondonnu thirichariyaan
nin prema manthrangalo
thenmaavine chumbikke uthirum
dalamarmmaram
kaatte ...
kaatte ... chaariya vaathil thurannu varaan
ninte chaamarakkaikal madichathenthe ...

Premalolamaamoru paattinte eeradiyaal
naaminnu namukkaayoroonjaal kettum
premalolamaamoru paattinte eeradiyaal
naaminnu namukkaayoroonjaal kettum
tholodu tholurummi naamirunnaadum neram
swarggam .....

Kaatte ...
kaatte ... chaariya vaathil thurannu varaan
ninte chaamarakkaikal madichathenthe
chandana manamo meyyil - nalla
chempakappookkalo kayyil
ennittumenthe en pinniloode nee
iniyum anayaathoo
kaatte ......
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കാറ്റേ ...
കാറ്റേ ... ചാരിയ വാതിൽ തുറന്നു വരാൻ
നിന്റെ ചാമരക്കൈകൾ മടിച്ചതെന്തേ
ചന്ദന മണമോ മെയ്യിൽ - നല്ല
ചെമ്പകപ്പൂക്കളോ കയ്യിൽ
എന്നിട്ടുമെന്തേ എൻ പിന്നിലൂടെ നീ
ഇനിയും അണയാത്തൂ
കാറ്റേ ...
കാറ്റേ ... ചാരിയ വാതിൽ തുറന്നു വരാൻ
നിന്റെ ചാമരക്കൈകൾ മടിച്ചതെന്തേ

വാക്കുകൾ തെളിയാത്ത പ്രേമകാവ്യമോ നീ
വാസന കൊണ്ടൊന്നു തിരിച്ചറിയാൻ
വാക്കുകൾ തെളിയാത്ത പ്രേമകാവ്യമോ നീ
വാസന കൊണ്ടൊന്നു തിരിച്ചറിയാൻ
നിൻ പ്രേമ മന്ത്രങ്ങളോ
തേന്മാവിനെ ചുംബിക്കെ ഉതിരും
ദലമർമ്മരം
കാറ്റേ ...
കാറ്റേ ... ചാരിയ വാതിൽ തുറന്നു വരാൻ
നിന്റെ ചാമരക്കൈകൾ മടിച്ചതെന്തേ

പ്രേമലോലമാമൊരു പാട്ടിന്റെ ഈരടിയാൽ
നാമിന്നു നമുക്കായൊരൂഞ്ഞാൽ കെട്ടും
പ്രേമലോലമാമൊരു പാട്ടിന്റെ ഈരടിയാൽ
നാമിന്നു നമുക്കായൊരൂഞ്ഞാൽ കെട്ടും
തോളോട് തോളുരുമ്മി നാമിരുന്നാടും നേരം
സ്വർഗ്ഗം .....

കാറ്റേ ...
കാറ്റേ ... ചാരിയ വാതിൽ തുറന്നു വരാൻ
നിന്റെ ചാമരക്കൈകൾ മടിച്ചതെന്തേ
ചന്ദന മണമോ മെയ്യിൽ - നല്ല
ചെമ്പകപ്പൂക്കളോ കയ്യിൽ
എന്നിട്ടുമെന്തേ എൻ പിന്നിലൂടെ നീ
ഇനിയും അണയാത്തൂ
കാറ്റേ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മധുരിക്കും ഓര്‍മ്മകളേ
ആലാപനം : അപര്‍ണ്ണ രാജീവ്, നജിം അര്‍ഷാദ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഔസേപ്പച്ചന്‍
കുഞ്ഞി കാരണവർ
ആലാപനം : രാജേഷ്‌ അപ്പുക്കുട്ടന്‍, വിപിന്‍ ക്സേവിയര്‍   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : രാജേഷ്‌ അപ്പുക്കുട്ടന്‍