View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കര്‍ണ്ണികാര തീരം ...

ചിത്രംമമ്മിയുടെ സ്വന്തം അച്ചൂസ് (2014)
ചലച്ചിത്ര സംവിധാനംരാജു മൈക്കിള്‍
ഗാനരചനആലങ്കോട് ലീലാകൃഷ്ണൻ
സംഗീതംഭരത്‌ലാല്‍
ആലാപനംജി വേണുഗോപാല്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ദേവി വിജയൻ

വരികള്‍

Lyrics submitted by: Devi Vijayan

വരികള്‍ ചേര്‍ത്തത്: ദേവി വിജയൻ

കർണ്ണികാരതീരം..
വിണ്ണഴകിൽ ചന്ദ്രരാഗം ചേർന്നലിഞ്ഞുവോ
അന്തിമാനമേ നിൻ പത്മരാഗ കല്ലുകൊണ്ടൊരു
സ്വർഗ്ഗസോപാനം ഈ ഗ്രാമകേദാരം... (2)

കർണ്ണികാരതീരം..
വിണ്ണഴകിൽ ചന്ദ്രരാഗം ചേർന്നലിഞ്ഞുവോ

ചന്ദനപ്പുഴ പൊന്നല നെയ്യും.. കസവുതീരങ്ങൾ നീളേ
നിരനിരയായ് പൂത്തുലഞ്ഞു വാടാമലരായ്‌.. സ്നേഹം
പൊൻകിനാവിനു കൂടുചമയ്ക്കാൻ നമ്മളെത്തുമ്പോൾ
മുന്നിൽ..
നിറകതിരിൻ തൊങ്ങലിട്ടു വേലിപ്പൂവിൻ രാഗം..
പൊൽക്കിടാവിനൂയലാടാൻ നാട്ടുമാവുകൾ
ഇത് ഹരിതഭൂവിൽ വീണമീട്ടും പ്രേമസംഗീതം..

കർണ്ണികാരതീരം..
വിണ്ണഴകിൽ ചന്ദ്രരാഗം ചേർന്നലിഞ്ഞുവോ..

നാഗപഞ്ചമി കിന്നരി ചാർത്തും ഹൃദയരാഗങ്ങൾ തോറും
പുതുമുളയായ് പീലി നീർത്തി.. മായാജീവിതമോഹം
ചൈത്രദേവത പുൽകിയുണർത്തും
പുളകഹർഷങ്ങൾ ചൂടി..
തരുനിരകൾ പന്തലിട്ടു കാണാനീലിമയോളം..
ഇന്ദ്രനീലമാല ചാർത്തും.. ശ്യാമതീരമേ..
ഋതുഭരിതമാമീ ശാന്തിമന്ത്രം ജീവനിൽ ചേർക്കൂ

കർണ്ണികാരതീരം..
വിണ്ണഴകിൽ ചന്ദ്രരാഗം ചേർന്നലിഞ്ഞുവോ..
അന്തിമാനമേ നിൻ പത്മരാഗ കല്ലുകൊണ്ടൊരു
സ്വർഗ്ഗസോപാനം ഈ ഗ്രാമകേദാരം...
കർണ്ണികാരതീരം..
വിണ്ണഴകിൽ ചന്ദ്രരാഗം ചേർന്നലിഞ്ഞുവോ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചന്ദ്ര താരകളേ
ആലാപനം : അഭിലാഷ് വെങ്കിടാചലം   |   രചന : ആലങ്കോട് ലീലാകൃഷ്ണൻ   |   സംഗീതം : ഭരത്‌ലാല്‍
കാലിടറുമ്പോള്‍
ആലാപനം : ദലീമ   |   രചന : ആലങ്കോട് ലീലാകൃഷ്ണൻ   |   സംഗീതം : ഭരത്‌ലാല്‍
മകനെ നീ മായരുതേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ആലങ്കോട് ലീലാകൃഷ്ണൻ   |   സംഗീതം : ഭരത്‌ലാല്‍